പ്രാകൃതം
പുരാതനഭാരതത്തിൽ ഏകദേശം ബി.സി.ഇ 300നും സി.ഇ 800നും ഇടയിൽ ഉപയോഗത്തിലിരുന്ന മധ്യ ഇന്തോ-ആര്യൻ ഭാഷകളുടേയും ഭാഷാഭേദങ്ങളുടേയും വിശാലമായ ഒരു കുടുംബത്തെയാണ് പ്രാകൃതം അഥവാ പ്രാകൃത് എന്നു പറയുന്നത്. [1][2]ക്ഷത്രിയരാജാക്കന്മാരുടെ പ്രോത്സാഹനത്തിൻ കീഴീൽ പ്രാകൃതഭാഷകൾ സാഹിത്യഭാഷയായി പരിണമിക്കപ്പെട്ടിട്ടുണ്ടെങ്കിലും യാഥാസ്ഥിതികബ്രാഹ്മണർ ഇതിനെ അംഗീകരിച്ചിരുന്നില്ല. അശോകന്റെ ശിലാശാസനങ്ങളിലാണ് ആദ്യമായി പ്രാകൃതത്തിന്റെ വ്യാപകമായ ഉപയോഗം ദർശിക്കാനാകുന്നത്.
പ്രാകൃതം | |
---|---|
Prakrit | |
ഭൂവിഭാഗം: | ഉത്തര പശ്ചിമ ഇന്ത്യ |
ഭാഷാഗോത്രങ്ങൾ: | ഇന്തോ-യുറോപ്യൻ ഭാഷകൾ |
ഉപവിഭാഗങ്ങൾ: |
—
|
ISO 639-2 and 639-5: | pra |
പ്രാകൃതത്തിനു തന്നെ ദേശഭേദമനുസരിച്ച് വിവിധ ഭേദങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന് മഗധയിൽ ഉപയോഗിച്ചിരുന്ന പ്രാകൃതഭാഷയാണ് മാഗധി[3]. അതുപോലെ പ്രാകൃതം എഴുതുന്നതിനായി ഓരോ പ്രദേശങ്ങളിലും വെവ്വേറെ ലിപികളും ഉപയോഗിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന് പഞ്ചനദ പ്രദേശങ്ങളിൽ (ഇന്നത്തെ അഫ്ഘാനിസ്താൻ-പാകിസ്താൻ പ്രദേശങ്ങളിൽ), അരമായ ലിപിയിൽ നിന്ന് രൂപമെടുത്ത ഖരോശ്ഥി ലിപിയായിരുന്നു പ്രാകൃതം എഴുതുന്നതിന് ഉപയോഗിച്ചിരുന്നത്.

സാഹിത്യംതിരുത്തുക
കാളിദാസന്റെ അഭിജ്ഞാനശാകുന്തളം സംസ്കൃതത്തിനു പുറമേ പ്രാകൃതത്തിന്റെ ഭേദങ്ങളായ മഗധി, ശൗരസേനി എന്നീ ഭാഷകളിലാണ് രചിക്കപ്പെട്ടിരിക്കുന്നത്[4]. കാളിദാസന്റെ നാടകങ്ങളിൽ രാജാവും ബ്രാഹ്മണരും സംസ്കൃതം സംസാരിക്കുമ്പോൾ മറ്റുള്ളവർ പ്രാകൃതഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്[5]. ഒന്നാം നൂറ്റാണ്ടിൽ ശതവാഹനസാമ്രാജ്യത്തിലെ ഹാലൻ എന്ന രാജാവ് പ്രാകൃതഭാഷയിലെ 700 പദ്യങ്ങൾ സമാഹരിച്ചു. സത്തസായി എന്നാണ് ഇത് അറിയപ്പെടുന്നത് (സംസ്കൃതത്തിൽ സപ്തശതി).[4]. വള്ളത്തോൾ ഇതിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഗ്രാമസൗഭാഗ്യം എന്നാണ് വള്ളത്തോളിന്റെ പരിഭാഷയുടെ പേര്.
അവലംബംതിരുത്തുക
- ↑ Richard G. Salomon 1996, p. 377.
- ↑ Alfred C. Woolner 1928, p. 235.
- ↑ "CHAPTER 7 - NEW QUESTIONS AND IDEAS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 69. ISBN 8174504931. Cite has empty unknown parameter:
|coauthors=
(help) - ↑ 4.0 4.1 Azhikode, Sukumar (1993). "3-സാഹിത്യം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 65, 66. ISBN 81-7130-993-3. Cite has empty unknown parameter:
|coauthors=
(help) - ↑ "CHAPTER 11 - NEW EMPIRES AND KINGDOMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 118. ISBN 8174504931. Cite has empty unknown parameter:
|coauthors=
(help) - ↑ [http://books.google.com/books?id=ISFBJarYX7YC&pg=PA145&dq=history+of+the+pali+language&sig=ACfU3U2P8niEMFn9ME8litgG1xbStvlmLA#PPA145,M1 Students' Britannica India By Dale Hoiberg, Indu Ramchandani]
പുസ്തകസൂചികതിരുത്തുക
- Alfred C. Woolner (1928). Introduction to Prakrit (2 (reprint) ed.). Delhi: Motilal Banarsidass. ISBN 978-81-208-0189-9. ശേഖരിച്ചത് 17 March 2011.
- Richard G. Salomon (1996). "Brahmi and Kharoshthi". എന്നതിൽ Peter T. Daniels; William Bright (eds.). The World's Writing Systems. Oxford University Press. ISBN 978-0-19-507993-7.