തനിയാവർത്തനം

മലയാള ചലച്ചിത്രം

സിബി മലയിൽ സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തനിയാവർത്തനം. ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ചത് ഈ ചിത്രത്തിനുവേണ്ടിയാണ്. കുടുംബത്തിലെ പുരുഷന്മാർക്ക് പാരമ്പര്യമായി ലഭിക്കുന്ന ഭ്രാന്തിന്റെ വിഹ്വലതകളിൽപ്പെട്ടുഴലുന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന്റെ സങ്കീർണ്ണഭാവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടി, മുകേഷ്, തിലകൻ, സരിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.

തനിയാവർത്തനം
വി.സി.ഡി. പുറംചട്ട
സംവിധാനംസിബി മലയിൽ
രചനലോഹിതദാസ്
അഭിനേതാക്കൾമമ്മൂട്ടി
മുകേഷ്
തിലകൻ
സരിത
സംഗീതംഎം.ജി. രാധാകൃഷ്ണൻ[1]
ഛായാഗ്രഹണംസാലു കെ. ജോർജ്ജ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോനന്ദന
റിലീസിങ് തീയതി1987 ഓഗസ്റ്റ് 15
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം119 മിനിറ്റ്[2]

അഭിനയിച്ചവർ തിരുത്തുക

കുറിപ്പ് തിരുത്തുക

തന്റെ ഒരു സുഹൃത്തിനെ അവിചാരിതമായി കണ്ടു മുട്ടുമ്പോൾ ആണ് തിരക്കഥാകൃത്ത് ലോഹിതദാസിന് ഈ ചിത്രത്തിന്റെ കഥ കിട്ടുന്നത്. സിബി മലയ്ക്ക് വേണ്ടി ഒരു കഥ അന്വേഷിച്ചു നടക്കുമ്പോൾ ആണ് ഈ സുഹൃത്തിനെ ലോഹിതദാസ് കാണുന്നത്. "എവിടെ പോവുകയാണ്" എന്നുള്ള ലോഹിയുടെ ചോദ്യത്തിന് സുഹൃത്ത്: "മനോരോഗിയായ തന്റെ അധ്യാപകനെ കാണാൻ ആശുപത്രിയിൽ പോവുകയാണ്" എന്നുള്ള മറുപടി ലോഹിയുടെ മനസ്സിനെ പിടിച്ചു കുലുക്കി. പാരമ്പര്യമായി ഭ്രാന്ത് വരുന്ന കുടുംബത്തിലെ ഒരു അംഗമായി പിന്നീട് ബാലൻ മാഷിനെ ലോഹി തൻറ്റെ തൂലികയിൽ സൃഷ്ടിച്ചു. ഇടയ്ക്കൊക്കെ ബാലൻ മാഷ് തൻറ്റെ സ്വപ്നങ്ങളിൽ വരാറുണ്ടെന്നും, തന്റെ വീടിന്റെ കതകിൽ മുട്ടി വിളിയ്ക്കാറുണ്ടെന്നും ലോഹിതദാസ് ഒരിക്കൽ പറയുകയുണ്ടായി.

ക്ലൈമാക്സ് തിരുത്തുക

വളരെ ഇമോഷണൽ ആയ ക്ലൈമാക്സ് ആണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.തന്റെ മകനെ ഒരു ഭ്രാന്തൻ എന്ന് മുദ്ര കുത്തി സമൂഹം കളിയാക്കുന്നത് കാണാനാകാതെ ബാലൻ മാഷിറ്റെ അമ്മ ചോറിൽ വിഷം നൽകി മാഷിന് നൽകുമ്പോൾ, തീയേറ്റർ ,പ്രേക്ഷകർ എന്നീ പേരുകൾക്കപ്പുറം പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ ഈ ചിത്രത്തിന്റെ ക്ലൈമാക്സ് നമ്മുക്ക് മുൻപിൽ വരച്ചിടുന്നു. മലയാളസിനിമയിലെ മികച്ച ഇമോഷണൽ ക്ലൈമാക്സിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് തനിയാവർത്തനം എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൻറ്റെ സ്ഥാനവും.

പുരസ്കാരങ്ങൾ തിരുത്തുക

  • മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ് – ലോഹിതദാസ്
  • മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് – തിലകൻ
  • മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് – ഫിലോമിന
  • മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം – മമ്മൂട്ടി[3]

അവലംബം തിരുത്തുക

  1. "Thaniyavarthanam [1987]" (ഭാഷ: ഇംഗ്ലീഷ്). MMDB. ശേഖരിച്ചത് 2009-06-30.
  2. "Thaniyavarthanam" (ഭാഷ: ഇംഗ്ലീഷ്). 2D Movie. മൂലതാളിൽ നിന്നും 2009-06-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-06-30.
  3. "Awards for Thaniyavartanam" (ഭാഷ: ഇംഗ്ലീഷ്). IMDB. ശേഖരിച്ചത് 2009-06-30.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തനിയാവർത്തനം&oldid=3633557" എന്ന താളിൽനിന്ന് ശേഖരിച്ചത്