കേരളത്തിലെ സംസ്ഥാനപാതകളുടെ പട്ടിക
(കേരളത്തിലെ സംസ്ഥാനപാതകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ സംസ്ഥാന പാതകളുടെയും പ്രധാന ജില്ലാ റോഡുകളുടെയും നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കും ഉത്തരവാദികളായ ഒരു പ്രധാന സംസ്ഥാന സർക്കാർ ഏജൻസിയാണ് കേരള പൊതുമരാമത്ത് വകുപ്പ് (KPWD). സംസ്ഥാനത്തെ എല്ലാ പ്രധാന ജില്ലാ റോഡുകളും സംസ്ഥാനപാതകളും കേരള സർക്കാർ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലാണ്. സംസ്ഥാനപാതകളുടെ നിർമ്മാണം, അറ്റകുറ്റപ്പണികൾ, തുടങ്ങി എല്ലാ ഉത്തരവാദിത്തവും പൊതുമരാമത്തു വകുപ്പിനാണ്. കേരളത്തിൽ മൊത്തം 72 സംസ്ഥാനപാതകൾ ആണുള്ളത്. (ഇതിൽ സംസ്ഥാനപാത SH 4, SH 13, SH 20, SH 24, SH 35 എന്നിവ ദേശീയ പാതകളായി നവീകരിച്ചു).
പാത നമ്പർ | പേര് | കടന്നു പോകുന്ന സ്ഥലങ്ങൾ | ദൂരം (Km) |
---|---|---|---|
1 | എം സി റോഡ് (മെയിൻ സെൻട്രൽ റോഡ്) | തിരുവനന്തപുരം - കേശവദാസപുരം - കിളിമാനൂർ - കൊട്ടാരക്കര - അടൂർ - പന്തളം - ചെങ്ങന്നൂർ - തിരുവല്ല - ചങ്ങനാശ്ശേരി - ചിങ്ങവനം - കോട്ടയം - ഏറ്റുമാനൂർ - മൂവാറ്റുപുഴ - പെരുമ്പാവൂർ - കാലടി - അങ്കമാലി (ദേശീയപാത 544-ൽ ചേരുന്നു) | 240.6 |
2 | തിരുവനന്തപുരം - തെന്മല റോഡ് സംസ്ഥാനപാത 2 | തിരുവനന്തപുരം - കരകുളം - അഴിക്കോട് കവല - പഴകുറ്റി കവല - പാലോട് കവല - മടത്തറ കവല - കുളത്തൂപ്പുഴ കവല - തെന്മല - ദേശീയപാത 208-നോട് ചേരുന്നു) | 73.2 |
3 | നെടുമങ്ങാട് - ഷൊർളക്കോട് | നെടുമങ്ങാട് ടോൾ കവല - പരുത്തിപ്പള്ളീ കവല - കുടപ്പനമൂട് കവല - കത്തിപ്പാറ കവല - കദുക്കര - സംസ്ഥാന അതിർത്തി | 37.5 |
5 | കായംകുളം - പത്തനാപുരം ഹൈവേ സംസ്ഥാനപാത 5 | കായംകുളം - കറ്റാനം - നൂറനാട് കവല - അടൂർ - പത്തനാപുരം പുളിമുക്ക് കവല (സംസ്ഥന പാത 8-ൽ ചേരുന്നു) | 42.5 |
