മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്നു കെ. രാമചന്ദ്രബാബു. 125-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ച അദ്ദേഹം തമിഴ്, തെലുഗു, ഹിന്ദി, അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.[1] നിരവധി ഡോക്യുമെന്ററികളുടെയും പരസ്യചിത്രങ്ങളുടെയും ഛായാഗ്രഹണവും നിർവ്വഹിച്ച അദ്ദേഹത്തിന് നാലു തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്. 2019 ഡിസംബർ 21-ന് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.

രാമചന്ദ്രബാബു
ജനനം
കെ രാമചന്ദ്രബാബു

(1947-12-15)ഡിസംബർ 15, 1947
മരണം21 ഡിസംബർ 2019(2019-12-21) (പ്രായം 72)
ദേശീയതഇന്ത്യൻ
കലാലയംഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂന
തൊഴിൽചലച്ചിത്ര ഛായാഗ്രാഹകൻ
സജീവ കാലം1971–2019
സ്ഥാനപ്പേര്ഐ.എസ്.സി.
ജീവിതപങ്കാളി(കൾ)കെ. ലതികാറാണി
കുട്ടികൾഅഭിഷേക് ആർ. ബാബു
അഭിലാഷ് ആർ. ബാബു
മാതാപിതാക്ക(ൾ)കെ.പി. കുഞ്ഞൻ പിള്ള
പി.കെ പത്മിനി
ബന്ധുക്കൾരവി. കെ. ചന്ദ്രൻ
പുരസ്കാരങ്ങൾകേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം – 4 തവണ
വെബ്സൈറ്റ്www.ramachandrababu.com

ജീവിതരേഖ

തിരുത്തുക

തമിഴ് നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലെ മധുരാന്തകത്തിൽ 1947 ഡിസംബർ 15-നാണ് കെ.പി. കുഞ്ഞൻ പിള്ള-പി.കെ പത്മിനിദമ്പതികളുടെ പുത്രനായി രാമചന്ദ്രബാബു ജനിച്ചത്. ലതികാറാണി ആണ് ഭാര്യ, സോഫ്റ്റ് വെയർ എഞ്ചിനീർ മാരായ അഭിഷേക്, അഭിലാഷ് എന്നിവർ മക്കളാണ്. പ്രശസ്ത ഛായാഗ്രാഹകൻ രവി. കെ. ചന്ദ്രൻ സഹോദരനാണ്. അഡ്വ. രാജേന്ദ്രബാബു,(ചെന്നൈ), ശശിധരൻ, യതീന്ദ്രസ്റ്റാലിൻ,ഇന്ദ്രാ സുകുമാരൻ, ചന്ദ്രകല ആർ എസ് കുമാർ, അരുൺ കുമാർ എന്നിവർ കൂടപ്പിറപ്പുകളാണ്.[2] 1966-ൽ മദ്രാസ് ലൊയോള കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഛായാഗ്രഹണം പഠിക്കുന്നതിനായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോയി. അവിടെവച്ച് പിൽക്കാലത്ത് സംവിധായകരായി മാറിയ ബാലു മഹേന്ദ്ര, ജോൺ എബ്രഹാം, കെ.ജി. ജോർജ്ജ് എന്നിവരുമായി അദ്ദേഹം സൗഹൃദത്തിലായി.[3] 1971-ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി.

കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ 1972-ൽ പുറത്തിറങ്ങിയ വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു.[4] ജോൺ എബ്രഹാമിന്റെയും തിരക്കഥാകൃത്തായ എം. ആസാദിന്റെയും ആദ്യചിത്രം കൂടിയായിരുന്നു അത്. നിർമ്മാല്യം (1973), സ്വപ്നാടനം (1976) എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചതോടെ അദ്ദേഹം ചലച്ചിത്രരംഗത്ത് ഛായാഗ്രാഹകനായി ശ്രദ്ധിക്കപ്പെട്ടു. യഥാക്രമം എം.ടി. വാസുദേവൻ നായർ, കെ.ജി. ജോർജ്ജ് എന്നിവരുടെ ആദ്യ സംവിധാനസംരംഭങ്ങളായിരുന്നു ഇവ.

രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ ദ്വീപ് ആണ് രാമചന്ദ്രബാബുവിന്റെ ആദ്യ ബഹുവർണ്ണചിത്രം (ഈസ്റ്റ്മാൻ കളർ). ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹനകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്കാരം അദ്ദേഹം നേടി. ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം (1978), ചാമരം (1980), ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ മൂന്നു തവണ കൂടി സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

ഛായാഗ്രഹണത്തിലെ സാങ്കേതിക പുരോഗതികൾ മലയാളസിനിമയിലേക്കു കൊണ്ടുവരുന്നതിൽ രാമചന്ദ്രബാബു ഒരു മുഖ്യപങ്കു വഹിച്ചു. ദക്ഷിണേന്ത്യയിൽ ചിത്രീകരിച്ച ആദ്യ സിനിമാസ്കോപ് ചലച്ചിത്രമായ അലാവുദീനും അത്ഭുതവിളക്കും (1979) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് രാമചന്ദ്രബാബുവാണ്. ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കമലഹാസൻ, രജനികാന്ത്, ജയഭാരതി തുടങ്ങിയ പ്രമുഖതാരങ്ങൾ അഭിനയിച്ചുവെങ്കിലും ചിത്രത്തിന്റെ റിലീസ് വൈകി. മറ്റൊരു സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു (1978) അതിനേക്കാൾ മുൻപ് പുറത്തിറങ്ങുകയും ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്കോപ് ചിത്രമെന്ന ഖ്യാതി പ്രസ്തുത ചിത്രം സ്വന്തമാക്കുകയും ചെയ്തു.[4][5] മലയാളത്തിലെ ആദ്യ 70mm ചലച്ചിത്രമായ പടയോട്ടത്തിന്റെ (1982) ഛായാഗ്രാഹകനും രാമചന്ദ്രബാബുവാണ്. തച്ചോളി അമ്പുവിന്റെ നിർമ്മാതാക്കളായ നവോദയ നിർമ്മിച്ച് ജിജോ പുന്നൂസ് സംവിധാനം ചെയ്ത ഈ ചിത്രം സിനിമാസ്കോപ്പിൽ ചിത്രീകരിച്ച ശേഷം സാങ്കേതികവിദ്യയുടെ സഹായത്താൽ 70mm-ലേക്ക് മാറ്റുകയായിരുന്നു.[6]

