ഒന്നാണു നമ്മൾ
1984ൽ കലൂർ ഡെന്നീസ്കഥയെഴുതി പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഒന്നാണു നമ്മൾ. മമ്മൂട്ടി,മോഹൻലാൽ,സീമ,അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ഇളയരാജയുടെ സംഗീതം , ജി മുരളിയുടെ ചിത്രസംയോജനം രാമചന്ദ്രബാബുവിന്റെ ഛായാഗ്രഹണം എന്നിവ ഈ ചിത്രത്തിന്റെ സവിശേഷതകളാണ്.[1][2][3]
ഒന്നാണു നമ്മൾ | |
---|---|
![]() | |
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | അബ്ദുസ്സലാം, കലാധരൻ നായർ |
രചന | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | മമ്മൂട്ടി മോഹൻലാൽ സീമ അടൂർ ഭാസി |
സംഗീതം | ഇളയരാജ |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | എ.എം.കെ സിനി ആർട്ട്സ് |
വിതരണം | എ.എം.കെ സിനി ആർട്ട്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
താരനിരതിരുത്തുക
ക്ര.നം. | താരം | കഥാപാത്രം |
---|---|---|
1 | മമ്മൂട്ടി | സേതു |
2 | മോഹൻലാൽ | നന്ദഗോപാൽ |
3 | സീമ | നിർമ്മല |
4 | അടൂർ ഭാസി | പത്മനാഭൻ നായർ |
5 | ബേബി ശാലിനി | സോണിക്കുട്ടി |
6 | പൂർണ്ണിമ ജയറാം | സീത |
7 | മണിയൻപിള്ള രാജു | ഹരി |
8 | മീന | കാർത്ത്യായനിയമ്മ |
9 | തിലകൻ | സേതുവിന്റെ അച്ഛൻ |
10 | സുകുമാരി | ഡോ. റേച്ചൽ |
11 | ജഗന്നാഥവർമ്മ | ഡോക്റ്റർ |
കഥാതന്തുതിരുത്തുക
ശാന്തമായി ഒഴുകുന്ന ജീവിതനദിയിൽ വീഴുന്ന സംഭവങ്ങൾ ജീവിതഗതിക്കുണ്ടാക്കുന്ന അപ്രതീക്ഷിത മാറ്റങ്ങളാണ് ഈ ചിത്രത്തിന്റെ കഥാതന്തു. ബാങ്ക് ഓഫീസരായ സേതുവും( മമ്മൂട്ടി) നിർമ്മലയും( സീമ )മകൾ സോണിമോളും(ബേബി ശാലിനി) സുഖവും ശാന്തവുമായി ജീവിക്കുന്നു. നിർമ്മലയുടെ അനിയത്തി സീത (പൂർണ്ണിമ ജയറാം) കോളജിൽ പഠിക്കുന്നു. അവളെ കണ്ട് ഇഷ്ടപ്പെട്ട് നന്ദഗോപാൽ (മോഹൻലാൽ) അവളുടെ പിറകെ കൂടുന്നു. അയാൾ സേതുവിന്റെ കുടുംബവുമായി അടുക്കുന്നു. അയാളുടെ കുസൃതികലർന്ന പെരുമാറ്റത്തിലൂടെ അയാൾ എല്ലാവർക്കും പ്രിയങ്കരനാകുന്നു. വിവാഹം തീരുമാനിക്കുന്നു. പക്ഷേ ഒരു അപകടത്തിൽ നന്ദു മരിക്കുന്നു. ആ ഷോക്ക് അവസാനിക്കും മുമ്പ് ഗർഭിണിയായ നിർമ്മല ഒരു വീഴ്ചയിൽ ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് കിടപ്പിലാകുന്നു. തളർച്ചയിലുള്ള ആ കുടുംബത്തിന്റെ രക്ഷക്കായി എല്ലാവരും കൂടി നിർബന്ധിച്ച സേതുവും സീതയും തമ്മിലുള്ള വിവാഹം നടത്തുന്നു. പക്ഷേ കുറച്ച് നാൾക്കകം നിർമ്മല ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. വീട്ടിൽ സന്തോഷവും ആശങ്കകളൂം നിറയുന്നു. പ്രശ്നം അവസാനിപ്പിക്കാനായി സീത ജീവിതം അവസാനിപ്പിക്കുന്നു.
പാട്ടരങ്ങ്തിരുത്തുക
ബിച്ചുതിരുമലയുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകിയിരിക്കുന്നു [4]
ക്ര.നം. | പാട്ട് | പാട്ടുകാർ |
---|---|---|
1 | കൽക്കണ്ടം ചുണ്ടിൽ | കെ.ജെ. യേശുദാസ്, എസ്. ജാനകി |
2 | കുപ്പിണീപ്പട്ടാളം | കെ.ജെ. യേശുദാസ്, കൃഷ്ണചന്ദ്രൻ |
3 | വാലിട്ടെഴുതിയ | കെ.ജെ. യേശുദാസ് ,എസ്. ജാനകി |
അവലംബംതിരുത്തുക
- ↑ "ഒന്നാണു നമ്മൾ". www.malayalachalachithram.com. ശേഖരിച്ചത് 2017-07-04.
- ↑ "ഒന്നാണു നമ്മൾ". malayalasangeetham.info. ശേഖരിച്ചത് 2017-07-04.
- ↑ "ഒന്നാണു നമ്മൾ". spicyonion.com. ശേഖരിച്ചത് 2017-07-04.
- ↑ http://malayalasangeetham.info/m.php?2445
പുറം കണ്ണീകൾതിരുത്തുക
ചിത്രം കാണൂകതിരുത്തുക
ഒന്നാണു നമ്മൾ 1984