ജി എസ് പണിക്കർ സംവിധാനം ചെയ്ത് നിർമ്മിച്ച 1978 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ഏകാകിനി. ചിത്രത്തിൽ ശോഭ, ഇന്ദ്ര ബാലൻ, രവി മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[1] ജി എസ് പണിക്കറുടെ ആദ്യ ചിത്രമായ ഏകാകിനി എം.ടി. യുടെ കറുത്ത ചന്ദ്രൻ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ്.[2]

ഏകാകിനി
പ്രമാണം:ബ്ലാക്ബെൽറ്റ്.jpg
സംവിധാനംജി എസ് പണിക്കർ
നിർമ്മാണംജി എസ് പണിക്കർ
രചനഎം.ടി
തിരക്കഥപി രാമൻ നായർ
സംഭാഷണംപി രാമൻ നായർ
അഭിനേതാക്കൾശോഭ
,രവിമേനോൻ,
ഇന്ദ്രബാലൻ
പശ്ചാത്തലസംഗീതംഎം ബി ശ്രീനിവാസൻ
ഗാനരചനഭരണിക്കാവ് ശിവകുമാർ
ഛായാഗ്രഹണംരാമചന്ദ്ര ബാബു
ചിത്രസംയോജനംസുരേഷ് ബാബു
സ്റ്റുഡിയോനിയോ ഫിലിംസ്
ബാനർനിയോ ഫിലിംസ്
വിതരണംജനശക്തി ഫിലിംസ്
പരസ്യംസി‌എൻ കരുണാകരൻ
റിലീസിങ് തീയതി
  • 12 മേയ് 1978 (1978-05-12)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

കഥാതന്തു

തിരുത്തുക

ഒരു റോഡ്‌ മൂവി ആണ് ഏകാകിനി. ഒരു ഉദ്യാനത്തിലെക്കുള്ള യാത്രയിലാണ് മധുവിധു ആഘോഷിക്കുന്ന യുവദമ്പതികൾ. യാത്ര പുരോഗമിക്കുമ്പോൾ പുരുഷന്റെ യഥാർത്ഥ സ്വാഭാവം പതുക്കെ പുറത്തു വരുന്നു. പൂർണമായും തന്റെ പുരുഷത്വത്തിൽ അഭിരമിക്കുന്ന അയാളുടെ രീതികൾ അവളെ മടുപ്പിക്കുന്നു. തിരിച്ചു പോയാലെന്ത് എന്ന് ചിന്തിക്കുന്നു. യാത്രക്കിടയിൽ അയാളുടെ ജീവിതത്തിൽ നിന്ന് തന്നെ അവൾ ഇറങ്ങിപ്പോകുന്നു. [3]


അഭിനേതാക്കൾ[4]

തിരുത്തുക
ക്ര.നം. താരം വേഷം
1 ശോഭ
2 രവി മേനോൻ
3 ഇന്ദിര ബാലൻ


പരാമർശങ്ങൾ

തിരുത്തുക
  1. "ഏകാകിനി (1978)". www.malayalachalachithram.com. Retrieved 2014-10-08.
  2. "ഏകാകിനി (1978)". spicyonion.com. Retrieved 2014-10-08.
  3. "ഏകാകിനി (1978)". malayalasangeetham.info. Retrieved 2014-10-01.
  4. "ഏകാകിനി (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഏകാകിനി&oldid=3530044" എന്ന താളിൽനിന്ന് ശേഖരിച്ചത്