കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1982 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ആണ് യവനിക. കെ.ജി. ജോർജ്ജിന്റെ കഥയ്ക്ക് തിരക്കഥ രചിച്ചത് എസ്.എൽ. പുരം സദാനന്ദൻ ആണ്.[1] ഓ.എൻ.വി. കുറുപ്പിന്റെ വരികൾക്ക് എം. ബി. ശ്രീനിവാസൻ സംഗീതമേകി. ഈ ചിത്രത്തിലെ പാട്ടുകൾ വളരെ ശ്രദ്ധിക്കപ്പെട്ടവയാണ്.[2] മലയാളത്തിലെ ലക്ഷണമൊത്ത മികച്ച കേസന്വേഷണചിത്രങ്ങളിൽ ആദ്യത്തേത് യവവനികയായിരിക്കുമെന്ന് കരുതപ്പെടുന്നു.[3]

യവനിക
സംവിധാനംകെ.ജി. ജോർജ്ജ്
നിർമ്മാണംഹെന്രി ഫെർണാണ്ടസ്
രചനകെ.ജി. ജോർജ്ജ്
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ]
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ]
അഭിനേതാക്കൾമമ്മുട്ടി
ജലജ
തിലകൻ
ജഗതി
സംഗീതംഎം. ബി. ശ്രീനിവാസൻ
പശ്ചാത്തലസംഗീതംഎം. ബി. ശ്രീനിവാസൻ
ഗാനരചനഒ എൻ വി കുറുപ്പ്
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംഎം.എൻ അപ്പു
സ്റ്റുഡിയോജമിനി കളർലാബ്
ബാനർകരോളിന ഫിലിംസ്
വിതരണംഅപ്സര പിക്ചേഴ്സ്
പരസ്യംഭരതൻ
റിലീസിങ് തീയതി
  • 30 ഏപ്രിൽ 1982 (1982-04-30)
രാജ്യംഭാരതം
ഭാഷമലയാളം

പ്രമേയം

തിരുത്തുക

ഒരു നാടകസംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് യവനികയിലെ കഥ വികസിക്കുന്നത്. തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനം ആണ് കേന്ദ്ര ബിന്ദു. അയ്യപ്പന്റെ മരണത്തിനു കാരണക്കാരായവരെ പോലീസ് കണ്ടെത്തുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ വ്യത്യസ്ത സ്വഭാവക്കാരായ നിരവധി കഥാപാത്രങ്ങൾ കടന്നു വരുന്നു. യാഥാർത്ഥ്യ ബോധമുള്ള കുറ്റാന്വേഷണം പ്രേക്ഷകൻ ആസ്വദിച്ച് ഞരമ്പിലെ രക്തയോട്ടത്തിന്റെ സമ്മർദ്ദം അനുഭവിച്ചത് യവനികയിലൂടെയാണ്.[4]

അഭിനേതാക്കൾ[5]

തിരുത്തുക
ക്ര.നം. താരം വേഷം
1 ഭരത് ഗോപി തബലിസ്റ്റ് അയ്യപ്പൻ
2 മമ്മൂട്ടി സബ് ഇൻസ്പെക്ടർ ജേക്കബ് ഈരാളി
3 തിലകൻ വക്കച്ചൻ
4 നെടുമുടി വേണു ബാലഗോപാലൻ -നടൻ
5 വേണു നാഗവള്ളി ജോസഫ് കൊല്ലപ്പള്ളി -നടൻ
6 ജലജ രോഹിണി
7 ജഗതി ശ്രീകുമാർ വരുണൻ-നടൻ
8 അശോകൻ വിഷ്ണു-അയ്യപ്പന്റെ മകൻ
9 ശ്രീനിവാസൻ രാജപ്പൻ-പ്യൂൺ
10 കുട്ട്യേടത്തി വിലാസിനി അയ്യപ്പന്റെ ഭാര്യ
11 തൊടുപുഴ വാസന്തി രാജമ്മ -നടി അമ്മവേഷം
12 വിജയവാണി മോളി
13 മോഹൻ ജോസ് ക്ലീനർ
14 പുഷ്പ ലളിത
15 ക്യാപ്റ്റൻ മാത്യു
16 പെരുമന ഭാസ്കരൻ
17 രാജി
18 സജയ്
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 *ഭരതമുനിയൊരു കളം വരച്ചു കെ ജെ യേശുദാസ്‌,സെൽമ ജോർജ്‌ കേദാരഗൗള
2 ചെമ്പക പുഷ്പ കെ ജെ യേശുദാസ് ഖരഹരപ്രിയ
3 മച്ചാനെ തേടി സെൽമ ജോർജ്‌
4 മിഴികളിൽ നിറകതിരായ് സ്നേഹം കെ ജെ യേശുദാസ്

അവാർഡുകൾ

തിരുത്തുക

1982 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ്[7]

ലഭിച്ചത് വിഭാഗം
കെ ജി ജോർജ്ജ് മികച്ച ചിത്രം
തിലകൻ മികച്ച രണ്ടാമത്തെ നടൻ
കെ ജി ജോർജ്ജ് മികച്ച കഥ

മറ്റ് പുരസ്കാരങ്ങൾ

തിരുത്തുക
ലഭിച്ചത് വിഭാഗം വിഭാഗം
ഭരത് ഗോപി ഫിലിം ക്രിട്ടിക്ക് അവാർഡ് മികച്ച നടൻ
ഭരത് ഗോപി ഫിലിം ഫാൻസ്‌ അസോസിയേഷൻ അവാർഡ് മികച്ച നടൻ
  1. "യവനിക(1982)". www.malayalachalachithram.com. Retrieved 2020-03-22.
  2. "യവനിക(1982)". malayalasangeetham.info. Retrieved 2020-03-22.
  3. "യവനിക(1982))". spicyonion.com. Retrieved 2020-03-22.
  4. http://www.janmabhumidaily.com/jnb/?p=42258[പ്രവർത്തിക്കാത്ത കണ്ണി]
  5. "യവനിക(1982)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-02. {{cite web}}: Cite has empty unknown parameter: |1= (help)
  6. "യവനിക(1982)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-02.
  7. http://www.m3db.com/node/3981

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യവനിക&oldid=3816406" എന്ന താളിൽനിന്ന് ശേഖരിച്ചത്