വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്/മറ്റുള്ളവ/സഞ്ചയിക

സമ്പർക്കമുഖ കാര്യനിർവാഹക പദവിക്കുള്ള നാമനിർദ്ദേശം

ജുനൈദ് പി.വി.

Junaidpv (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)


വിവിധ മലയാളം വിക്കിസംരംഭങ്ങളിൽ ഇൻബിൽറ്റ് ടൂൾ, മറ്റ് വിവിധ സമ്പർക്കമുഖ തിരുത്തലുകൾ എന്നിവ നടത്താൻ ആ സാങ്കെതികയിൽ പരിചയം ഉള്ള ഒരാൾ വളരെ അത്യാവശ്യം ആണു്. മലയാളം വിക്കിപീഡിയയിൽ ഇത് ജുനൈദ് ചെയ്തു എങ്കിലും മറ്റ് മലയാളം വിക്കികളിൽ എല്ലാം ഇത് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണു്. അതിനാൽ പ്രസ്തുത പണികൾ ചെയ്യുന്നതിനുള്ള അവകാശം ലഭിക്കുന്നതിനായി ജുനൈദിനെ തന്നെ പ്രസ്തുത പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നു. താഴെ പറയുന്ന വിക്കികൾക്ക് ആണു് ഇത് ബാധകം

--ഷിജു അലക്സ് 04:25, 31 ഒക്ടോബർ 2010 (UTC)[മറുപടി]

  •   എന്നെ നാമനിർദ്ദേശം ചെയ്ത് ഷിജുവിന് നന്ദി. നിലവിൽ എനിക്കിവിടേയും പാഠശാലയിലും കാര്യനിർവ്വാഹക പദവിയുള്ളതിനാൽ ഈ രണ്ടിടത്തും (വിക്കിപീഡിയയിലും വിക്കിപാഠശാലയിലും) സമ്പർക്കമുഖ തിരുത്തൽ പദവി ആവശ്യം വരില്ല. ബാക്കിയിടങ്ങളിൽ അതാത് വിക്കികളിലെ ഉചിതമായ താളുകളിൽ അനുവാദം തേടുകയാകും നല്ലത് എന്ന് കരുതുന്നു. --ജുനൈദ് | Junaid (സം‌വാദം) 09:31, 31 ഒക്ടോബർ 2010 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു ആശംസകളോടെ, --Habeeb | ഹബീബ് 09:58, 31 ഒക്ടോബർ 2010 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു --Netha Hussain 10:44, 31 ഒക്ടോബർ 2010 (UTC)[മറുപടി]
  •   വിക്കി ചൊല്ലുകൾ അടക്കമുള്ള സംരംഭങ്ങൾക്ക് ബ്യൂറോക്രാറ്റില്ലാത്തതിനാൽ, ഈ ആവശ്യം നടപ്പാക്കിക്കിട്ടാൻ മെറ്റായിലേക്ക് പോകേണ്ടിവരും. അവിടെയാണെങ്കിൽ ലോക്കൽ വിക്കിയിൽ സമവായം ഇല്ലാതെ ഈ ആവശ്യം നടപ്പാക്കിക്കിട്ടുകയില്ല. നിലവിലുള്ള നയങ്ങളനുസരിച്ച് ഈ വോട്ടെടുപ്പിന് സാധുതയുണ്ടാകില്ലെന്ന് കരുതുന്നു. --Vssun (സുനിൽ) 06:12, 1 നവംബർ 2010 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു ആശംസകൾ --Hrishi 06:22, 1 നവംബർ 2010 (UTC)[മറുപടി]


