ദിവ്യ ഉണ്ണി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ്‌ ദിവ്യ ഉണ്ണി. ഒരു മികച്ച നർത്തകി കൂടിയായ അവർ മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രണയവർണ്ണങ്ങൾ, ചുരം (സം‌വിധായകൻ ഭരതന്റെ അവസാന ചിത്രം), ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധാരാളം ടെലിവിഷൻ സീരിയലുകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഒരു നർത്തകി എന്ന നിലയിലും അവർ ജനശ്രദ്ധ നേടി.

ദിവ്യ ഉണ്ണി
2010 ലെ ഒരു വേദിയിൽ കുച്ചിപ്പുടി അവതരിപ്പിക്കുന്ന ദിവ്യ ഉണ്ണി
ജനനം (1981-09-02) 2 സെപ്റ്റംബർ 1981  (43 വയസ്സ്)
Kochi, Kerala, India
തൊഴിൽActress, indian classical dance performer/teacher
സജീവ കാലം1991,1993, 1996–2001, 2008, 2010
കുട്ടികൾArjun,Meenakshi
മാതാപിതാക്ക(ൾ)Unnikrishnan, Uma

ഒരു മികച്ച ക്ലാസിക്കൽ നർത്തകികൂടിയായ ദിവ്യ ഉണ്ണി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ പഠിപ്പിക്കുന്ന ഹ്യൂസ്റ്റണിലുള്ള ശ്രീപാദം സ്കൂൾ ഓഫ് ആർട്ട്‌സ് എന്ന സ്ഥാപനത്തിൻറെ മുഖ്യ സാരഥിയാണിപ്പോൾ[1]. അമേരിക്കൻ ജാലകം എന്ന ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരികയായും പ്രവർത്തിച്ചു വരുന്നു.

എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. രണ്ടാം തരത്തിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ എന്ന മലയാളചലച്ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. പത്താം തരത്തിൽ പഠിക്കുമ്പോൾ കല്യാണ സൗഗന്ധികം എന്ന സിനിമയിൽ ആദ്യമായി നായികയായി അഭിനയിച്ചു. കൂടെ അഭിനയിച്ച അന്നത്തെ മിക്കവാറും എല്ലാ നായകന്മാരെക്കാളും ഉയരമുണ്ടായിരുന്ന ഈ നടിയുടെ ഉയരം ആറടിയോളം (5' 11.5") ആയിരുന്നു.[2]

ആദ്യകാല ജീവിതം

തിരുത്തുക

പൊന്നേത്ത് മഠത്തിൽ ഉണ്ണിക്കൃഷ്ണൻ, കിഴക്കേ മഠത്തിൽ ഉമാ ദേവി എന്നിവരുടെ പുത്രിയായി കേരളത്തിലെ കൊച്ചിയിലാണ് ദിവ്യ ഉണ്ണി ജനിച്ചത്. മാതാവായ ഉമാദേവി ഒരു സംസ്കൃത അധ്യാപികയും ഗിരിനഗർ ഭാവൻസ് വിദ്യാ മന്ദിറിലെ സംസ്കൃത വകുപ്പിന്റെ അദ്ധ്യക്ഷയുമായിരുന്നു. 2013 ൽ അന്നത്തെ പ്രസിഡൻറ് പ്രണാബ് മുഖർജിയിൽനിന്ന് അദ്ധ്യാപകർക്കുള്ള ദേശീയ അവാർഡ്[3][4] നേടുകയുണ്ടായി. ഏതാനും മലയാളചലച്ചിത്രങ്ങളിൽ നായികയായി അഭിനയിച്ച വിദ്യാ ഉണ്ണി അവരുടെ സഹോദരിയാണ്. ഗിരിനഗറിലെ ഭാവൻസ് വിദ്യാമന്ദിറിൽ‌നിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിവ്യ ഉണ്ണി എറണാകുളം സെൻറ് തെരേസാസ് കോളജിൽനിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബാച്ച്ലർ ബിരുദം നേടി. മലയാള സിനിമാതാരങ്ങളായ മീരാ നന്ദനും രമ്യ നമ്പീശനും ദിവ്യ ഉണ്ണിയുടെ ബന്ധുക്കളാണ്.

സിനിമാ ജീവിതം

തിരുത്തുക

ഒരു ബാലതാരമെന്ന നിലയിൽ ഫാസിലിൻറെ എന്റെ മാമാട്ടിക്കുട്ടിയമ്മയിൽ ഭരത് ഗോപിയുടെ മകളായി അരങ്ങേറ്റം കുറിച്ചു. പിന്നീട് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ, കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി, ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ഓ ഫാബി എന്നീ സിനിമകളിലും ബാലതാരമായി അഭിനയിച്ചു. വിനയൻ സംവിധാനം ചെയ്ത ഇനിയൊന്നു വിശ്രമിക്കട്ടെ എന്ന ഒരു ടെലിവിഷൻ സീരിയലിലും ഒരു പ്രധാന വേഷം അഭിനയിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ഏകദേശം 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ച ദിവ്യ, പ്രണയവർണ്ണങ്ങൾ, ഭരതന്റെ അവസാന ചിത്രമായ ചുരം പോലുള്ള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.

ദിവ്യ ആദ്യമായി നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ദിലീപ്, കലാഭവൻ മണി എന്നിവരോടൊപ്പം അഭിനയിച്ച കല്യാണ സൗഗന്ധികം ആയിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഈ ചിത്രത്തിൽ കേവലം 14 വയസുകാരിയായി അവർ അഭിനയിച്ചത്. പിന്നീട് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളോടൊപ്പം വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു. പ്രമുഖ സംവിധായകരായിരുന്ന ഭരതൻ, ഐ.വി. ശശി, സിബി മലയിൽ, ലോഹിതദാസ് എന്നീ സംവിധായകരുടെ ചിത്രങ്ങളിലും അഭിനിയക്കുവാനുള്ള അവസരം ലഭിച്ചു.

നൃത്ത ജീവിതം

തിരുത്തുക

ദിവ്യ തൻറെ മൂന്നാമത്തെ വയസ്സിൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയിരുന്നു.[5] പിന്നീട് കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും പരിശീലനം നേടി. അനന്തരം 1990 ലും 1991 ലും ദിവ്യ ഉണ്ണി കേരള സ്കൂൾ കലോൽസവത്തിൽ സംസ്ഥാനതലത്തിൽ കലാതിലകമായിരുന്നു. ഇന്ത്യയിലെ പ്രമുഖ ടെലിവിഷൻ ചാനലായിരുന്ന ദൂരദർശനിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഇന്ത്യൻ ഫോക്ക് ഡാൻസ് തുടങ്ങിയ വിവിധങ്ങളായ ഇന്ത്യൻ നൃത്തകലാരൂപങ്ങൾ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ[6] വിവിധ നൃത്ത ഉത്സവങ്ങളിലും[7][8][9][10] വടക്കേ അമേരിക്ക, യൂറോപ്പ്, പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലുനീളവും അവർ വൈവിധ്യമാർന്ന നൃത്ത രൂപങ്ങൾ അവതരിപ്പിക്കുന്നതു തുടരുകയും ചെയ്യുന്നു. സംസ്ഥാനത്തെ മികച്ച നൃത്ത പ്രകടനത്തിനുള്ള അഭിനയ തിലക പുരസ്കാരം, അരവിന്ദാക്ഷ മെമ്മോറിയൽ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവർക്കു ലഭിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യൻ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനുമായി അമേരിക്കൻ ഐക്യനാടുകളിലെ ടെക്സാസിലുള്ള ഹൂസ്റ്റണിൽ സ്ഥാപിച്ചിരിക്കുന്ന ശ്രീപാദം സ്കൂൾ ഓഫ് ആര്ട്സിന്റെ ഡയറക്ടറായി ഇപ്പോൾ അവർ പ്രവർത്തിക്കുന്നു.

