കെ.ടി. മുഹമ്മദ്

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു കളത്തിങ്കൽ തൊടിയിൽ മുഹമ്മദ് എന്നകെ.ടി. മുഹമ്മദ് (1927 സെപ്റ്റംബർ

കെ.ടി. മുഹമ്മദ്
കെ.ടി. മുഹമ്മദ്
ജനനം1927 സെപ്റ്റംബർ
മരണംമാർച്ച് 25, 2008(2008-03-25) (പ്രായം 80)
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ

29 ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനിച്ചു.

ജീവിതരേഖ

തിരുത്തുക

1927 സെപ്റ്റംബർ 29- മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനനം.കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.ജിതിൻ ഏക മകനാണ്.[1] 2008 മാർച്ച് 25 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു .[1],40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 ചലച്ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.[1] 2006-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു[2].

പ്രസിദ്ധീകരിച്ച കൃതികൾ

തിരുത്തുക
  1. ഇത് ഭൂമിയാണ്
  2. കാഫർ
  3. ഭരണത്തിൻറെ യവനിക
  4. നൈറ്റ് ട്രൈൻ
  5. ടാക്സി
  6. കറവറ്റ പശു
  7. നാൽക്കവല
  8. അസ്തിവാരം
  9. മേഘസന്ദേശം
  10. വെളിച്ചം വിളക്കന്വേഷിക്കുന്നു
  11. ചുവന്ന ഘടികാരം
  12. അപരിചിതൻ
  13. കടൽപ്പാലം
  14. തുറക്കാത്ത വാതിൽ
  15. സംഗമം
  16. രാഷ്ട്രഭവൻ
  17. പ്രവാഹം
  18. ചക്രവർത്തി
  19. അന്തഃപുരം
  20. സ്വന്തം ലേഖകൻ
  21. മുത്തു ചിപ്പി
  22. ഒരു പുതിയ വീട്
  23. ഉറങ്ങാൻ വൈകിയ രാത്രികൾ
  24. താക്കോൽ
  25. സൃഷ്ടി
  26. സ്ഥിതി
  27. സംഹാരം
  28. സാക്ഷാൽക്കാരം
  29. ദീപസ്തംഭം മഹാശ്ചര്യം
  1. മാംസ പുഷ്പങ്ങൾ
  2. കണ്ണുകൾ
  3. ചിരിക്കുന്ന കത്തി
  4. പ്രസവത്തിൻറെ വില
  5. മതവും ചെണ്ടയും
  6. രോദനം

തിരക്കഥ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
 
കെ.ടി. മുഹമ്മദിന്റെ ശില്പം
  • 1951 ൽ ലോക ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം. (കണ്ണുകൾ എന്ന കൃതിക്ക്)
  • കാഫർ എന്ന നാടകത്തിന് സംസ്ഥാന നാടക പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം
  • മദ്രാസ് സംഗീത നാടക അക്കാദമി പുരസ്കാരം
  • മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ്
  • പി.ജെ ആൻറണി ഫൗണ്ടേഷൻ പുരസ്കാരം
  • പത്മപ്രഭ പുരസ്കാരം (2003)[4]
  • എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം (2007) [5]
  1. 1.0 1.1 1.2 1.3 "മനോരമ ഓൺലൈൻ". Archived from the original on 2008-03-30. Retrieved 2008-03-26.
  2. "കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗങ്ങൾ". Retrieved 2021-06-19.
  3. ദീപിക[പ്രവർത്തിക്കാത്ത കണ്ണി]
  4. മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]
  5. കെ.ടി മുഹമ്മദിന് എസ്.എൽ.പുരം പുരസ്കാരം
"https://ml.wikipedia.org/w/index.php?title=കെ.ടി._മുഹമ്മദ്&oldid=3985110" എന്ന താളിൽനിന്ന് ശേഖരിച്ചത്