അമരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അമരം (വിവക്ഷകൾ) എന്ന താൾ കാണുക. അമരം (വിവക്ഷകൾ)


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ അമരം (Puppis). പ്രകാശമേറിയ നക്ഷത്രങ്ങളില്ലാത്തതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടായ ഒരു നക്ഷത്രരാശിയാണ്‌ ഇത്. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു.

അമരം (Puppis)
അമരം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
അമരം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Pup
Genitive: Puppis
ഖഗോളരേഖാംശം: 7.5 h
അവനമനം: −30°
വിസ്തീർണ്ണം: 673 ചതുരശ്ര ഡിഗ്രി.
 (20-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
9
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
76
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
6
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
നാവോസ് (ζ Pup)
 (2.25m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
HD 69830
 (41 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 3
ഉൽക്കവൃഷ്ടികൾ : Pi Puppids
Zeta Puppids
Puppid-Velids
സമീപമുള്ള
നക്ഷത്രരാശികൾ:
ഏകശൃംഗാശ്വം (Monoceros)
കോമ്പസ് (Pyxis)
കപ്പൽ‌പായ (Vela)
ഓരായം (Carina)
ചിത്രലേഖ (Pictor)
കപോതം (Columba)
ബൃഹച്ഛ്വാനം (Canis Major)
ആയില്യൻ (Hydra)
അക്ഷാംശം +40° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഫെബ്രുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ജ്യോതിശാസ്ത്രവസ്തുക്കൾ തിരുത്തുക

 
M46,M47 ഓപ്പൺ ക്ലസ്റ്ററുകൾ

ആകാശഗംഗ കടന്നുപോകുന്നതിനാൽ ഈ നക്ഷത്രരാശിയിൽ ധാരാളം ഓപ്പൺ ക്ലസ്റ്ററുകളുണ്ട്. മെസ്സിയർ വസ്തുക്കളായ M46, M47, M93 എന്നിവ ഈ നക്ഷത്രരാശിയിലെ ഓപ്പൺ ക്ലസ്റ്ററുകളാണ്‌.

പുരാതന നക്ഷത്രരാശിയായ ആർഗോനേവിസ് (Argo Navis) വിഭജിക്കപ്പെട്ടാണ്‌ അമരം, ഓരായം (Carina), കപ്പൽ‌പായ (Vela) എന്ന ആധുനിക നക്ഷത്രരാശികൾ നിർമ്മിക്കപ്പെട്ടത്. ഇവയിൽ ഏറ്റവും വലുതാണ്‌ അമരം രാശി. എങ്കിലും ആർഗോനേവിസിലെ പ്രകാശമേറിയ നക്ഷത്രങ്ങൾ മറ്റു രാശികളിലായതിനാൽ ഈ രാശിയിൽ   മുതലായ നക്ഷത്രങ്ങളില്ല എന്ന പ്രത്യേകതയുണ്ട്.


"https://ml.wikipedia.org/w/index.php?title=അമരം_(നക്ഷത്രരാശി)&oldid=1711977" എന്ന താളിൽനിന്ന് ശേഖരിച്ചത്