പുത്തൂരംപുത്രി ഉണ്ണിയാർച്ച
വടക്കൻ പാട്ടുകളെ ആസ്പദമാക്കി പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പുത്തൂരംപുത്രി ഉണ്ണിയാർച്ച. വാണി വിശ്വനാഥ്, കുഞ്ചാക്കോ ബോബൻ, ദേവൻ, സിദ്ദിഖ്, ക്യാപ്റ്റൻ രാജു, ജോമോൾ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശത്രുഘ്നനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഷൈനി ഫിലിംസിന്റെ ബാനറിൽ കെ. രാമകൃഷ്ണനാണ് ചിത്രം നിർമ്മിച്ചത്.
പുത്തൂരംപുത്രി ഉണ്ണിയാർച്ച | |
---|---|
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | കെ. രാമകൃഷ്ണൻ |
തിരക്കഥ | ശത്രുഘ്നൻ |
ആസ്പദമാക്കിയത് | വടക്കൻപാട്ടുകൾ |
അഭിനേതാക്കൾ | |
സംഗീതം | |
ഗാനരചന | യൂസഫലി കേച്ചേരി |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | ഷൈനി ഫിലിംസ് |
വിതരണം | മിൽസ ഇന്റർനാഷണൽ ത്രൂ ഷൈനി റിലീസ് |
റിലീസിങ് തീയതി | 2002 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങൾക്ക് ഉഷാ ഖന്നയാണ് സംഗീതം പകർന്നത്. ജോൺസണാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത്. ഛായാഗ്രാഹകൻ രാമചന്ദ്രബാബു, ചിത്രസംയോജകൻ ശ്രീകർ പ്രസാദ്, കലാസംവിധായകൻ ഗംഗൻ തലവിൽ തുടങ്ങിയ പ്രമുഖർ അണിയറയിൽ പ്രവർത്തിച്ചെങ്കിലും ചിത്രം വാണിജ്യപരമായും നിരൂപണപരമായും പരാജയമായിരുന്നു.
അഭിനേതാക്കൾ
തിരുത്തുക- വാണി വിശ്വനാഥ് – ഉണ്ണിയാർച്ച
- കുഞ്ചാക്കോ ബോബൻ – ആരോമലുണ്ണി
- ദേവൻ – ചന്തു ചേകവർ
- സിദ്ദിഖ് – ആരോമൽ ചേകവർ
- ക്യാപ്റ്റൻ രാജു – കണ്ണപ്പൻ ചേകവർ
- ജയകൃഷ്ണൻ – കുഞ്ഞിരാമൻ
- ജോമോൾ
- ജഗദീഷ്
- മാള അരവിന്ദൻ
- അനൂപ്
- ശ്രീഹരി
- മന്യ
- മങ്ക മേഹഷ്
- സ്ഫടികം ജോർജ്ജ്
- മാമുക്കോയ
നിർമ്മാണം
തിരുത്തുക2000 ഡിസംബറിലാണ് ചിത്രത്തിന്റെ നിർമ്മാണമാരംഭിച്ചത്. ചിറ്റൂരിലെ ചേലൂർമനയിലാണ് ചിത്രീകരണം പ്രധാനമായും നടന്നത്.
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഉഷാ ഖന്ന. ഗാനങ്ങൾ ജോണി സാഗരിഗ ഓഡിയോ വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ചൊടിയിതളോ" | കെ.ജെ. യേശുദാസ് | 3:55 | |||||||
2. | "തേനുള്ള പൂവിന്റെ" | സുജാത മോഹൻ | 4:32 | |||||||
3. | "പാടുവാനൊരു വീണയും" | ബിജു നാരായണൻ, കെ.എസ്. ചിത്ര | 4:05 | |||||||
4. | "കരളുരുകും കഥ പറയാം" | കെ.ജെ. യേശുദാസ് | 3:50 | |||||||
5. | "പെൺതരി വെറുമൊരു" | കെ.ജെ. യേശുദാസ് | 4:06 | |||||||
6. | "കോലശ്രീനാട്ടിൽ" | ബിജു നാരായണൻ | 1:20 | |||||||
7. | "ആറ്റും മണമ്മേലെ" | കെ.എസ്. ചിത്ര | 0:46 | |||||||
8. | "എന്തിന്നവിടം" (പരമ്പരാഗതം) | കെ.ജെ. യേശുദാസ് | 1:35 | |||||||
9. | "തേനുള്ള പൂവിന്റെ" | ബിജു നാരായണൻ | 4:32 | |||||||
10. | "പാടുവാനൊരു വീണയും" | കെ.എസ്. ചിത്ര | 4:05 | |||||||
11. | "പാടാം പാടാം" (പുനരാലാപനം; ആരോമലുണ്ണി (1972) എന്ന ചിത്രത്തിൽ നിന്ന്. സംഗീതം: ജി. ദേവരാജൻ, ഗാനരചന: വയലാർ.) | ദീനനാഥ് ജയചന്ദ്രൻ, വിജയ് യേശുദാസ് | 4:05 |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പുത്തൂരംപുത്രി ഉണ്ണിയാർച്ച ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പുത്തൂരംപുത്രി ഉണ്ണിയാർച്ച – മലയാളസംഗീതം.ഇൻഫോ