ചലച്ചിത്രങ്ങൾ

തിരുത്തുക
നം. വർഷം ഭാഷ ചലച്ചിത്രം സംവിധായകൻ
1 1972 മലയാളം വിദ്യാർഥികളെ ഇതിലെ ഇതിലെ ജോൺ എബ്രഹാം
2 1973 മലയാളം റാഗിംഗ് എൻ.എൻ. പിഷാരടി
3 1973 മലയാളം മനസ്സ്‌ ഹമീദ് കാക്കരശ്ശേരി
4 1973 മലയാളം നിർമ്മാല്യം എം.ടി. വാസുദേവൻ നായർ
5 1976 മലയാളം അഗ്നിപുഷ്പം ജേസി
6 1976 മലയാളം സൃഷ്ടി കെ.ടി. മുഹമ്മദ്
7 1976 മലയാളം സ്വപ്നടാനം കെ.ജി. ജോർജ്ജ്
8 1976 മലയാളം രാജാങ്കണം ജേസി
9 1977 മലയാളം ദ്വീപ് രാമു കാര്യാട്ട്
10 1977 മലയാളം അമ്മേ അനുപമേ കെ.എസ്. സേതുമാധവൻ
11 1977 മലയാളം വീട്‌ ഒരു സ്വർഗ്ഗം ജേസി
12 1977 മലയാളം ഇതാ ഇവിടെ വരെ ഐ.വി. ശശി
13 1977 മലയാളം സ്നേഹ യമുന ബൽത്താസർ
14 1977 തെലുഗു തൊലിരേയി ഗഡിചിന്തി കെ.എസ്. രാമ റെഡ്ഡി
15 1977 മലയാളം രണ്ട് ലോകം ജെ. ശശികുമാർ
16 1978 മലയാളം രതിനിർവേദം ഭരതൻ
17 1977 തമിഴ് അഗ്രഹാരത്തിൽ കഴുതൈ ജോൺ എബ്രഹാം
18 1978 മലയാളം ഏകാകിനി ജി.എസ്. പണിക്കർ
19 1978 മലയാളം വാടകയ്ക്കൊരു ഹൃദയം ഐ.വി. ശശി
20 1978 മലയാളം ഓണപ്പുടവ കെ.ജി. ജോർജ്ജ്
21 1978 മലയാളം മണ്ണ് കെ.ജി. ജോർജ്ജ്
22 1978 മലയാളം ബന്ധനം എം.ടി. വാസുദേവൻ നായർ
23 1978 മലയാളം ഉദയം കിഴക്കു തന്നെ പി.എൻ. മേനോൻ
24 1978 മലയാളം നക്ഷത്രങ്ങളേ കാവൽ കെ.എസ്. സേതുമാധവൻ
25 1979 മലയാളം അലാവുദ്ദീനും അത്ഭുതവിളക്കും ഐ.വി. ശശി
26 1979 തമിഴ് അലാവുദീനും അർപുതവിളക്കും ഐ.വി. ശശി
27 1979 തമിഴ് ഒരേയ് വാനം ഒരേയ് ഭൂമി ഐ.വി. ശശി
28 1979 തമിഴ് ദേവതൈ പി.എൻ. മേനോൻ
29 1979 മലയാളം ഏഴാം കടലിൻ അക്കരെ ഐ.വി. ശശി
30 1980 മലയാളം വിൽക്കാനുണ്ട് സ്വപ്നങ്ങൾ എം. ആസാദ്
31 1980 മലയാളം കാന്തവലയം ഐ.വി. ശശി
32 1980 മലയാളം ചാമരം ഭരതൻ
33 1980 മലയാളം ശിശിരത്തിൽ ഒരു വസന്തം കേയാർ
34 1980 ഹിന്ദി പഠിത ഐ.വി. ശശി
35 1980 മലയാളം മേള കെ.ജി. ജോർജ്ജ്
36 1980 തമിഴ് സാവിത്രി ഭരതൻ
37 1981 മലയാളം നിദ്ര ഭരതൻ
38 1981 മലയാളം മണിയൻ പിള്ള അഥവാ മണിയൻ പിള്ള ബാലചന്ദ്രമേനോൻ
39 1981 മലയാളം കോലങ്ങൾ കെ.ജി. ജോർജ്ജ്
40 1982 മലയാളം യവനിക കെ.ജി. ജോർജ്ജ്
41 1982 മലയാളം പാളങ്ങൾ ഭരതൻ
42 1982 മലയാളം ആലോലം മോഹൻ
43 1982 മലയാളം പടയോട്ടം ജിജോ പുന്നൂസ്
44 1982 മലയാളം മർമ്മരം ഭരതൻ
45 1982 മലയാളം വാരിക്കുഴി എം.ടി. വാസുദേവൻ നായർ
46 1982 മലയാളം ഇന്നല്ലെങ്കിൽ നാളെ ഐ.വി. ശശി
47 1983 മലയാളം സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്‌ പി.ജി. വിശ്വംഭരൻ
48 1983 മലയാളം ഈറ്റില്ലം ഫാസിൽ
49 1983 മലയാളം പിൻനിലാവ് പി.ജി. വിശ്വംഭരൻ