നാമനിർദ്ദേശം

Praveenp (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നിലവിൽ കാര്യനിർവാഹകർക്ക് സൈറ്റ്-വൈഡ് സ്ക്രിപ്റ്റുകളും മറ്റും അപ്‌ഡേറ്റ് ചെയ്യാനാവില്ല. അതിനായി സമ്പർക്കമുഖ കാര്യനിർവാഹകർ (interface admins) എന്നൊരു പുതിയൊരു ഉപയോക്തൃസംഘത്തെ സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെ ഞാൻ പരിപാലിക്കാൻ ശ്രമിച്ചിരുന്ന റെഫ്‌ലിസ്റ്റ് പോലുള്ള ഗാഡ്ജറ്റുകൾ പൂർണ്ണമായും പ്രവർത്തനരഹിതമായിരിക്കുകയാണ്. അത് ശരിയാക്കാൻ നോക്കാൻ ഈ ഫ്ലാഗ് ആവശ്യമാണ്.--പ്രവീൺ:സം‌വാദം 15:17, 21 നവംബർ 2018 (UTC)[മറുപടി]

ചോദ്യോത്തരങ്ങൾ

  • സമ്പർക്കമുഖ കാര്യനിർവാഹകനായാൽ അടിയന്തിരമായി ഏറ്റെടുക്കാനുദ്ദേശിക്കുന് ജോലികളെന്തൊക്കെയാണ്?
  • മലയാളത്തിലെ ഏതെല്ലാം ഗാഡ്ജറ്റുകളെ പരിപാലിക്കാനുള്ള ഉദ്ദേശമാണുള്ളത്?
  • പ്രധാനതാളിലെ പുനർവിന്യാസത്തെപ്പറ്റി അഭിപ്രായമെന്താണ്? അത് ഏറ്റെടുക്കാനുദ്ദേശമുണ്ടോ?
  • പ്രധാനതാൾ തുടച്ചയായി പൊട്ടിപ്പോകാതിരിക്കാൻ എന്തെല്ലാം മാറ്റങ്ങൾ വരുത്താനാണുദ്ദേശിക്കുന്നത്?
  • പ്രധാനതാളിലേക്ക് വിവിരങ്ങൾ നൽകുന്ന ഫലകങ്ങൾ പരിപാലിക്കാനുദ്ദേശിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഏതെല്ലാം ഫലകങ്ങളാണ് ഏറ്റെടുക്കാൻ സാദ്ധ്യതയുള്ളത്?
  • ഏതെല്ലാം പുതിയ ടൂളുകൾ മലയാളത്തിൽ സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്?
  • ടെംപ്ലേറ്റുകളെ വിക്കിഡാറ്റയുമായി ബന്ധിപ്പിക്കുന്നതിനെപ്പറ്റിയും അവ വിക്കിഡാറ്റയിൽനിന്ന് രൂപപ്പെടുത്തുന്നതിനെപ്പറ്റിയും താങ്കളുടെ അഭിപ്രായമെന്താണ്?
  • ഏതെല്ലാം തരം ജാവാസ്ക്രിപ്റ്റുകൾ പരിപാലിക്കാനാണുദ്ദേശിക്കുന്നത്? --രൺജിത്ത് സിജി {Ranjithsiji} 11:29, 26 നവംബർ 2018 (UTC)[മറുപടി]
  • റെഫ്‌ലിസ്റ്റ് എന്ന് നാമനിർദ്ദേശത്തിൽ പറഞ്ഞത് തെറ്റായാണ്. റെഫ്‌റ്റൂൾബാർ ആയിരുന്നു ഉദ്ദേശിച്ചിരുന്നത് (അതെല്ലാവരും ഊഹിച്ചിരുന്നു എന്ന് കരുതുന്നു). അവലംബം ചേർക്കൽ വളരെ പ്രാധാന്യമുള്ള കാര്യമായതിനാൽ അത് ഉടൻ തന്നെ ശരിയാക്കാൻ പറ്റുമോ എന്ന് ശ്രമിക്കണം എന്നാണ് ഉദ്ദേശം.
  • ഹോട്ട്ക്യാറ്റ് കോമൺസിൽ നിന്നും ഇമ്പോർട്ട് ചെയ്തിരിക്കുന്ന ഗാഡ്ജറ്റ് ആണ്, മീഡിയവിക്കി എപിഐയിൽ ഇമ്പോർട്ടിന് അടുത്ത ഐറ്ററേഷൻ വരുന്ന വരെ അതുപുതുക്കേണ്ടി വരില്ലെന്ന് കരുതാം. :-) ട്വിങ്കിള് കുറേക്കൂടി സങ്കീർണ്ണമാണ്. വേറൊരിടത്തുനിന്നും കോഡ് പകർത്തി അഡാപ്റ്റ് ചെയ്യാനുള്ള അറിവ് പോര എന്നാണ് തോന്നുന്നത്. അങ്ങനെ നോക്കുമ്പോൾ റെഫ്‌റ്റൂൾബാർ ആണ് പ്രഥമസ്ഥാനത്ത്.
