അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ)

1952-ൽ ആരംഭിച്ച ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFI). ഏഷ്യയിലെ തന്നെ ശ്രദ്ധേയമായ ഈ ചലച്ചിത്രോത്സവം എല്ലാ വർഷവും ഗോവയിൽ നടത്തപ്പെടുന്നു. ഭാരതസർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയവും ഗോവ സംസ്ഥാനസർക്കാരുമാണ് ഇതിന്റെ സംഘാടകർ.

ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം
42-ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ലോഗോ
സ്ഥലംഗോവ, ഇന്ത്യ
സ്ഥാപിക്കപ്പെട്ടത്1952
തിയതി23 നവംബർ - 03 ഡിസംബർ2011
ഔദ്യോഗിക സൈറ്റ്

മേളയുടെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഇന്ത്യയിലെ വിവിധ ഭാഷകളിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2013 തിരുത്തുക

2013 നവംബർ 20 മുതലാണ് 44-ആമത് ചലച്ചിത്രോൽസം നടന്നത്. കന്യകാ ടാക്കീസ് ആണ് ഇന്ത്യൻ പനോരമയിൽ ആദ്യം അവതരിപ്പിച്ചത്. മേളയുടെ ഉദ്ഘാടനചിത്രമായി ഓസ്‌കർഅവാർഡ് ജേതാവ് ജിറി മെൻസലിന്റെ ചെക്ക് കോമഡി ചിത്രമായ ദി ഡോൺ യുവാൻസ് ആണ് പ്രദർശിപ്പിച്ചത്.[1]

മേളയിൽ 160 വിദേശചിത്രങ്ങളും ഇന്ത്യൻ പനോരമയിൽ 151 ചിത്രങ്ങളുമാണ് പ്രദർശിപ്പിച്ചത്.

അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2012 തിരുത്തുക

2012 നവംബർ 20-നാണ് 43-ആമത് ചലച്ചിത്രമേള ഗോവയിൽ ആരംഭിച്ചത്[2]. ഡിസംബർ 3-ന് മേള അവസാനിച്ചു. ഒൻപതാമത് തവണയാണ് ഗോവയിൽ തുടർച്ചയായി ചലച്ചിത്രോത്സവം നടത്തുന്നത്. ഇന്ത്യൻ ചലച്ചിത്രത്തിനു നൂറ് വയസ്സ് തികയുന്ന അവസരത്തിൽ ഏർപ്പെടുത്തിയ 'സെഞ്ച്വറി പുരസ്‌കാരം' ഇത്തവണ മേളയുടെ പ്രത്യേകതയായിരുന്നു. 60 രാജ്യങ്ങളിൽനിന്നുള്ള മുന്നൂറോളം ചിത്രങ്ങളാണ് അവതരിപ്പിച്ചത്[3].

ആങ് ലീയുടെ ലൈഫ് ഓഫ് പൈ ഉദ്ഘാടന ചിത്രമായും മീരാ നായരുടെ 'റെലക്ടന്റ് ഫണ്ടമെന്റലിസ്റ്റ്' സമാപന ചിത്രമായും പ്രദർശിപ്പിച്ചു. പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് സനുസിയെ ആയുഷ്‌കാല നേട്ടത്തിനുള്ള പുരസ്കാരം നൽകി ആദരിച്ചു. കിം കി ഡൂക്ക്, പോൾ കോക്‌സ് എന്നിവർക്ക് സർഗാത്മക മികവിനുള്ള പുരസ്‌കാരം നൽകി.