6 | കായംകുളം - തിരുവല്ല ഹൈവേ | കായംകുളം - ചെട്ടികുളങ്ങര ക്ഷേത്രം - മാവേലിക്കര - ചെന്നിത്തല - മാന്നാർ - പരുമല - ട്രാവങ്കൂർ ഷുഗർസ് ആന്റ് കെമികത്സ് - മണിപ്പുഴ പാലം - തിരുവല്ല(സംസ്ഥാന പാത 7-ൽ ചേരുന്നു) | 30.8 |
7 | തിരുവല്ല - കുമ്പഴ ഹൈവേ | എസ് സി എസ് കവല, തിരുവല്ല - വള്ളംകുളം പാലം - ഇരവിപേരൂർ കവല (സംസ്ഥന പാത 9,കോട്ടയം - കോഴഞ്ചേരി ചേരുന്നു)- മാരാമൺ - കോഴഞ്ചേരി - തെക്കേമല കവല - പത്തനംതിട്ട - കുമ്പഴ കവല (സംസ്ഥാന പാത 8-ൽ ചേരുന്നു) | 32.8 |
8 | മെയ്ൻ ഈസ്റ്റേൺ ഹൈവേ (പുനലൂർ - മൂവാറ്റുപുഴ) | പുനലൂർ (ദേശീയ പത 208-ൽ കി.മി 44/900 -ൽ തുടങ്ങുന്നു) - പുളിമുക്കു കവല (സംസ്ഥാന പാത 5 ചേരുന്നു) - കൂടൽ കവല - കോന്നി കവല - റാന്നി ചന്ത - മക്കപ്പുഴ - പൊന്തൻപുഴ - മണിമല പാലം - ചെറുവള്ളീ - പൊൻകുന്നം കവല (സംസ്ഥാന പാത 13-നെ മറി കടക്കുന്നു) - ഇളങ്ങുളം - പാല - തൊടുപുഴ - വാഴക്കുളം - മൂവാറ്റുപുഴ (സംസ്ഥാന പാത 1-ൽ ചേരുന്നു) | 153.6 |
9 | കോട്ടയം - കോഴഞ്ചേരി ഹൈവേ | കോട്ടയം - കറുകച്ചാൽ- മല്ലപ്പള്ളി കവല - വളങ്കര കവല - കോഴഞ്ചേരി | 44.4 |
10 | മാവേലിക്കര - കോഴഞ്ചേരി ഹൈവേ | മാവേലിക്കര - പുതിയകാവ് - ചെറിയനാട് - പേരിശ്ശേരി - ചെങ്ങന്നൂർ(എം സി റോഡ് ചേരുന്നു) - മേലേക്കര - ആറന്മുള - കോഴഞ്ചേരി -തെക്കേമല (സംസ്ഥാന പാത 7-ൽ ചേരുന്നു) | 26.7 |
11 | എ സി റോഡ് ആലപ്പുഴ - ചങ്ങനാശ്ശേരി ഹൈവേ | ആലപ്പുഴ (ദേശീയപാത 544 ലെ 415/500 കി.മി യിൽ തുടങ്ങുന്നു) - കളർകോട് - പള്ളാത്തുരുത്തി - നെടുമുടി - മങ്കൊമ്പ് - പള്ളിക്കൂട്ടുമ്മ -- രാമങ്കരി - മാമ്പുഴക്കരി - കിടങ്ങറ - പെരുന്ന - ചങ്ങനാശ്ശേരി (എം സി റോഡ്) | 24.2 |
12 | അമ്പലപ്പുഴ - തിരുവല്ല ഹൈവേ | അമ്പലപ്പുഴ (ദേശീയപാത 544) - തകഴി - തലവടി - പൊടിയാടി കവല (സംസ്ഥാന പാത 6-ൽ ചേരുന്നു) - തിരുവല്ല (എം സി റോഡ്) | 27.2 |
