വിൽക്കാനുണ്ട് സ്വപ്നങ്ങൾ

മലയാള ചലച്ചിത്രം

മറുനാടൻ മൂവീസിന്റെ ബാനറിൽ എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി വി.ബി.കെ. മേനോൻ നിർമ്മിച്ച മലയാളചലച്ചിത്രമാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ. എം. ആസാദ് സംവിധാനം ചെയ്ത ഈ ചിത്രം 1981 ഏപ്രിൽ 24ന് തിയേറ്ററുകളിലെത്തി.[1][2]

വിൽക്കാനുണ്ട് സ്വപ്നങ്ങൾ
സംവിധാനംഎം. ആസാദ്
നിർമ്മാണംമറുനാടൻ മൂവീസ്
തിരക്കഥഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
റിലീസിങ് തീയതി1981
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസാരം

തിരുത്തുക

വീട്ടിലെ ദാരിദ്ര്യത്തിനു പരിഹാരമെന്നോണം രാജഗോപാലമേനൊൻ (സുകുമാരൻ) ഗൾഫിലെത്തുന്നു. ഒരു കമ്പനിയിൽ ജോലികിട്ടി സ്വപ്രയത്നത്താൽ മാനേജർ പോസ്റ്റിലെത്തുന്നു. റ്റൈപ്പിസ്റ്റായ ആലിസ് (ശ്രീലത) തന്റെ അനുജന്റെ ജോലികാര്യത്തിനായി സുകുമാരനെ സ്വാധീനിക്കാൻ കിടപ്പറയിൽ വരെ യെത്തുന്നു. അതിനിടയിൽ നേഴ്സായ മാലതിയെ(ശ്രീവിദ്യ) പരിചയപ്പെടുകയും അത് ശരീരവുംമനസ്സും കൈമാറുന്ന നില വരെ എത്തുന്നു. നാട്ടിൽ കാണാമെന്ന വാഗ്ദാനത്തിൽ പിരിയുന്നു. നാട്ടിലെത്തുന്ന രാജൻ അബു (ശ്രീനിവാസൻ)തനിക്കായി നിർമ്മിച്ച ബംഗ്ലാവിൽ താമസമാക്കുന്നു. പക്ഷേ അപ്പോഴേക്കും അമ്മയും സഹോദാരി അമ്മിണിയും മരിച്ചിരുന്നു. പണക്കാരനായി തിരിച്ചെത്തിയ രാജനെ നാട്ടുകാർ അസൂയയോടെ നോക്കുന്നു. തന്റെ കുട്ടിക്കാലത്ത് തന്നെ ദ്രോഹിച്ചവർക്കെല്ലാം രാജൻ കളീയാക്കുന്നു. അതിനിടയിൽ പുത്തൻ വീട്ടുകാർ കേസും ആഭിജാത്യവുമായി തകർന്നിരുന്നു. തന്റെ ബാല്യകാല സുഹൃത്തുക്കളായ രവി (സുധീർ) കേസിൽ മുഴുകിയും മാധവൻ കുട്ടി (മമ്മുട്ടി) ദുർന്നടപ്പിലും നശിക്കുന്നത് കാണുന്നു. അതിനിടയിൽ രവി തന്റെ അനുജത്തി ദേവിയെ (ജലജ) രാജനു വിവാഹമാലോചിക്കുന്നു. മാലതിയുടെ ചിന്ത അവനെ വേട്ടയാടുന്നെങ്കിലും തെന്റെ ബാല്യകാല മോഹമായിരുന്ന ദേവിയെ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നു. മാലതിയുടെ കമ്പികൾ അവഗണിക്കുന്നു. അവളുടെ അച്ഛനും നിരാശനായി മടങ്ങുന്നു. അതിനിടയിൽ തെന്റെ സഹോദരി അമ്മിണിയുടെ മരണകാരണം രവിആണെന്നറിഞ്ഞ് രാജൻ അവനെ വെല്ലുവിളിക്കുന്നു. രവി ആത്മഹത്യ ചെയ്യുന്നു. ദേവി രാജനെ തള്ളിപ്പറയുന്നു. പിന്നെ മാലതിയെ അന്വേഷിച്ചു ചെല്ലുമ്പോൾ അവളൂടെ യും വിവാഹം കഴിഞ്ഞതായി അറിയുന്നു. സ്വപ്നങ്ങളൂമായി രാജൻ മടങ്ങുന്നു.

കഥാപാത്രങ്ങളും താരങ്ങളൂം

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. വിൽക്കാനുണ്ട് സ്വപ്നങ്ങൾ - മലയാളചലച്ചിത്രം.കോം
  2. വിൽക്കാനാകാതെപോയ സ്വപ്നങ്ങൾ - മാധ്യമം ദിനപത്രം