അഭിനയിച്ച സിനിമകൾ

തിരുത്തുക

തെലുങ്ക്

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2006 ഇല്ലാലു പ്രയരാലു ദിവ്യ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2001 Baanallu Neene Bhuviyallu Neene Lalitha/Anita
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2000 സുഭാഷ് ശാന്തി
കണ്ണൻ വരവാൻ പാർവ്വതി
പാളയത്തു അമ്മൻ സാവിത്രി
2001 വേദം അനിതാ സഞ്ജയ്
ആണ്ടാൻ അടിമൈ ഗായത്രി
വർഷം സിനിമ കഥാപാത്രം സംവിധായകൻ സഹ അഭിനേതാക്കൾ
2013 മുസാഫിർ ദിവ്യ ഉണ്ണി പ്രമേദ് പപ്പൻ റഹ്മാൻ, മംതാ മോഹൻദാസ്
2010 ഉപദേശിയുടെ മകൻ ഐറിൻ ജോഷി മാത്യു K. B. ഗണേഷ് കുമാർ
2008 മാജിക് ലാമ്പ് വിജി ഹരിദാസ് ജയറാം, മീന, രസിക
2000 നക്ഷത്രങ്ങൾ പറയാതിരുന്നത് ശിവരഞ്ജിനി C.S. സുദീഷ് മുകേഷ്, ലാൽ, ഇന്നസന്റ്
2000 മാർക്ക് ആന്റണി നിമ്മി T.S. സുരേഷ് ബാബു സുരേഷ് ഗോപി, മാള അരവിന്ദൻ, ഇന്ദ്രൻ‌സ്
1999 ആകാശ ഗംഗ Maya/Daisy വിനയൻ മുകേഷ്, ജഗദീഷ്, സുകുമാരി, ജഗതി
1999 ആയിരം മേനി മല്ലിക I. V. ശശി Manoj K Jayan, Jagadish, Urvashi, Lalu Alex
1999 ഉസ്താദ് പത്മജ സിബി മലയിൽ മോഹൻലാൽ, വിനീത്, സായികുമാർ, ഇന്ദ്രജ
1999 ഫ്രണ്ട്സ് ഉമ സിദ്ദീഖ് ജയറാം, മീന, മുകേഷ്, ശ്രീനിവാസൻ
1998 സൂര്യപുത്രൻ മായ തുളസീ ദാസ് ജയറാം
1998 ദ ട്രൂത്ത് നിമ്മി ഷാജി കൈലാസ് മമ്മൂട്ടി, മുരളി, വാണി വിശ്വനാഥ്, കൊച്ചിൻ ഹനീഫ
1998 ആയുഷ്മാൻ ഭവ സുമംഗല സുരേഷ് വിനു ജയറാം
1998 ഒരു മറവത്തൂർ കനവ് ആനി ലാൽ ജോസ് മമ്മൂട്ടി, ബിജു മേനോൻ, മോഹിനി
1998 പ്രണയവർണ്ണങ്ങൾ മായ സിബി മലയിൽ സുരേഷ് ഗോപി, മഞ്ജു വാരിയർ, ബിജുമേനോൻ
1997 വർണ്ണപ്പകിട്ട് നാൻസി I. V. ശശി മോഹൻലാൽ, മീന
1997 ചുരം മായ ഭരതൻ മനോജ് കെ. ജയൻ, നെടുമുടി വേണു, ഫിലോമിന
1997 കഥാനായകൻ ഗോപിക രാജസേനൻ ജയറാം, കലാമണ്ഡലം കേശവൻ, ജനാർദ്ദനൻ, കലാഭവൻ മണി
1997 കാരുണ്യം ഇന്ദു ലോഹിതദാസ് ജയറാം, മുരളി, നെടുമുടി വേണു, കലാഭവൻ മണി
1997 നീ വരുവോളം രേവതി സിബി മലയിൽ ദിലീപ്, ജഗതി, തിലകൻ
1997 ശിബിരം മിനിക്കുട്ടി T.S. സുരേഷ് ബാബു മനോജ് കെ. ജയൻ
1996 കല്ല്യാണ സൌഗന്ധികം ആതിര വിനയൻ Dileep, Jagadish, Chippy, Captain Raju, Kalabhavan Mani
1993 സൌഭാഗ്യം ഇന്ദുവിന്റെ സഹോദരി സന്ധ്യാ മോഹൻ ജഗദീശ്, സുനിത്, ജഗതി, രാജൻ പി. ദേവ്, സുചിത്ര
1993 ഓ' ഫാബി ബാലനടി K. ശ്രീക്കുട്ടൻ
1991 പൂക്കാലം വരവായി സ്കൂൾ വിദ്യർത്ഥിനി കമൽ ജയറാം, ബേബി ശാലിനി, സുനിത, ജഗതി, മുരളി, ഗീത
1987 നീയെത്ര ധന്യ ബാലനടി ജേസി
1983 എൻറെ മാമാട്ടിക്കുട്ടിയമ്മക്ക് വിനോദിൻറെ മകൾ ഫാസിൽ മോഹൻലാൽ, ഭരത്‍ഗോപി, ബേബി ശാലിനി
  1. http://www.sreepadam.org Sreepadam School of Arts
  2. "Conquering all with her height".
  3. "National award for Sanskrit teacher Ms. Umadevi K. Ms. Umadevi K. Sanskrit teacher bagged the national Award for Best Teacher 2013 instituted by MHRD, New Delhi. She was invited to attend the award ceremony at New Delhi on Teachers Day". www.bhavans.info/news/show_other_news.asp?nid=774&kid=32 (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2017-10-23. Retrieved 2017-04-01. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. "List of teachers who were awarded National Award on Teachers Day 2014 | Curriculum Magazine". www.curriculum-magazine.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-05-27.
  5. "Reinventing the Panchakanya Women Through Bharatanatyam". Brown Girl Magazine (in അമേരിക്കൻ ഇംഗ്ലീഷ്). 2017-01-06. Archived from the original on 2019-12-20. Retrieved 2017-05-27.
  6. "Review - The flavors of a festival - Padma Jayaraj". www.narthaki.com.
  7. M, Athira (9 November 2017). "Artistic endeavours" – via www.thehindu.com.
  8. "A lifelong passion for dance". 9 November 2017.
  9. "Divya Unni back on stage with mesmerizing dance steps - Video".
  10. Nampoothiri, Hareesh N. (16 November 2017). "Review: Young dancers take the stage at Soorya's 'Parampara' festival" – via www.thehindu.com.

പുറത്തു നിന്നുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ദിവ്യ_ഉണ്ണി&oldid=4021012" എന്ന താളിൽനിന്ന് ശേഖരിച്ചത്