  • നമ്മുടെ പ്രധാനതാളിന്റെ ദൃശ്യരൂപം "പുരാതനം" ആണ് എന്ന് പറയാം. ഇപ്പോഴുള്ള രൂപം ആദ്യം വന്നപ്പോൾ നല്ലതാണെന്ന് തോന്നിയിരുന്നെങ്കിലും ഇപ്പോഴത്തെ ടാബുകൾ ഒക്കെ ഒഴിവാക്കിയ ലളിതമായ ഒരു രൂപമാണ് നല്ലതെന്ന് ഇപ്പോൾ എന്റെ അഭിപ്രായം. മുമ്പ് ഇറ്റാലിയൻ വിക്കിപീഡിയയിലെ പ്രധാന താൾ പകർത്തി ഒരെണ്ണം രൂപകല്പന ചെയ്ത് വന്നിരുന്നുവെങ്കിലും മീഡിയവിക്കിയിൽ അതിനിടെ വന്ന എന്തോ മാറ്റം മൂലം അത് ഇടയ്ക്ക് വെച്ച തടസ്സപ്പെട്ട് പോവുകയാണുണ്ടായത്. നിലവിൽ ഇപ്പോഴത്തെ കോമൺസ് പ്രധാന താളിനെ അനുകരിച്ച് ഒരെണ്ണം സൃഷ്ടിച്ച് നോക്കണം എന്നൊരു ആഗ്രഹം ഉണ്ട്.
  • പ്രധാന താളിൽ ഇടയ്ക്കിടെ തിരഞ്ഞെടുത്ത ചിത്രങ്ങൾക്ക് ചുവന്ന കണ്ണി വരുന്നതാണോ പൊട്ടിപ്പോകൽ ആയി ഉദ്ദേശിച്ചിരിക്കുന്നത്? ഒരു ifexist പാഴ്സർ ഫങ്ഷന്റെ ഫലപ്രദമായ ഉപയോഗം കൊണ്ട് ഒഴിവാക്കാൻ സാധിച്ചേക്കും. മുമ്പൊരിക്കൽ നാമമേഖലക്ക് അപരനാമം കൊടുത്തതിലെയോ മറ്റോ തികഞ്ഞ ബുദ്ധിപരമായ അപ്‌ഡേറ്റ് മൂലം പ്രധാന താൾ അടക്കം ഒരുപാട് താളുകൾ റെൻഡർ ചെയ്യാതെ ആയിപ്പോയിരുന്നു. അങ്ങനെ സംഭവിക്കാതിരിക്കാൻ ദീർഘദൃഷ്ടിയും ഉൾക്കാഴ്ചയും ഉള്ളവർ സൈറ്റ് കോൺഫിഗർ ചെയ്യണേ എന്ന് ആഗ്രഹിക്കാനേ പറ്റുകയുള്ളു.
  • തിരഞ്ഞെടുത്ത ലേഖനത്തിന്റെ ഫലകം തികഞ്ഞ ഉപേക്ഷയോടെയാണ് പുതുക്കിയിരിക്കുന്നതെങ്കിൽ അതിൽ അത്യാവശ്യം വേണ്ട കോപി എഡിറ്റ് ചെയ്യണം എന്ന് കരുതിയിട്ടുണ്ട്.
  • പ്രത്യേകിച്ച് ഒന്നും ഉദ്ദേശിച്ചിട്ടില്ല. ആവശ്യം വരുന്ന മുറയ്ക്കോ നിർദ്ദേശം വരുന്ന മുറയ്ക്കോ പുതിയവ ചേർക്കാൻ ശ്രമിക്കാം. നിലവിൽ ഉള്ള ഗാഡ്ജറ്റുകൾ തടസ്സമില്ലാതെ പരിപാലിക്കേണ്ടതാണ് അടിയന്തര പ്രാധാന്യം ഉള്ള കാര്യം എന്ന് കരുതുന്നു.
  • ലുവ ഉപയോഗിച്ചുള്ള ഡൈനാമിക് ലിങ്കിങ് ഉപകാരപ്രദവും സൗകര്യപ്രദവുമാണ്. പക്ഷേ പരിപാലിക്കാൻ വിദഗ്ദ്ധരാവശ്യമാണ്. വളരെ ഉപയോക്താക്കളുള്ള വിക്കികളിൽ ആനുപാതികമായി ലുവ വിദഗ്ദ്ധരും, മീഡിയ വിക്കിയിലെ മോഡ്യൂൾ നാമമേഖലയുടെ പ്രവർത്തനം മനസ്സിലാക്കാൻ സമയവും സന്ദർഭവും ഉള്ളവരും ഉണ്ടാകും. എന്നാൽ ചെറിയ വിക്കികളിൽ നിലവിലെ ജാവാസ്ക്രിപ്റ്റ് പോലും എടുക്കാനാളില്ലാത്ത ചുമടാണ്. നിലവിലെ അവസ്ഥയിൽ ലളിതമായ സ്റ്റാറ്റിക് ഫലകങ്ങളാണ് നമുക്ക് അനുയോജ്യം എന്നെന്റെ അഭിപ്രായം.
