ഭൂതക്കണ്ണാടി
മലയാള ചലച്ചിത്രം
1997 ൽ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭൂതക്കണ്ണാടി. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും ലോഹിതദാസാണ്. ലോഹിതദാസ് ആദ്യം സംവിധാനം ചെയ്ത ചിത്രമാണിത്. വിദ്യാധരൻ എന്ന ഘടികാര പണിക്കാരനോട് കടുത്ത ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ തളരുന്ന കഥ പറയുന്ന ഈ ചിത്രത്തിന്റെ സംവിധാനത്തിനു് ലോഹിതദാസിനു 1998-ലെ മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിനു 1997-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരവും[1] ഈ ചിത്രത്തിലെ അഭിനയത്തിനു് മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഭൂതക്കണ്ണാടി | |
---|---|
സംവിധാനം | ലോഹിതദാസ് |
നിർമ്മാണം |
|
രചന | ലോഹിതദാസ് |
അഭിനേതാക്കൾ | മമ്മൂട്ടി |
സംഗീതം | ജോൺസൻ കൈതപ്രം |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | ജി. മുരളി |
റിലീസിങ് തീയതി | 1997 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 115 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി - വിദ്യാധരൻ
- ശ്രീലക്ഷ്മി - സരോജിനി
- ചേർത്തല ലളിത - ശാരദ (വിദ്യാധരന്റെ സഹോദരി)
- സിന്ധു - മിനിക്കുട്ടി സരോജിനിയുടെ മകൾ
- രമ്യ - ശ്രീക്കുട്ടി (വിദ്യാധരന്റെ മകൾ)
- റിസബാവ - ജയിലർ
- ശ്രീഹരി - വേട്ടക്കാരൻ
- പെരിങ്ങോട്ടു വിജയൻ - ശാരദയുടെ ഭർത്താവ്
- കലാഭവൻ മണി - അയ്യപ്പൻ
- എം.ആർ. ഗോപകുമാർ - ബാലകൃഷ്ണൻ
- കാവ്യ മാധവൻ - മീനു
- ചാലി പാല - ചാക്കോ
അവലംബം
തിരുത്തുക- ↑ "Best film award for Bhoothakkannadi". The Hindu. Cscsarchive.org. May 18, 1998. Retrieved March 15, 2011.[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക