എം.ടി. വാസുദേവൻ നായരുടെ സംവിധാനത്തിൽ സുകുമാരൻ, ശങ്കരാടി, അടൂർ ഭാസി, ശോഭ, ശുഭ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1978-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബന്ധനം. 1978-ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരവും മികച്ച ഗായകനുള്ള പുരസ്കാരവും (പി. ജയചന്ദ്രൻ) ഈ ചിത്രത്തിന്‌ ലഭിച്ചു. മറുനാടൻ മൂവീസിന്റെ ബാനറിൽ വി.ബി.കെ. മേനോൻ, പി.കെ. ഭാസ്കരൻ നായർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സിത്താര പിൿചേഴ്‌സ് ആണ്. എം.ടി. വാസുദേവൻ നായർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.[1] [2] [3]

ബന്ധനം
വി.സി.ഡി. പുറംചട്ട
സംവിധാനംഎം.ടി. വാസുദേവൻ നായർ
നിർമ്മാണംവി.ബി.കെ. മേനോൻ
പി.കെ. ഭാസ്കരൻ നായർ
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾസുകുമാരൻ
ശങ്കരാടി
അടൂർ ഭാസി
ശോഭ
ശുഭ
സംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംരാ‍മചന്ദ്രബാബു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോമറുനാടൻ മൂവീസ്
വിതരണംസിത്താര പിൿചേഴ്‌സ്
റിലീസിങ് തീയതി1978
രാജ്യംഇന്ത്യ
ഭാഷമലയാളം

താരനിര[4] തിരുത്തുക

അഭിനേതാവ് കഥാപാത്രം
സുകുമാരൻ ഉണ്ണികൃഷ്ണൻ
ശങ്കരാടി അച്ചുമ്മാൻ
കുഞ്ഞാണ്ടി ശങ്കരമേനോൻ
എൽസി അമ്മിണി
ശാന്തകുമാരി സഹപ്രവർത്തക
പി.കെ. എബ്രഹാം മാനേജർ
വീരൻ
നിലമ്പൂർ ബാലൻ കാരണവർ
ശോഭ തങ്കം
ശുഭ സരോജിനി

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 രാഗം ശ്രീരാഗം പി. ജയചന്ദ്രൻ
2 കണി കാണേണം ലീല മേനോൻ
3 രാഗം ശ്രീരാഗം വാണി ജയറാം, ലീല മേനോൻ


അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം രാ‍മചന്ദ്രബാബു
ചിത്രസം‌യോജനം ജി. വെങ്കിട്ടരാമൻ
കല എസ്. കോന്നനാട്
ചമയം മണി
വസ്ത്രാലങ്കാരം മൊയ്തീൻ
ശബ്ദലേഖനം വിശ്വനാഥൻ
വാർത്താപ്രചരണം എസ്.എ. നായർ
നിർമ്മാണ നിർവ്വഹണം കെ. വാസുദേവൻ
അസോസിയേറ്റ് ഡയറൿടർ എം. ആസാദ്

പുരസ്കാരങ്ങൾ തിരുത്തുക

1978 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം തിരുത്തുക

  1. "ബന്ധനം(1978)". മലയാളചലച്ചിത്രം.കോം. Retrieved 2023-02-19.
  2. "ബന്ധനം(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
  3. "ബന്ധനം(1978)". സ്പൈസി ഒണിയൻ. Retrieved 2023-02-19.
  4. "ബന്ധനം(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
  5. "ബന്ധനം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-03.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ബന്ധനം&oldid=3898881" എന്ന താളിൽനിന്ന് ശേഖരിച്ചത്