13 | കോട്ടയം - കുമളി ഹൈവേ (കെ കെ റോഡ്) | കോട്ടയം (എം സി റോഡ്) - വെള്ളൂർ - പാമ്പടി - വാഴൂർ - പ്രധാന കിഴക്കേ ഹൈവേ മറികടക്കുന്നു - ചിറ്റാടി കവല - പുല്ലുപാറ - കുട്ടിക്കാനം കവല (പീരുമേട്-ദേവികുളം റോഡ് ഇടത്തോട്ടു പോകുന്നു) - അഴുത കവല പീരുമേട് ടൗൺ) - വണ്ടിപ്പെരിയാർ ടൗൺ - ചേറ്റുപാറ- കുമളി - തേക്കടി - (മൂന്നാർ - കുമളി റോഡ് അവസാനിക്കുന്നു) - സംസ്ഥാന അതിർത്തി | 109.6 |
14 | ഈരാറ്റുപേട്ട- പീരുമേട് ഹൈവേ | ഈരാറ്റുപേട്ട - വെള്ളിക്കുളം - വാഗമൺ - (പുള്ളിക്കാനം- ഏലപ്പാറ റോഡിൽ ചേരുന്നു) - പട്ടിത്താനം കവല | 24.3 |
15 | ഏറ്റുമാനൂർ - എറണാകുളം ഹൈവേ | ഏറ്റുമാനൂർ (എം സി റോഡ് ) - കുറുപ്പുന്തറ - തലയോലപ്പറമ്പ് - വൈക്കം കവല - ഉദയം പേരൂർ - ദേശീയപാത 49 മറികടക്കുന്നു തൃപ്പൂണിത്തുറ കവല - വൈറ്റില - പുളിക്കൽ കവല (ദേശീയ പാത 47-ൽ ചേരുന്നു) | 57.3 |
16 | ആലുവ - മൂന്നാർ ഹൈവേ | ആലുവ - പോഞ്ഞശ്ശേരി (കിഴക്കമ്പലം റോഡ് തുടങ്ങുന്നു)- മണ്ണൂർ (പോഞ്ഞശ്ശേരി റോഡ് അവസാനിക്കുന്നു - പെരുമ്പാവൂർ (എം സി റോഡ് മറി കടക്കുന്നു) - കൂവപ്പടി (കുറുപ്പമ്പടി - കൂട്ടിക്കൽ റോഡ് മറി കടക്കുന്നു) - (പനേലി- മൂവാറ്റുപുഴ റോഡ് മറി കടക്കുന്നു) - കോതമംഗലം - നേരിയമംഗലം കവല – ചേനപ്പാറ വെള്ളച്ചാട്ടം - ദേവിയാറ് പാലം - അടിമാലി കവല (അടിമാലി - ചിത്തിരപുരം റോഡ് തുടങ്ങുന്നു) - കല്ലാർപുഴ - പള്ളീവാസൽ - മൂന്നാർ ടൗൺ - വടക്കേ അന്തർസംസ്ഥാന റോഡ് തുടങ്ങുന്നു | 114.4 |
17 | വടക്കേ അന്തർസംസ്ഥാന റോഡ് (മൂന്നാർ -ഉടുമൽപ്പെട്ട് റോഡ്) | മൂന്നാർ (ആലുവ - മൂന്നാർ ഹൈവേയിൽ നിന്നും തുടങ്ങുന്നു) - രാജമുടിയിലേക്കുള്ള റോഡ് മറികടക്കുന്നു - ആനക്കാല്പെട്ടി റോഡ് മറികടക്കുന്നു- ചിന്നാറ് നദി (സംസ്ഥാന അതിർത്തി) - റോഡ് ഉടുമൽപ്പെട്ടിലേക്കു തുടരുന്നു | 59.1 |
18 | മൂന്നാർ - ടോപ് സ്റ്റേഷൻ ഹൈവേ | മൂന്നാർ (ആലുവ മൂന്നാർ റോഡിൽ 113/6 കി.മി.യിൽ തുടങ്ങുന്നു) - മാട്ടുപ്പെട്ടി ഡാം - ഇൻഡോ സ്വിസ്സ് പ്രോജക്റ്റ് ഗേറ്റ് - ടോപ് സ്റ്റേഷൻ - സംസ്ഥാന അതിർത്തി - റോഡ് തമിഴ്നാട്ടിലേക്കു പോകുന്നു | 32.1 |
