ഗ്രീക്ക് ഐതിഹ്യത്തിലെ വീഞ്ഞിന്റെ ദേവനാണ് ഡൈനീഷ്യസ്. 12 ഒളിമ്പ്യന്മാരിൽ ഒരാളാണ്. പുരാതനഗ്രീക്കുകാർക്ക് ഡൈനീഷ്യസിന്റെ ആരാധന ആരംഭിച്ചതെവിടെയെന്ന് അറിവുണ്ടായിരുന്നില്ല. എന്നാൽ മിക്കവാറും എല്ലാ പുരാണങ്ങളിലും വിദേശത്തുനിന്നും വന്നതായാണ് ഡൈനീഷ്യസിനെ ചിത്രീകരിച്ചിരിക്കുന്നത്.

ഡൈനീഷ്യസ്
ഡൈനീഷ്യസിന്റെ പ്രതിമ [1])
ഡൈനീഷ്യസിന്റെ പ്രതിമ [1])
വീഞ്ഞിന്റെ ദേവൻ
വാസംഒളിമ്പസ് പർവ്വതം
ചിഹ്നംThyrsus, grapevine, leopard skin, panther, tiger, leopard
പങ്കാളിAriadne
മാതാപിതാക്കൾസ്യൂസ് ദേവനും സിമിലെയും
റോമൻ പേര്Bacchus, Liber

ഡൈനീഷ്യസിന്റെ പിതാവ് സ്യൂസും മാതാവ് സിമിലെയുമാണ്. തീബ്സിലെ രാജകുമാരിയായിരുന്ന സിമിലെ ഡൈനീഷ്യസിനെ ഉദരത്തിൽ വഹിക്കുന്ന കാലത്ത് സ്യൂസുമായി വഴക്കിടുകയും സ്യൂസ് ഗർഭിണിയായ സിമിലെയെ തന്റെ വജ്രായുധമായ ഇടിമിന്നൽ കൊണ്ട് വധിക്കുകയും ചെയ്തു. എന്നാൽ ഹെർമസ് ദേവൻ ഉദരത്തിലെ കുഞ്ഞിനെ യാതൊരു പരുക്കുമേൽക്കാതെ പുറത്തെടുക്കുകയും പൂർണ വളർച്ച പ്രാപിക്കുംവരെ സ്യൂസ് ദേവന്റെ തുടയിൽ തയ്ച്ചു പിടിപ്പിച്ചു പരിരക്ഷിക്കുകയും ചെയ്തു. അവിടെയിരുന്നാണ് ഡൈനീഷ്യസ് വളർന്നത്. പൂർണവളർച്ചയെത്തിയപ്പോൾ ആ കുഞ്ഞ് പുറത്തെടുക്കപ്പെടുകയും 'രണ്ടു ജന്മമുള്ളവൻ'എന്നർഥത്തിൽ ഡൈനീഷ്യസ് എന്ന് പേര് നല്കപ്പെടുകയും ചെയ്തുവെന്നാണ് ഗ്രീക്ക് പുരാണ കഥാസാഗരത്തിൽ പരാമർശിച്ചിരിക്കുന്നത്.

ബാക്കസ് എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഉളവാക്കുന്ന ഉന്മാദത്തെ ബാക്കെയിയ എന്ന് വിളിക്കുന്നു. കൃഷിയുടെയും നാടകത്തിന്റെയും സംരക്ഷകനാണ് ഡയൊനൈസസ്. ഒരാളെ തന്റെ സാധാരണ വ്യക്തിത്വത്തിൽ നിന്ന് വിഭ്രാന്തിയിലൂടെയോ ഉന്മാദത്തിലൂടെയോ വീഞ്ഞിലൂടെയോ "രക്ഷിക്കുന്നയാൾ" എന്ന അർത്ഥത്തിൽ എലുഥെറിയോസ് (Liberator) അഥവാ വിമോചകൻ എന്നും ഇദ്ദേഹത്തിന് പേരുണ്ടായിരുന്നു. റോമൻ ഐതിഹ്യത്തിൽ ഇദ്ദേഹത്തിന് സമാന്തരനായ ദേവൻ ലിബർ ആണ്.

അവലംബം തിരുത്തുക

  1. Another variant, from the Spanish royal colledtion, is at the Museo del Prado, Madrid: illustration.
"https://ml.wikipedia.org/w/index.php?title=ഡൈനീഷ്യസ്&oldid=1690097" എന്ന താളിൽനിന്ന് ശേഖരിച്ചത്