  • തത്കാലം കോമൺ.ജെഎസും, റെഫ്‌റ്റൂൾബാറും (+ ഹോട്ട്ക്യാറ്റും :-D) മാത്രം:---പ്രവീൺ:സം‌വാദം 16:00, 26 നവംബർ 2018 (UTC)[മറുപടി]
ട്വിങ്കിൾ, RTRC, NPP, Dynamic Linking എന്നിവ പരിഗണയിലില്ല എന്നും മലയാളത്തിനുപകാരപ്രദമായ പുതിയ ടൂളുകൾക്കായി താത്പര്യമെടുക്കുന്നുമില്ല എന്നും അറിഞ്ഞതിൽ ദു:ഖം മാത്രം --രൺജിത്ത് സിജി {Ranjithsiji} 02:45, 27 നവംബർ 2018 (UTC)[മറുപടി]
ഞാൻ സൈറ്റ്-വൈഡ് ജാവാസ്ക്രിപ്റ്റുകൾ തിരുത്തുന്നതിൽ ബുദ്ധിമുട്ടുള്ളവർ ഉണ്ടെങ്കിൽ ദുഃഖിക്കുന്നതെന്തിനാണ്, എതിർത്ത് വോട്ട് ചെയ്യാവുന്നതേ ഉള്ളല്ലോ. :-) --പ്രവീൺ:സം‌വാദം 12:39, 27 നവംബർ 2018 (UTC)[മറുപടി]
അങ്ങനെയല്ലല്ലോ പറഞ്ഞത് മുകളിലെ വാചകം ശരിക്കുവായിക്കുക. ട്വിങ്കിൾ പോലുള്ള വളരെയധികം പ്രാധാന്യമുള്ള ഗാഡ്ജറ്റ് ഫിക്സ്ചെയ്യാൻ പ്ലാനില്ല. NPP, RTRC തുടങ്ങിയവ മലയാളത്തിൽ കൊണ്ടുവരാനും പ്ലാനില്ല എന്നറിഞ്ഞതിലാണ് വിഷമം. അതിന് ഇനി വേറെയാരെങ്കിലും വേണ്ടിവരുമല്ലോ :( . --രൺജിത്ത് സിജി {Ranjithsiji} 05:45, 28 നവംബർ 2018 (UTC)[മറുപടി]
തത്കാലം എനിക്ക് പരിചയം ഉള്ളതും, എന്റെ പരിമിതമായ ശേഷിയിൽ നിൽക്കുന്നതുമായ കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനേ കഴിയുകയുള്ളു.--പ്രവീൺ:സം‌വാദം 08:43, 28 നവംബർ 2018 (UTC)[മറുപടി]
ശരി. അതിന്റെയെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കാൻ കാണിക്കുന്ന നല്ല മനസ്സിനെ വിലമതിക്കുന്നു. മലയാളം വിക്കിയിൽ സാങ്കേതികപ്രവർത്തകരുടെ കുറവ് അനുഭവപ്പെടുന്നുണ്ടല്ലോ. എന്തുചെയ്യാം. --രൺജിത്ത് സിജി {Ranjithsiji} 09:15, 28 നവംബർ 2018 (UTC)[മറുപടി]
റ്റ്വിങ്കിൾ പരിപാലിക്കുവാൻ ഞാൻ തയ്യാറാണ് :) --ശ്രീജിത്ത് കെ (സം‌വാദം) 12:05, 28 നവംബർ 2018 (UTC)[മറുപടി]
എങ്കിൽ എന്നെക്കൊണ്ട് പറ്റാവുന്നതുപോല പങ്കുചേരാൻ ഞാനും തയ്യാറാണ്. NPP യും കൂടെ മലയാളം വിക്കിയിലെത്തിക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. RTRC ഒരു ഗാഡ്ജറ്റാക്കാൻ കഴിയുമോ എന്നെനിക്കറിയില്ല. പറ്റുമെങ്കിൽ അത് ശരിയാക്കാമെന്ന് വിചാരിക്കുന്നു. കൂടാതെ ഒട്ടുചില്ല് പ്രശ്നം ഒഴിവാക്കാനായും എന്തെങ്കിലും ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 12:12, 28 നവംബർ 2018 (UTC)[മറുപടി]

വോട്ടെടുപ്പ്

  -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:34, 21 നവംബർ 2018 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു-- N Sanu / എൻ സാനു / एन सानू 16:53, 22 നവംബർ 2018 (UTC)
ഫലപ്രഖ്യാപനം

  Praveenp-യെ സമ്പർക്കമുഖ കാര്യനിർവാഹകൻ ആയി തിരഞ്ഞെടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ--രൺജിത്ത് സിജി {Ranjithsiji} 04:16, 29 നവംബർ 2018 (UTC)[മറുപടി]

Candidate:Adithyak1997

മലയാളം വിക്കിപീഡിയയിൽ നിലവിൽ സമ്പർക്കമുഖ കാര്യനിർവാഹകർ ഇല്ല. അതുകൊണ്ടുതന്നെ ട്വിങ്കിൾ ഗാഡ്ജറ്റിൽ കുറച്ച് പ്രശ്നങ്ങൾ കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ ഉന്നയിച്ചിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇംഗ്ലീഷ് വിക്കിയിലെ പതിപ്പ് മലയാളം വിക്കിയിലേക്ക് ഇമ്പോർട്ട് ചെയ്യുകയും വേണ്ട തർജ്ജമ ചെയ്യുകയും വേണം എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. ഈ പ്രവർത്തി നടത്തുവാൻ സമ്പർക്കമുഖ കാര്യനിർവാഹക പദവി താൽകാലികമായി നൽകണമെന്ന് അപേക്ഷിക്കുന്നു. ആർക്കും എതിർപ്പില്ലെങ്കിൽ RTRC എന്ന ഗാഡ്ജറ്റ് കൂടി വിക്കിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം (ഇവിടെ പരാമർശിച്ചിരുന്നു). Adithyak1997 (സംവാദം) 16:49, 28 ജൂൺ 2020 (UTC)[മറുപടി]

ചോദ്യോത്തരങ്ങൾ

താൽകാലികം എന്നുദ്ദേശിക്കുന്നത് എത്രനാളാണ് ഒരാഴച അതോ ഒരു മാസം?--KG (കിരൺ) 04:02, 1 ജൂലൈ 2020 (UTC)[മറുപടി]

