വിനു മോഹൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാളചലച്ചിത്രനടനാണ് വിനു മോഹൻ.[1][2] ലോഹിതദാസ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രംരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പ്രമുഖ ചലച്ചിത്രനടനായിരുന്ന കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനാണ് ഇദ്ദേഹം. നടി ശോഭ മോഹന്റെ മകനായ ഇദ്ദേഹം നടൻ സായി കുമാറിന്റെ അനന്തരവനുമാണ്.

വിനു മോഹൻ
Vinu mohan.JPG
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം2007-present
ജീവിതപങ്കാളി(കൾ)വിദ്യ

ചലച്ചിത്രജീവിതംതിരുത്തുക

2007-ൽ പ്രഥമചിത്രമായ നിവേദ്യത്തിലെ മികച്ച പ്രകടനത്തിന് ആ വർഷത്തെ മികച്ച പുതുമുഖനടനുള്ള ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിൾ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനോടൊപ്പം നായകനായി വേഷമിട്ടു. 2009-ൽ മമ്മൂട്ടിയോടൊപ്പം ചട്ടമ്പിനാട് എന്ന ചിത്രത്തിൽ അഭിനയിച്ചു. ബോംബെ മിഠായി ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

അവലംബംതിരുത്തുക

  1. "Vinu Mohan in Sultante Kottarathil". Sify Movies. 2008 May 28. ശേഖരിച്ചത് 2010 November 16. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)
  2. "Sultan ready to grace the theatres". Oneindia. 2008 October 20. ശേഖരിച്ചത് 2010 November 16. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=വിനു_മോഹൻ&oldid=2787149" എന്ന താളിൽനിന്ന് ശേഖരിച്ചത്