വെങ്കലം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ഭരതന്റെ സംവിധാനത്തിൽ 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വെങ്കലം. ലോഹിതദാസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് രവീന്ദ്രൻ ആണ് സംഗീതസംവിധാനം നിർവ്വഹിച്ചത്.
വെങ്കലം | |
---|---|
സംവിധാനം | ഭരതൻ |
നിർമ്മാണം | വി.വി. ബാബു |
രചന | എ.കെ. ലോഹിതദാസ് |
അഭിനേതാക്കൾ | മുരളി മനോജ് കെ. ജയൻ മാള അരവിന്ദൻ ഉർവശി കെ.പി.എ.സി. ലളിത |
സംഗീതം | |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | ബി. ലെനിൻ വി.ടി. വിജയൻ |
സ്റ്റുഡിയോ | സൃഷ്ടി ആർട്സ് |
റിലീസിങ് തീയതി | 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ലോഹകർമ്മം കുലത്തൊഴിലാക്കിയ മൂശാരി സമുദായവും അവരിൽ മുൻകാലങ്ങളിൽ നിലനിന്നിരുന്ന ബഹുഭർതൃസമ്പ്രദായക്രമവും ആധുനികകാലരീതികളുമായുള്ള സംഘർഷമാണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം.
അഭിനേതാക്കൾ
തിരുത്തുക- മുരളി – ഗോപാലൻ
- മനോജ് കെ. ജയൻ – ഉണ്ണികൃഷ്ണൻ
- മാള അരവിന്ദൻ – അയ്യപ്പൻ
- ഉർവശി – തങ്കമണി
- കെ.പി.എ.സി. ലളിത – കുഞ്ഞിപ്പെണ്ണ്
ഗാനങ്ങൾ
തിരുത്തുകഈ ചിത്രത്തിലെ നാലു ഗാനങ്ങളും വളരെ പ്രശസ്തമായിരുന്നു. കെ.എസ്. ചിത്ര പാടിയ പത്തുവെളുപ്പിന് എന്ന ഗാനത്തിന്റെ പുരുഷശബ്ദത്തിലുള്ള പതിപ്പ് കാസറ്റുകളിൽ ഉൾപ്പെടുത്തിയിരുന്നു. ചലച്ചിത്രത്തിൽ ഉൾപ്പെടുത്താതിരുന്ന ഈ ഗാനത്തിലൂടെയാണ് ബിജു നാരായണൻ ചലച്ചിത്രപിന്നണിഗാനരംഗത്ത് പ്രശസ്തനായത്.
ഗാനം | പാടിയത് | രചന | സംഗീതം |
---|---|---|---|
ആറാട്ടു കടവിങ്കൽ ... | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | പി. ഭാസ്കരൻ | രവീന്ദ്രൻ |
ഒത്തിരി ഒത്തിരി ..... | കെ.ജെ. യേശുദാസ് ,ലതിക | പി. ഭാസ്കരൻ | രവീന്ദ്രൻ |
പത്തു വെളുപ്പിന് .... | കെ.എസ്. ചിത്ര | പി. ഭാസ്കരൻ | രവീന്ദ്രൻ |
ശീവേലി മുടങ്ങി ...... | കെ.ജെ. യേശുദാസ് | പി. ഭാസ്കരൻ | രവീന്ദ്രൻ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വെങ്കലം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വെങ്കലം – മലയാളസംഗീതം.ഇൻഫോ