" രക്ഷസ്സ് " എന്നാൽ രക്ഷ നൽകുന്ന മൂർത്തി എന്നാണ് അർത്ഥം. അതായത് രക്ഷസ്സിനെ ദുഷ്ടശക്തിയായോ അസുര ശക്തിയായോ അല്ല, രക്ഷസ്സ് ആരേയും ഭയപ്പെടുത്തുകയോ ഉപദ്രവിയ്ക്കുകയോ ചെയ്യില്ല. വൈഷണവ ശക്തിയായിട്ടാണ് ആരാധിയ്ക്കുന്നത്. വിഷ്ണു ഭഗവാനുമായി ബന്ധപ്പെട്ട ചൈതന്യമാണ്.

"രക്ഷസ്സ് " എന്ന് കേൾക്കുമ്പോൾ പേടിക്കേണ്ടതായുള്ള ആരുമല്ല എന്നതാണ് നാം ആദ്യം മനസിലാക്കേണ്ടത്. എന്നാൽ ശാസ്ത്രീയമായി പറയുമ്പോൾ പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന ഉപദേവതാഗണമാണ്‌ രക്ഷസ്. ഇവരെ രക്ഷസമ്മാരുടെ ഗണത്തിലാണ് പുരാണങ്ങളിൽ വർണ്ണിച്ചിട്ടുള്ളത്. "യക്ഷോ രക്ഷോ ഗന്ധർവ കിന്നര . പിശാചോ ഗുഹ്യക . സിദ്ധോ ഭൂത്മി ദേവ നയോനയ" എന്നിങ്ങനെ ഉപദേവതകളെ അമരകോശത്തിൽ ഗണിചിരിക്കുന്നു. കശ്യപ പ്രജാപതിക്ക്‌ ദക്ഷ പുത്രിയായ മുനിയിൽ ജനിച്ചവരാണ് രക്ഷസുകളെന്നാണ് മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്നത്. അഗ്നിപുരാണം 19ാo അദ്ധ്യായത്തിൽ കശ്യപ പ്രജാപതിക്ക്‌ മുനിയെന്ന ഭാര്യയിൽ യക്ഷന്മാരും രക്ഷസ്സുക്കളും ജനിച്ചതായാണ് കാണുന്നത്.

ശബ്ദതാരാവലിയിൽ അസ് എന്ന വാക്കിന് അറിയുക, ജീവിക്കുക, ഭവിക്കുക, എന്നൊക്കെയാണ് അർത്ഥങ്ങൾ. അതായത് "രക്ഷസ്സ്" എന്നാൽ രക്ഷ കൊടുക്കുന്ന മൂർത്തി എന്നർത്ഥം.


കേരളത്തിൽ "രക്ഷസ്സ്" എന്ന് സങ്കൽപ്പിച്ചീട്ടുള്ളത് അപമൃത്യു സംഭവിച്ചവരുടെ ആത്മാക്കളെയാണെന്നും, ബ്രാഹ്മണരുടെ ആത്മാക്കളെ  "ബ്രഹ്മരക്ഷസ്സ് " എന്ന് പറയുന്നു. ദമ്പതിമാരുടെ ആത്മാക്കൾ ആണെങ്കിൽ "ദമ്പതി രക്ഷസ്സ് എന്നും പറയുന്നു. പൂർവ്വ പാപം, ഗ്രഹ പിഴകൾ,കുടുംബത്തിലെ ദുരിതങ്ങൾ എന്നിവ മാറി ഐശ്വര്യം, അഭിവൃദ്ധി,ക്ഷേമം എന്നിവ ലഭിയ്ക്കും എന്നാണ് വിശ്വാസം, വ്യാഴാഴ്ച്ചയാണ് ബ്രഹ്മ രക്ഷസ്സിൻറെ പ്രധാന ദിവസം, പാൽപ്പായസ നിവേദ്യമാണ് വഴിപാട്.

കേരളത്തിൽ നമ്പൂതിരി കുടുംബങ്ങളാണ് രക്ഷസ്സിനെ സംബന്ധിച്ചുള്ള അനുഷ്ടാന പൂജാ കർമ്മങ്ങൾ പരമ്പരാഗതമായി കേരളത്തിൽ ചെയ്തുവരുന്നത്.

രക്ഷസ്സിൻറെ പ്രതിഷ്ഠ ശിവലിംഗരൂപത്തിലും വാൽക്കണ്ണാടി ആകൃതിയിലുമാണ്. കരിങ്കൽ ശിലയിൽ പ്രതിഷ്ഠകൾ നടത്താറുണ്ട്. അതായത് രക്ഷസ്സിനെ നാം കാണുന്നത് അസുര ശക്തിയായോ, ദുഷ്ട മൂർത്തിയായോ അല്ല. മറിച്ച് ഒരു വൈഷ്ണവ ശക്തിയായിട്ടാണ്. കുടുംബത്തിൻറെ ഉന്നതിയിൽ താത്പര്യമുള്ള ശക്തിയെന്ന രീതിയിൽ നാമെല്ലാം രക്ഷസിനെ ഭക്തിപൂർവ്വം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. സർപ്പങ്ങൾക്കും രക്ഷസ്സിനും വർഷത്തിൽ ഒരിയ്ക്കൽ പൂജ ചെയ്യുന്നത് കുടുംബ ഐശ്വര്യത്തിന് നല്ലതാണ്.കേരളത്തിലെ പല ക്ഷേത്രങ്ങളിലും, കുടുംബ ക്ഷേത്രങ്ങളിലും " ബ്രഹ്മ രക്ഷസ്സ് " ഉപപ്രതിഷ്ഠയായീട്ടുണ്ടാകും. കേരളത്തിലെ പ്രസിദ്ധമായ പല നമ്പൂതിരി ഇല്ലങ്ങളിലും വഴിപാടായി പത്മമിട്ട് ബ്രഹ്മ രക്ഷസ്സിന് പാൽപ്പായസം നിവേദിയ്ക്കാറുണ്ട്. മറ്റു വഴിപാടുകളൊന്നും ബ്രഹ്മരക്ഷസ്സിന് പതിവില്ല.

  • കൊളത്താപ്പള്ളി മന , കല്ലൂർ, വടക്കേക്കാട്, തൃശ്ശൂർ ജില്ല
  • കണ്ണമംഗലം മന

http://en.wikipedia.org/wiki/Brahmarak%E1%B9%A3asa

"https://ml.wikipedia.org/w/index.php?title=ബ്രഹ്മരക്ഷസ്സ്&oldid=4103584" എന്ന താളിൽനിന്ന് ശേഖരിച്ചത്