2012-ലെ ഇന്ത്യൻ പനോരമ തിരുത്തുക

ടി.വി. ചന്ദ്രന്റെ 'ഭൂമിയുടെ അവകാശികൾ', ഡോ. കെ. ഗോപിനാഥിന്റെ 'ഇത്രമാത്രം', മധുപാലിന്റെ 'ഒഴിമുറി', അഞ്ജലി മേനോന്റെ 'മഞ്ചാടിക്കുരു', ഡോ. ബിജുവിന്റെ 'ആകാശത്തിന്റെ നിറം' എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിച്ചത്. തിരക്കഥാകൃത്ത് ടി. ദാമോദരൻ, നിർമാതാവും സംവിധായകനുമായ അപ്പച്ചൻ എന്നിവരോടുള്ള ആദരസൂചകമായി ഇവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം, ഫാസിലിന്റെ മാമാട്ടിക്കുട്ടിയമ്മ, പ്രിയദർശന്റെ കാലാപാനി എന്നിവയും മൃണാൾസെൻ, അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, ഡോ. രാമനായിഡു, കെ. ബാലചന്ദ്രൻ എന്നിവരുടെ ചലച്ചിത്രങ്ങളും പ്രദർശിപ്പിച്ചു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2011 തിരുത്തുക

പനജിയിലെ ഐനോക്‌സ് മൾട്ടിപ്ലക്‌സും കലാഅക്കാദമി ഓഡിറ്റോറിയവുമാണ് ചലച്ചിത്രമേളയുടെ വേദികൾ. വിവിധ രാജ്യങ്ങളിൽ നിന്നായി 300 ഓളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഉദ്ഘാടനശേഷം ആദ്യമായി പോർച്ചുഗീസ് ചിത്രമായ ദി കോൺസുൽ ഓഫ് ബോർഡാക്‌സ് ആണ് പ്രദർശിപ്പിച്ചത്. ആദ്യമായി ത്രീഡി, ആനിമേഷൻ തരത്തിലുള്ള ചിത്രങ്ങൾക്കായി പ്രത്യേക വിഭാഗം ഈ വർഷം ഉൾപ്പെടുത്തിയിരുന്നു. 30 വർഷത്തെ ഇടവേളയ്ക്കു ശേഷം ലോക മത്സരവിഭാഗം ജൂറി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ജൂറിയിലേക്ക് 2011-ൽ തിരിച്ചുവരവു നടത്തി. ചലച്ചിത്രോത്സവത്തിന്റെ ശീർഷകചിത്രം ഷാജി എൻ.കരുണാണ് തയ്യാറാക്കിയത്. ഇതിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ദീപു കൈതപ്രമാണ്. ആദ്യമായി ഈ വർഷം ത്രീഡിയിലും ശീർഷകം തയ്യാറാക്കിയിരുന്നു.

സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബുവാണ് ലോകസിനിമാ മത്സരവിഭാഗത്തിൽ മലയാളത്തെ പ്രധിനിധീകരിച്ചത്.

2011-ലെ ഇന്ത്യൻ പനോരമ തിരുത്തുക

2011-ലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ 7 മലയാളചലച്ചിത്രം ഉൾപ്പെടെ 24 ചലച്ചിത്രങ്ങളും നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ 21 ചിത്രങ്ങളും പ്രദർശിപ്പിച്ചു[4]. സന്തോഷ് ശിവൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രം ഉറുമിയാണ് പനോരമയിലെ ഉദ്ഘാടന ചിത്രമായി പ്രദശിപ്പിച്ചത്.

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ഗോവ ചലച്ചിത്രോത്സവം 20 മുതൽ : 'കന്യകാ ടാക്കീസ്' ഉദ്ഘാടനചിത്രം". മാതൃഭൂമി. 2013 നവംബർ 8. Archived from the original on 2013-11-08. ശേഖരിച്ചത് 2013 നവംബർ 8. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി". മൂലതാളിൽ നിന്നും 2012-11-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-04.
  3. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‌ തിരി തെളിഞ്ഞു [പ്രവർത്തിക്കാത്ത കണ്ണി]
  4. "Indian Panorama selection for IFFI'11 announced" (PDF). മൂലതാളിൽ (PDF) നിന്നും 2013-03-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-28.
  5. "http://www.mathrubhumi.com/movies/adaminte_makan_abu/234562/". മൂലതാളിൽ നിന്നും 2011-12-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-03. {{cite web}}: External link in |title= (help)
  6. "സുവർണമയൂരും 'പോർഫിരിയോ'യ്ക്ക്". മൂലതാളിൽ നിന്നും 2011-12-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-03.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക