കാരുണ്യം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(കാരുണ്യം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.കെ. ലോഹിതദാസിന്റെ സംവിധാനത്തിൽ ജയറാം, മുരളി, നെടുമുടി വേണു, ദിവ്യ ഉണ്ണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കാരുണ്യം. കാവ്യചന്ദ്രികയുടെ ബാനറിൽ അസീസ്, അവുസേപ്പച്ചൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കാവ്യചന്ദ്രിക റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്.
കാരുണ്യം | |
---|---|
സംവിധാനം | എ.കെ. ലോഹിതദാസ് |
നിർമ്മാണം | അസീസ് ഔസേപ്പച്ചൻ |
രചന | എ.കെ. ലോഹിതദാസ് |
അഭിനേതാക്കൾ | ജയറാം മുരളി നെടുമുടി വേണു ദിവ്യ ഉണ്ണി |
സംഗീതം | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
സ്റ്റുഡിയോ | കാവ്യചന്ദ്രിക |
വിതരണം | കാവ്യചന്ദ്രിക റിലീസ് |
റിലീസിങ് തീയതി | 1997 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
ജയറാം | സതീശൻ |
മുരളി | ഗോപി |
നെടുമുടി വേണു | സുകുമാരൻ |
ജനാർദ്ദനൻ | കെ.കെ. നായർ |
ശ്രീനിവാസൻ | ഗോപാലകൃഷ്ണൻ |
കലാഭവൻ മണി | രാജൻ |
സാലു കൂറ്റനാട് | നാരായണൻ |
ദിവ്യ ഉണ്ണി | ഇന്ദു |
ചാന്ദിനി | ജയശ്രീ |
രഹന | അനു |
സംഗീതം
തിരുത്തുകഗാനരചന, സംഗീതം എന്നിവ നിർവ്വഹിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരി ആണ്. പശ്ചാത്തലസംഗീതം ജോൺസൺ ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ ജോണി സാഗരിഗ വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- മറക്കുമോ നീയെന്റെ – കെ.ജെ. യേശുദാസ്
- പൂമുഖം വിടർന്നാൽ – കെ.ജെ. യേശുദാസ്
- വലം പിരി ശംഖിൽ – കെ.ജെ. യേശുദാസ്
- മറഞ്ഞുപോയതെന്തേ – കെ.ജെ. യേശുദാസ്
- മറക്കുമോ നീയെന്റെ – കെ.എസ്. ചിത്ര
- ദൈവമേ നിന്റെ ദിവ്യകാരുണ്യം – കെ.ജെ. യേശുദാസ്, മാസ്റ്റർ ദീപാങ്കുരൻ
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
കല | കൃഷ്ണൻ കുട്ടി |
ചമയം | പി.എൻ. മണി |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
പരസ്യകല | ആർട്ടോൺ |
നിശ്ചല ഛായാഗ്രഹണം | സൂര്യ ജോൺസ് |
നിർമ്മാണ നിയന്ത്രണം | സിദ്ദു പനയ്ക്കൽ |
നിർമ്മാണ നിർവ്വഹണം | വി. മണി |
അസോസിയേറ്റ് ഡയറൿടർ | കെ.സി. രവി പിലാശ്ശേരി |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കാരുണ്യം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കാരുണ്യം – മലയാളസംഗീതം.ഇൻഫോ