ഈ പറഞ്ഞ മാറ്റത്തിന് പരമാവധി ഒരാഴ്ച മതിയാവും. എന്നാൽ കോളേജിൽ പരീക്ഷ വരുന്നതിനാൽ (എട്ടാം തീയതി മുതൽ എന്ന് പറയുന്നു, തീരുമാനമായിട്ടില്ല) ഈ കൃത്യമായ ദിവസം പറയാൻ പറ്റില്ല. ആയതിനാൽ ഒരു മാസം തന്നാൽ നന്നായിരിക്കും. Adithyak1997 (സംവാദം) 05:07, 1 ജൂലൈ 2020 (UTC)[മറുപടി]

ചർച്ച

നൽകുന്ന കാലയളവ് ഒരാഴ്ച്ചയോ ഒരു മാസമോ എന്നുള്ളത് തീരെ ചെറിയ കാലയളവാണെന്നു കരുതുന്നു. താൽക്കാലികമായ കാലയളവ് ഏറ്റവും കുറഞ്ഞത് 3 മാസത്തേയ്ക്കെങ്കിലുമാക്കുന്നതിനേക്കുറിച്ചു ചിന്തിക്കാവുന്നതാണ്. ഇപ്പറഞ്ഞ താൽക്കാലിക കാലയളവിൽ ഈ പ്രവൃത്തിയിലേയ്ക്കു നിയുക്തനായ വ്യക്തി തികച്ചും അനുയോജ്യനെങ്കിൽ കാലയളവു നീട്ടി നൽകുന്നതിനേക്കുറിച്ചും ആലോചിക്കാവുന്നതാണ്. Malikaveedu (സംവാദം) 04:15, 1 ജൂലൈ 2020 (UTC)[മറുപടി]

യഥാർത്ഥത്തിൽ ഇംഗ്ലീഷ് വിക്കിയിലോ മറ്റെവിടെയെങ്കിലും ഇല്ലാത്ത ഒരു ഫീച്ചർ എന്റെ അറിവ് വച്ച് സൃഷ്ടിക്കാൻ പറഞ്ഞാൽ എനിക്ക് അതിന് സാധിച്ചുകൊള്ളണമെന്നില്ല. എന്നാൽ വിവർത്തനങ്ങൾ പോലെയുള്ളവ എവിടെ എങ്ങനെ ചേർക്കണമെന്ന് അറിയാം. അതുകൊണ്ട് നിലവിൽ ആവശ്യമായ പ്രധാന കാര്യങ്ങൾ എന്നെ കൊണ്ട് ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോനുന്നു. Adithyak1997 (സംവാദം) 05:12, 1 ജൂലൈ 2020 (UTC)[മറുപടി]

ആഗോള സമ്പർക്കമുഖ കാര്യനിർവാഹകർ പിശക് പരിഹരിക്കുവാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്. ട്വിങ്കിൾ സൈറ്റോയ്ഡ് പോലെയുള്ള ഗാഡ്ജറ്റുകൾ മലയാളം വിക്കിയിൽ ശെരിയാകുന്നത് സംബന്ധിച്ച് -❙❚❚❙❙ ജിനോയ് ❚❙❚❙❙ 05:23, 4 ജൂലൈ 2020 (UTC)[മറുപടി]

വോട്ടെടുപ്പ്

ഫലം

 Y Adithyak1997 അടുത്ത മൂന്നുമാസത്തേക്ക് സമ്പർക്കമുഖ കാര്യനിർവ്വാഹകനാക്കിയിട്ടുണ്ട്. --രൺജിത്ത് സിജി {Ranjithsiji} 15:18, 15 ജൂലൈ 2020 (UTC)[മറുപടി]

Kiran Gopi (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നിലവിൽ ഇന്റർഫേസ് അഡ്മിന് ചെയ്തു തീർക്കാൻ നിരവധി കാര്യങ്ങൾ ഇപ്പോൾ ഇവിടെ പെന്റിംഗ് ആണ്, ട്വിങ്കിൾ, ഗാഡ്ജറ്റ്സ് പരിപാലനം മുതലായവ. അതിൽ പ്രധാനപ്പെട്ടതും ശ്രമകരവും ട്വിങ്കിൾ പരിപാലിക്കലാണ് ഇപ്പോൾ അടിയന്തിരമായി ട്വിങ്കിൾ പരിപാലാനം ആണ് മുന്നിൽ കണ്ടിട്ടുള്ളത് അതിനൊപ്പം മറ്റ് പണികളും ചെയ്യാൻ ശ്രമിക്കുന്നതുമാണ്. --KG (കിരൺ) 17:52, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ചോദ്യോത്തരങ്ങൾ

ഇംഗ്ലീഷ് വിക്കി പീഡിയയുമായി താരതമ്യം ചെയ്താൽ, സാങ്കേതികമായി ഏതെല്ലാം മേഖലകളിലാണ് മലയാളം വിക്കിപീഡിയയുടെ നിലവാരം ഉയർത്തേണ്ടത് എന്നാണ് താങ്കൾ കരുതുന്നത്? അതിൽ താങ്കൾക്ക് എങ്ങനെയെല്ലാം സംഭാവന ചെയ്യാനാകും? N Sanu / എൻ സാനു / एन सानू (സംവാദം) 06:26, 3 ഓഗസ്റ്റ് 2020 (UTC)[മറുപടി]

സാങ്കേതികമായി നമുക്ക് ഏറ്റവും വലിയ വെല്ലുവിളി സങ്കീർണ്ണമായ ഫലകങ്ങൾ ഇംഗ്ലീഷിൽ നിന്നും ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ ഇവിടെ അതിന്റെ പരിപാലനവും, ലോക്കലൈസേഷനുമാണ്. അതുപോലെ ഇംഗ്ലീഷ് വിക്കിയിൽ നിലവിൽ എൺപതോളം ഗാഡ്ജക്ടകളുണ്ട്, അവയിൽ നമുക്കിവിടെ ആവശ്യമുണ്ടെന്ന് കരുതുന്നവ (അഭ്യർത്ഥന പ്രകാരമോ/പഞ്ചായത്തിൽ ചർച്ച നടത്തിയിട്ടോ) നമ്മുടെ ഗാഡ്ജറ്റിൽ ചേർക്കാവുന്നതാണ്. ഉപയോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്ന ഗാഡ്ജറ്റുകൾ localize ചെയ്യുന്നതിലാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്, അതുപോലെ ലളിതമായ സ്ക്രിപ്റ്റുകളിലെ/ഫലകങ്ങളിലെ പിഴവുകൾ ശരിയാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.--KG (കിരൺ) 12:57, 3 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ചോദ്യം:നമസ്കാരം, ട്വിങ്കിൾ പരിപാലനവുമായി ബന്ധപ്പെട്ട് അതിൽ എന്തെങ്കിലും പുതുമ കൊണ്ടുവരാൻ താങ്കൾ ഉദ്ദേശിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തൊക്കെയാണവ?--Path slopu (സംവാദം) 13:47, 3 ഓഗസ്റ്റ് 2020 (UTC)[മറുപടി]

പുതുമ ആയി ഒന്നും ഇതുവരെ ചിന്തിച്ചിട്ടില്ല  , ആദ്യം കൈവയ്ക്കേണ്ടത് ട്വിങ്കിൾ സന്ദേശങ്ങളുടെ ലോക്കലൈസേഷനാണ്, പിന്നീട് UI, അതിനുശേഷം dropdowns, CSD, എന്നിങ്ങനെയാണ് മനസ്സിൽ വച്ചിരിക്കുന്ന ഒരു ഓർഡർ. ഇത്രയും ചെയ്യാൻ തന്നെ മാസങ്ങൾ എടുക്കും. സഹായത്തിനായി ഒന്നു രണ്ടു പേരെ കൂടി അധികം ആവശ്യമുള്ള മേഘലയാണിത്.--KG (കിരൺ) 14:24, 3 ഓഗസ്റ്റ് 2020 (UTC)[മറുപടി]

വോട്ടെടുപ്പ്

ഫലപ്രഖ്യാപനം

   Kiran Gopi-നെ സമ്പർക്കമുഖ കാര്യനിർവ്വാഹകൻ ആയി തിരഞ്ഞെടുത്തിരിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 08:59, 9 ഓഗസ്റ്റ് 2020 (UTC)[മറുപടി]

മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകർക്കുള്ള നാമനിർദ്ദേശം

Candidate:Adithyak1997

Adithyak1997contribsCASULlogspage movesblock userblock logrights logflag

വിക്കിമീഡിയയുടെ മെയിലിംഗ് ലിസ്റ്റിൽ നിലവിൽ മൂന്ന് കാര്യനിർവാഹകരാണുള്ളത്. ഇവർ 2019 മുതൽ സജീവമല്ല. ആയതിനാൽ ഈ പ്രവർത്തികൾ നടത്തുവാൻ താല്പര്യമുള്ളതിനാലും ബന്ധപ്പെട്ട പ്രവർത്തികൾ ചെയ്യാൻ കഴിയും എന്ന് തോന്നുന്നതിനാലും സ്വയം നാമനിർദ്ദേശം ചെയ്യുന്നു. Adithyak1997 (സംവാദം) 13:20, 5 മേയ് 2020 (UTC)[മറുപടി]

ചർച്ച

ഇതെന്താണ് ഈ മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകൻ? Vinayaraj (സംവാദം) 14:21, 7 മേയ് 2020 (UTC)[മറുപടി]
ആദ്യമായി, വോട്ടെടുപ്പിനിടയിൽ ചർച്ചകൾ നടത്തുന്നത് ശെരിയല്ല എന്നൊരു അഭിപ്രായം മുൻപ് എവിടെയോ വായിച്ചതായി ഓർക്കുന്നു. അതാ ഇവിടേക്ക് മാറ്റിയത്. വിക്കിമീഡിയ മെയിലിംഗ് ലിസ്റ്റിനെ കുറിച്ചുള്ള വിവരങ്ങൾ താളിൽ കാണുവാൻ സാധിക്കും. താൾ പരിശോധിച്ചാൽ ഈ ഗ്രൂപ്പിന്റെ ചുമലതകളെ കുറിച്ച് അറിയുവാൻ സാധിക്കും എന്ന് കരുതുന്നു. ഇതിൽ പരിചയസമ്പന്നർ നിലവിൽ സജീവമല്ല. ആയതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Adithyak1997 (സംവാദം) 14:32, 7 മേയ് 2020 (UTC)[മറുപടി]
ഇതെന്താണ് ഈ മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകൻ? എന്നതിന് ഉത്തരമായില്ലെന്നു തോന്നുന്നു--Vinayaraj (സംവാദം) 16:36, 7 മേയ് 2020 (UTC)[മറുപടി]
Vinayaraj, ഈ തിരഞെടുപ്പിന് കാരണമായ ചർച്ച ഫാബ്രിക്കേറ്ററിൽ ഉണ്ട്. അതൊന്ന് നോക്കാമോ.-❙❚❚❙❙ ജിനോയ് ❚❙❚❙❙ 07:27, 8 മേയ് 2020 (UTC)[മറുപടി]
നമ്മുടെ മെയിലിങ് ലിസ്റ്റിന്റെ മോഡറേറ്റേഴ്സ് ആയിരുന്നവർ സജീവമല്ലാതായതിനാൽ മെയിലുകൾ വരുന്നില്ല. പുതിയ മോഡറേറ്റർക്കായുള്ള തിരഞ്ഞെടുപ്പ്.--പ്രവീൺ:സം‌വാദം 13:42, 8 മേയ് 2020 (UTC)[മറുപടി]
ആവട്ടെ, എന്റെ പ്രധാനസംശയം ഈ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നയാൾ മലയാളം വിക്കിപീഡിയയിൽ സിസോപ് ആകുമോ അല്ലയോ എന്നതാണ്, ഓക്കേ, വലിയ പ്രാധാന്യമുള്ള സംശയമൊന്നുമല്ല.--Vinayaraj (സംവാദം) 10:22, 9 മേയ് 2020 (UTC)[മറുപടി]
ഒരിക്കലും ഇല്ല. Adithyak1997 (സംവാദം) 10:26, 9 മേയ് 2020 (UTC)[മറുപടി]

വോട്ടെടുപ്പ്

ഫലം