മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ ഒരു സംഗീതസം‌വിധായകനാണ്‌ മോഹൻ സിതാര (ജനനം: 1959).

മോഹൻ സിതാര
ഉത്ഭവംതൃശൂർ, കേരളം, ഇന്ത്യ
തൊഴിൽ(കൾ)സംഗീതസം‌വിധായകൻ
ഉപകരണ(ങ്ങൾ)ഹാർമോണിയം, വയലിൻ, തബല
വർഷങ്ങളായി സജീവം1986 – present

ജീവിതരേഖ

തിരുത്തുക

1959-ൽ തൃശ്ശൂർ ജില്ലയിലെ പെരുവല്ലൂരിൽ പരേതരായ കല്ലത്തോട്ടിൽ കുമാരന്റെയും ദേവകിയുടേയും മകനായി ജനിച്ച മോഹൻ ചെറുപ്പത്തിലേ ഹാർമോണിയം ,തബല തുടങ്ങിയ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുവാൻ പഠിച്ചു. സ്കൂൾ വിദ്ധ്യാഭ്യാസത്തിനു ശേഷം വയലിൻ പഠിക്കുവാനായി സംഗീത പാഠശാലയിൽ ചേർന്നു. തിരുവനന്തപുരത്തെ നിസരി എന്ന സംഗീത വിദ്യാലയത്തിൽ നിന്ന് പാശ്ചാത്യ സംഗീതവും പഠിച്ചു. ഇക്കാലത്തു തന്നെ തിരുവനന്തപുരത്തെ ഗാനമേള ട്രൂപ്പായ സിതാരയിൽ വയലനിസ്റ്റായി ജോലിചെയ്തു. ഇതിനെത്തുടർന്നാണ് അദ്ദേഹം 'മോഹൻ സിത്താര' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

സംഗീതജീവിതം

തിരുത്തുക

1986 ൽ "ഒന്നു മുതൽ പൂജ്യം വരെ" എന്ന ചിത്രത്തിലൂടെയാണ്‌ സംഗീതസം‌വിധയകനായി രംഗപ്രവേശം ചെയ്യുന്നത്. രാരീ രാരീരം രാരോ എന്നു തുടങ്ങുന്ന ഈ ചിത്രത്തിലെ ഗാനം വൻ ഹിറ്റായിമാറി. അതുവഴി മലയാളചലച്ചിത്രസംഗീതസം‌വിധായകരുടെ നിരയിലേക്ക് മോഹൻ സിതാരയും സ്ഥാനം പിടിക്കുകയായരുന്നു. 1989 ൽ കമല ഹാസൻ അഭിനയിച്ച ചാണക്യൻ എന്ന ഹിറ്റു ചിത്രത്തിലും മോഹൻ സിതാരയാണ്‌ സംഗീതം നൽകിയത്. പിന്നീട് "ദീപസ്തംഭം മാഹാശ്ചര്യം" "മഴവില്ല്" എന്നീ ചിത്രങ്ങളിലൂടെയും അദ്ദേഹം രംഗത്തെത്തി. കലാഭവൻ മണി അഭിനയിച്ച "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും" എന്ന ചിത്രത്തിലും സംഗീതം നൽകി. കൂടാതെ "കരുമാടിക്കുട്ടൻ", "ഇഷ്ടം","രാക്ഷസരാജാവ്", "മിസ്റ്റർ ബ്രഹ്മചാരി" , "നമ്മൾ" , "കുഞ്ഞിക്കൂനൻ" , "സദാനന്ദന്റെ സമയം" , "മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപനവും" , "സ്വപനക്കൂട്", "വാർ & ലൗ", "കാഴ്ച", "രാപ്പകൽ", "തന്മാത്ര" തുടങ്ങിയ ഒട്ടുവളരെ ചിത്രങ്ങളിലൂടെ നിരവധി ഹിറ്റുകൾ അദ്ദേഹം മലയാള സംഗീതശാഖക്ക് നൽകി. സംഗീതത്തിൽ നാടോടി സ്പർ‍ശത്തിനു പ്രശസ്തനാണ്‌ മോഹൻ സിതാര. അതോടൊപ്പം പാശ്ചാത്യൻ സപർശവും അദ്ദേഹത്തിന്റെ സംഗീതത്തിൽ കാണാറുണ്ട്. "നമ്മൾ", "സ്വപ്നക്കൂട്" "ഹൃദയത്തിൽ സൂക്ഷിക്കാൻ" എന്നിവ ഇതിനു ഉദാഹരണമാണ്‌. നിലവിൽ തന്റെ സ്വദേശമായ തൃശൂരിൽ ഒരു സംഗീത കലാലയം നടത്തിവരുന്നു മോഹൻ. ഏറ്റവും നല്ല ഫീച്ചർ ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ച കമലിന്റെ "കറുത്തപക്ഷികൾ"(2006) എന്ന ചിത്രത്തിന്റെ സംഗീതവും മോഹൻ സിതാരയായിരുന്നു. ഇതുവരെയായി ഏകദേശം എഴുനൂറ്റിയമ്പതോളം ഗാനങ്ങൾക്ക് സംഗീതം സം‌വിധാനം നിർവഹിച്ചു അദ്ദേഹം.

ബീനയാണ് മോഹൻ സിത്താരയുടെ ഭാര്യ. ഇവർക്ക് മൊബീന, വിഷ്ണു എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മക്കൾ ഇരുവരും ഗായകരാണ്.

സിനിമകൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • 1989 ൽ ഫിലിം ക്രിട്ടിക്സ് അവാർഡ്
  • 1996 ൽ മികച്ച സംഗീതസം‌വിധായകനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം
  • 2000 ൽ ഏഷ്യാനെറ്റ് അവാർഡ്
"https://ml.wikipedia.org/w/index.php?title=മോഹൻ_സിത്താര&oldid=3807506" എന്ന താളിൽനിന്ന് ശേഖരിച്ചത്