19 | മൂന്നാർ - കുമളി ഹൈവേ | മൂന്നാർ (മൂന്നാർ ടോപ് സ്റ്റേഷൻ ഹൈവേയിൽ 0/2 കി. മി. യിൽ തുടങ്ങുന്നു) - ദേവികുളം ടൗൺ - പൂപ്പാറ (കുമ്പൻപാറ റോഡ് തുടങ്ങുന്നു) - പൂപ്പാറ - ബോഡിമേട്ടു റോഡ് തുടങ്ങുന്നു - ശാന്തമ്പാറ കവല – ഉടുമ്പഞ്ചോല ടൗൺ - വട്ടപ്പാറ കവല - അമരാവതി - കുമളി (കോട്ടയം കുമളി ഹൈവേയിൽ ചേരുന്നു) | 106 |
20 | കോതമംഗലം തൃപ്പൂണിത്തുറ ഹൈവേ | കോതമംഗലം (ആലുവ - മൂന്നാർ റോഡിൽ നിന്നു തുടങ്ങുന്നു) - മൂവാറ്റുപുഴ ബി ഒ സി കവല (എം സി റോഡ് മറികടക്കുന്നു) - കോലഞ്ചേരി - തിരുവാങ്കുളം - തൃപ്പൂണിത്തുറ കവല (ഏറ്റുമാനൂർ എറണാകുളം ഹൈവേയിൽ ചേരുന്നു) | 41.6 |
21 | ചാലക്കുടി- ആനമല ഹൈവേ | ചാലക്കുടി(ദേശീയപാത 544) - ആതിരപ്പള്ളി - വാഴച്ചാൽ - പെരിങ്ങൽക്കുത്ത് - ഷോളയാർ വൈദ്യുതോത്പാദന കേന്ദ്രത്തിലേക്കുള്ള റോഡ് - ആനമല- സംസ്ഥാന അതിർത്തി | 86 |
22 | കൊടുങ്ങല്ലൂർ - ഷൊർണ്ണൂർ ഹൈവേ സംസ്ഥാനപാത 22 | കൊടുങ്ങല്ലൂർ- കുറ്റിപ്പുറം - നടവരമ്പ് - പല്ലിശ്ശേരി(ദേശീയപാത 544 -മറികടക്കുന്നു?) - പാറമ്മേക്കാവ് ക്ഷേത്രം - വിയ്യൂർ - മുളങ്കുന്നത്തുകാവ് - വടക്കാഞ്ചേരി - ചെറുതുരുത്തി ചുങ്കം - (ഷൊർണ്ണൂർ-പെരിന്തൽമണ്ണ സംസ്ഥാന പാത 23-ൽ ചേരുന്നു) | 70.5 |
23 | ഷൊർണ്ണൂർ - പെരിന്തൽമണ്ണ ഹൈവേ | ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ - പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രം- (പൊള്ളാച്ചി റോഡ് തുടങ്ങുന്നു) - ശങ്കരമംഗലം കവല - ചെറുകര - പെരിന്തൽമണ്ണ കവല - സംസ്ഥാന പാത 24-ൽ ചേരുന്നു | 39.3 |
25 | തത്തമംഗലം ചിറ്റൂർ നാട്ടുകാൽ ഹൈവേ | മേട്ടുപ്പാളയം കവല, തത്തമംഗലം - ചിറ്റൂർ - നാട്ടുകാൽ കവല (നാട്ടുകാൽ - വേലംതാവളം ഹൈവേയിൽ ചേരുന്നു) | 14.2 |
26 | നാട്ടുകാൽ - വേലംതാവളം ഹൈവേ | നാട്ടുകാൽ കവല - പാലക്കാട് - പൊള്ളാച്ചി റോഡ് - വേലംതാവളം കവല - റോഡ് തമിഴ് നാട്ടിലേക്കു പോകുന്നു | 11.6 |
