അച്ചുവേട്ടന്റെ വീട്
നെടുമുടിവേണു, ബാലചന്ദ്രമേനോൻ, രോഹിണി ഹട്ടങ്കടി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അച്ചുവേട്ടന്റെ വീട്. ബാലചന്ദ്രമേനോൻ തന്നെയാണ് രചനയും സംവിധാനവും നിർവ്വഹിച്ചത്. എ.വി. ഗോവിന്ദൻകുട്ടിയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രത്തിന്റെ ഗാനരചന എസ്. രമേശൻ നായരും സംഗീതസംവിധാനം വിദ്യാധരനും നിർവ്വഹിച്ചിരിക്കുന്നു. ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം പകർന്നത് മോഹൻ സിത്താര ആണ്.
അച്ചുവേട്ടന്റെ വീട് | |
---|---|
സംവിധാനം | ബാലചന്ദ്രമേനോൻ |
നിർമ്മാണം | എ.വി. ഗോവിന്ദൻകുട്ടി |
രചന | ബാലചന്ദ്രമേനോൻ |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | ബാലചന്ദ്രമേനോൻ |
സ്റ്റുഡിയോ | കൈലാസ് മൂവിടോൺ |
വിതരണം | സേഫ് റിലീസ് |
റിലീസിങ് തീയതി | 1987 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാതന്തു
തിരുത്തുകഅച്യുതൻനായർ (നെടുമുടിവേണു) പത്തനാപുരത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുടുംബസമേതം താമസം മാറുന്നു. പുതിയ വാടകവീടിനു സമീപത്തെ മെൻസ് ഹോസ്റ്റൽ വിദ്യാർഥികൾ അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അതിലെ പ്രധാനി, ക്യാപ്റ്റൻ എന്നറിയപ്പെടുന്ന വിപിൻ (ബാലചന്ദ്രമേനോൻ) ആണ് പ്രശ്നങ്ങൾക്ക് ചുക്കാൻ പിടിക്കുക. ഒരു ദിവസം വിപിനുമായുള്ള സംഘർഷത്തിനു ശേഷം അച്യുതൻനായർ ഹൃദയാഘാതം മൂലം മരിക്കുന്നു. അതിനു ശേഷം വിപിൻ ആകെ മാറുന്നു. അച്യുതൻനായരുടെ ഭാര്യയായി രോഹിണി ഹട്ടങ്കടി വേഷമിട്ടു.
അഭിനേതാക്കൾ
തിരുത്തുക- നെടുമുടി വേണു – അച്യുതൻകുട്ടി നായർ
- രോഹിണി ഹട്ടങ്കടി – രുക്മിണി കുഞ്ഞമ്മ
- ബാലചന്ദ്രമേനോൻ – വിപിൻ
- രോഹിണി – അശ്വതി നായർ
- സുകുമാരൻ – പ്രഭാകരൻ
- ജഗന്നാഥ വർമ്മ – വർമ
- മീന – ശാരദ
- തിലകൻ – ദാമോദരൻ നായർ
- ആറന്മുള പൊന്നമ്മ – അച്യുതൻകുട്ടിയുടെ അമ്മ
- ടി.പി. മാധവൻ – അച്യുതൻകുട്ടിയുടെ ആങ്ങള
- ശങ്കരാടി – ജേക്കബ്
- കവിയൂർ പൊന്നമ്മ – വിപിന്റെ അമ്മ
- അടൂർ ഭവാനി – മേരി
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് എസ്. രമേശൻ നായർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാധരൻ.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ചന്ദനം മണക്കുന്ന" (രാഗം: ബാഗേശ്രീ) | കെ.ജെ. യേശുദാസ്, കോറസ് | 5:27 | |||||||
2. | "ചന്ദനം മണക്കുന്ന" (രാഗം: ബാഗേശ്രീ) | കെ.എസ്. ചിത്ര, കോറസ് | 5:27 |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- അച്ചുവേട്ടന്റെ വീട് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് അച്ചുവേട്ടന്റെ വീട്