50 1983 മലയാളം സാഗരം ശാന്തം പി.ജി. വിശ്വംഭരൻ
51 1983 മലയാളം മറക്കില്ലൊരിക്കലും ഫാസിൽ
52 1983 മലയാളം ഒന്നു ചിരിക്കൂ പി.ജി. വിശ്വംഭരൻ
53 1984 മലയാളം ഒന്നാണു നമ്മൾ പി.ജി. വിശ്വംഭരൻ
54 1984 മലയാളം ആദാമിന്റെ വാരിയെല്ല് കെ.ജി. ജോർജ്ജ്
55 1984 മലയാളം ഉണരൂ മണിരത്നം
56 1984 മലയാളം ഒരു കൊച്ചു കഥ ആരും പറയാത്ത കഥ പി.ജി. വിശ്വംഭരൻ
57 1985 മലയാളം വെള്ളരിക്കാപ്പട്ടണം തോമസ് ബെർളി
58 1985 തമിഴ് പാടും വാനമ്പാടി ജയകുമാർ
59 1985 തമിഴ് പകൽ നിലാവ് മണിരത്നം
60 1985 മലയാളം ഇവിടെ ഈ തീരത്ത് പി.ജി. വിശ്വംഭരൻ
61 1985 മലയാളം ഈ ലോകം ഇവിടെ കുറെ മനുഷ്യർ പി.ജി. വിശ്വംഭരൻ
62 1985 മലയാളം ദൈവത്തെയോർത്ത് ആർ. ഗോപി
63 1986 മലയാളം ഇതിലെ ഇനിയും വരൂ പി.ജി. വിശ്വംഭരൻ
64 1986 തമിഴ് മന്ദിര പുന്നഗൈ തമിഴ് അഴകൻ
65 1986 മലയാളം എന്ന് നാഥന്റെ നിമ്മി സാജൻ
66 1988 മലയാളം അച്ചുവേട്ടന്റെ വീട് ബാലചന്ദ്രമേനോൻ
67 1988 മലയാളം കനകാംബരങ്ങൾ എൻ. ശങ്കരൻനായർ
68 1988 മലയാളം പുരവൃത്തം ലെനിൻ രാജേന്ദ്രൻ
69 1988 മലയാളം ഊഴം ഹരികുമാർ
70 1988 മലയാളം മറ്റൊരാൾ കെ.ജി. ജോർജ്ജ്
71 1989 തമിഴ് കാതൽ ഏനും നദിയിനിലെ എം.കെ.ഐ. സുകുമാരൻ
72 1989 മലയാളം ഒരു വടക്കൻ വീരഗാഥ ഹരിഹരൻ
73 1989 മലയാളം ഉത്തരം പവിത്രൻ
74 1989 മലയാളം അശോകന്റെ അശ്വതിക്കുട്ടിക്ക് വിജയൻ കാരോട്ട്
75 1990 മലയാളം ബ്രഹ്മരക്ഷസ്സ് വിജയൻ കാരോട്ട്
76 1990 മലയാളം ഈ കണ്ണിക്കൂടി കെ.ജി. ജോർജ്ജ്
77 1990 മലയാളം രാധാമാധവം സുരേഷ് ഉണ്ണിത്താൻ
78 1991 മലയാളം മന്മഥശരങ്ങൾ ബേബി
79 1991 മലയാളം മുഖചിത്രം സുരേഷ് ഉണ്ണിത്താൻ
80 1991 മലയാളം കടിഞ്ഞൂൽ കല്യാണം രാജസേനൻ
81 1991 മലയാളം നീലഗിരി ഐ.വി. ശശി
82 1991 മലയാളം ഇരിക്കൂ എം.ഡി. അകത്തുണ്ട് പി.ജി. വിശ്വംഭരൻ
83 1992 മലയാളം ആധാരം ജോർജ്ജ് കിത്തു
84 1992 മലയാളം പൊന്നുരുക്കും പക്ഷി വൈശാഖൻ
85 1992 മലയാളം എന്റെ പൊന്നുതമ്പുരാൻ എ.ടി. അബു
86 1992 മലയാളം മുഖമുദ്ര അലി അക്ബർ
87 1992 മലയാളം ഫസ്റ്റ് ബെൽ പി.ജി. വിശ്വംഭരൻ
88 1992 മലയാളം സവിധം ജോർജ്ജ് കിത്തു
89 1992 മലയാളം സൂര്യഗായത്രി അനിൽ
90 1993 മലയാളം വെങ്കലം ഭരതൻ
91 1993 മലയാളം ആലവട്ടം രാജു അംബരൻ
92 1993 മലയാളം പ്രവാചകൻ പി.ജി. വിശ്വംഭരൻ
93 1993 മലയാളം ഗസൽ കമൽ
94 1993 മലയാളം ബന്ധുക്കൾ ശത്രുക്കൾ ശ്രീകാരൻ തമ്പി
95 1993 മലയാളം ഭൂമിഗീതം കമൽ
96 1994 മലയാളം കുടുംബവിശേഷം അനിൽ ബാബു
97 1994 മലയാളം നന്ദിനി ഓപ്പോൾ മോഹൻ കുപ്ലേരി
98 1994 മലയാളം ഗമനം ശ്രീപ്രകാശ്
99 1995 മലയാളം സർഗ്ഗവസന്തം അനിൽ ദാസ്
100 1995 മലയാളം സമുദായം അമ്പിളി