27 | പാലക്കാട്- കൊടുവായൂർ - തത്തമംഗലം - മീനാക്ഷീപുരം ഹൈവേ | പാലക്കാട് കളക്ട്രേറ്റ് - കണ്ണാടി -കൊടുവയൂർ - തത്തമംഗലം - മേട്ടുപ്പാളയം കവല, തത്തമംഗലം - അയ്യപ്പങ്കാവ് ക്ഷേത്രം - നന്നിയോട് - മീനാക്ഷീപുരം - (ഗോപാലപുരം - മീനാക്ഷീപുരം റോഡ് ചേരുന്നു) - സംസ്ഥാന അതിർത്തി- റോഡ് പൊള്ളാച്ചിയിലേക്കു പോകുന്നു | 35 |
28 | കോഴിക്കോട് - കൊണ്ടോട്ടി (എയർപോർട്ട്) - നിലമ്പൂർ - ഗുഡല്ലൂർ ഹൈവേ | (സംസ്ഥാനപാത 28) കോഴിക്കോട് - കൊണ്ടോട്ടി - മഞ്ചേരി - എടവണ്ണ - നിലമ്പൂർ - എടക്കര - വഴിക്കടവ് - നീലഗിരി - ഗൂഡല്ലൂർ' ഊട്ടി ഗുണ്ടൽപേട്ട ഹൈവേൽ ചേരുന്നു | 121.8 |
29 | കോഴിക്കോട് - വൈത്തിരി - ഗുഡല്ലൂർ ഹൈവേ | കോഴിക്കോട്(ദേശീയപാത17) – മലബാർ ക്രിസ്സ്ത്യൻ കോളേജ് - സിവിൽ സ്റ്റേഷൻ, കോഴിക്കോട് - കുന്നമംഗലം - പടനിലം - താമരശ്ശേരി - ചെല്ലോട്ട് - ചിത്രഗിരി - സംസ്ഥാന അതിർത്തി- ഗുഡല്ലൂർ റോഡിൽ ചേരുന്നു | 97 |
30 | തലശ്ശേരി - കൂർഗ്(കുടഗ്) ഹൈവേ | തലശ്ശേരി (ദേശീയപാത 66) - കതിരൂർ - കൂത്തുപറമ്പ് - നിർമ്മലഗിരി കോളേജ് - മട്ടന്നൂർ - ഇരിട്ടി - കൂട്ടുപുഴ - സംസ്ഥാന അതിർത്തി | 55.1 |
31 | കല്ലടുക്ക - ചെർക്കള റോഡ് | ചെർക്കള (ദേശീയപാത17) - ബദിയഡുക്ക കവല - SPP റോഡ് joins - അട്ക്കസ്ഥല - സംസ്ഥാന അതിർത്തി | 28.8 |
32 | ഏറ്റുമാനൂർ - ഈരാറ്റുപേട്ട – പൂഞ്ഞാർ റോഡ് | ആതിരമ്പുഴ - എം സി റോഡ് മറി കടക്കുന്നു - ചേർപ്പുങ്കൽ - സംസ്ഥാനപാത 08 ചേരുന്നു - പാലാ ചന്ത - ഭരണങ്ങാനം ടൗൺ - ഈരാറ്റുപേട്ട ടൗൺ - പൂഞ്ഞാർ | 37.9 |
33 | തൊടുപുഴ പുളിയന്മല റോഡ് | തൊടുപുഴ കവല (സംസ്ഥാനപാത 8) - മുട്ടം - കുരുതിക്കുളം - മീന്മുട്ടി - പൈനാവ് കവല - ഇടുക്കി ഡാമിലേക്കുള്ള റോഡ് തുടങ്ങുന്നു - കട്ടപ്പന കവല - പുളിയന്മല - മൂന്നാർ-കുമളി റോഡിൽ ചേരുന്നു | 92.1 |