101 1995 മലയാളം തോവാളപ്പൂക്കൾ സുരേഷ് ഉണ്ണിത്താൻ
102 1996 മലയാളം സല്ലാപം സുന്ദർദാസ്
103 1996 മലയാളം ഹാർബർ അനിൽ ബാബു
104 1996 മലയാളം കുങ്കുമച്ചെപ്പ് തുളസീദാസ്
105 1997 മലയാളം കുടമാറ്റം സുന്ദർദാസ്
106 1997 മലയാളം കാരുണ്യം ലോഹിതദാസ്
107 1997 മലയാളം ഋഷ്യശൃംഗൻ സുരേഷ് ഉണ്ണിത്താൻ
108 1998 മലയാളം കന്മദം ലോഹിതദാസ്
109 1998 മലയാളം ഇലവങ്കോടുദേശം കെ.ജി. ജോർജ്ജ്
110 1999 മലയാളം ആകാശഗംഗ വിനയൻ
111 1999 മലയാളം സാഫല്യം ജി.എസ്. വിജയൻ
112 1999 മലയാളം ഇംഗ്ലീഷ് മീഡിയം പ്രദീപ് ചോക്ലി
113 2000 മലയാളം വർണ്ണക്കാഴ്ചകൾ സുന്ദർദാസ്
114 2002 മലയാളം പുത്തൂരംപുത്രി ഉണ്ണിയാർച്ച പി.ജി. വിശ്വംഭരൻ
115 2002 മലയാളം നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി രാജസേനൻ
116 2003 ഇംഗ്ലീഷ് ബിയോണ്ട് ദ സോൾ രാജീവ് അഞ്ചൽ
117 2003 മലയാളം സ്വപ്നം കൊണ്ട്‌ തൂലഭരം രാജസേനൻ
118 2004 മലയാളം കണ്ണിനും കണ്ണാടിക്കും സുന്ദർദാസ്
119 2004 മലയാളം അഗ്നിനക്ഷത്രം കരീം
120 2005 മലയാളം കല്യാണക്കുറിമാനം ഉദയകുമാർ
121 2005 മലയാളം ഉടയോൻ ഭദ്രൻ
122 2005 മലയാളം മയൂഖം ഹരിഹരൻ
123 2006 അറബി അൽ ബൂം ഖാലിദ് അൽ സദ്ജാലി
124 2007 മലയാളം ഭരതൻ അനിൽ ദാസ്
125 2008 മലയാളം മിഴികൾ സാക്ഷി അശോക് ആർ. നാഥ്
126 2008 ഇംഗ്ലീഷ് പകൽ നക്ഷത്രങ്ങൾ മാർക്ക് റേറ്ററിംഗ്
127 2008 മലയാളം യുഗപുരുഷൻ രാജീവ് നാഥ്
128 2010 മലയാളം കടാക്ഷം ആർ. സുകുമാരൻ
129 2010 മലയാളം ഇങ്ങനെയും ഒരാൾ ശശി പറവൂർ
130 2010 മലയാളം പൈറേറ്റ്സ് ബ്ലഡ് കബീർ റാവുത്തർ
131 2011 മലയാളം വെൺശംഖുപോൽ അശോക് ആർ. നാഥ്
പുറത്തിറങ്ങാത്ത ചലച്ചിത്രങ്ങൾ
  1. കാതൽ വിടുതലൈ (തമിഴ്) – സംവിധാനം: ജയകുമാർ
  2. പുതിയ സ്വരങ്ങൾ (തമിഴ്) – സംവിധാനം: വിജയൻ
  3. പുതുമഴത്തുള്ളികൾ (മലയാളം) – സംവിധാനം: രാഘവൻ
  4. കവാടം (മലയാളം) – സംവിധാനം: കെ.ആർ. ജോഷി

പുരസ്കാരങ്ങൾ

തിരുത്തുക

വഹിച്ച സ്ഥാനങ്ങൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. ഔദ്യോഗിക ബയോഡേറ്റ
  2. മാതൃഭൂമി പേജ്.1.2019 ഡിസംബർ 22
  3. Remembering Film Institute Days: Friends from Kerala
  4. 4.0 4.1 കെ.ബി. വേണുവുമായുള്ള അഭിമുഖം
  5. http://www.filmiparadise.com/navodaya-studio_proflile.html[പ്രവർത്തിക്കാത്ത കണ്ണി]
  6. "70mm Film in India". Archived from the original on 2019-12-22. Retrieved 2013-02-02.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാമചന്ദ്രബാബു&oldid=4107969" എന്ന താളിൽനിന്ന് ശേഖരിച്ചത്