34 | കൊയിലാണ്ടി-താമരശ്ശേരി – മുക്കം – അരീക്കോട് -എടവണ്ണ റോഡ് | കൊയിലാണ്ടി ടൗൺ - കണ്ണൂർ ടൗൺ - ബാലുശ്ശേരി ചന്ത - പനങ്ങാട് - കിടവൂർ - താമരശ്ശേരി - സംസ്ഥാന പാത 29 ൽ ചേരുന്നു - ഏടവണ്ണ കവല (കോഴിക്കോട് - നിലമ്പൂർ - ഗുഡല്ലൂർ ഹൈവേയിൽ ചേരുന്നു) | 44 |
36 | തളിപ്പറമ്പ് – ഇരിട്ടി റോഡ് | തളിപ്പറമ്പ് - ശ്രീകണ്ഠാപുരം - ഇരിക്കൂർ - ഇരിട്ടി (സംസ്ഥാന പാത 30ൽ ചേരുന്നു) | 46.5 |
37 | അടൂർ - ശാസ്താംകോട്ട റോഡ് | അടൂർ - തുവയൂർ - ഭരണിക്കാവ് കവല - ശാസ്താംകോട് കവല | 18.2 |
38 | പുതിയങ്ങാടി കൂത്തുപറമ്പ് – ചൊവ്വ ബൈപാസ്സ് | പുതിയങ്ങാടി – ഉള്ളിയേരി – പേരാമ്പ്ര – കുറ്റിയാടി –നാദാപുരം – ഇരിക്കൂർ – പാനൂർ – കൂത്തുപറമ്പ് – ചൊവ്വ ബൈപാസ്സ് | 42.9 |
39 | പെരുമ്പിലാവ് – നിലമ്പൂർ | പെരുമ്പിലാവ് – കൂറ്റനാട് - പട്ടാമ്പി –പെരിന്തൽമണ്ണ - പട്ടിക്കാട് – കരുവാരക്കുണ്ട് -കാളിക്കാവ‌് - നിലമ്പൂർ റോഡ് | 107.112 |
40 | ആലപ്പുഴ - മധുരൈ റോഡ് | ആലപ്പുഴ - മുഹമ്മ - തണ്ണീർമുക്കം -വെച്ചൂർ ബണ്ട് റോഡ് - തലയോലപ്പറമ്പ് - പെരുവ - മുത്തോലപുരം - മരിക - വഴിത്തല - കോലാനി - തൊടുപുഴ - വണ്ണപ്രം - നെടുംകുന്നം - തൂക്കുപാലം - കമ്പം മേട്ട് | 114.815 |
41 | എറണാകുളം - തേക്കടി റോഡ് | പാലാരിവട്ടം - കാക്കനാട് - പള്ളിക്കര -കിഴക്കമ്പലം - പട്ടിമറ്റം - വലമ്പൂർ - മൂവാറ്റുപുഴ - പാണ്ടപ്പള്ളി - ചോറ്റുപാറ - ഉപ്പുതറ - കുമിളി - തേക്കടി | -- |
42 | പാലക്കാട് - പൊള്ളാച്ചി റോഡ് | പാലക്കാട് (ദേശീയപാത 544) - അതിക്കോട് കവല (സംസ്ഥാനപാത 26 മറി കടക്കുന്നു) - ഗോപാലപുരം (സംസ്ഥാന അതിർത്തി - റോഡ് പൊള്ളാച്ചിയിലേക്കു പോകുന്നു) | 29.9 |
43 | മൂവാറ്റുപുഴ - തേനി റോഡ് | മൂവാറ്റുപുഴ - കല്ലൂർക്കാട് - കോടിക്കുളം -ഇടുക്കി - മരിയാപുരം - ഇരട്ടയാർ - കട്ടപ്പന - പുളിയാന്മല - ചേറ്റുകുഴി - കമ്പം മേട്ട് - കമ്പം - തേനി | 105 |
44 | ശബരിമല - കൊടൈക്കനാൽ റോഡ് | പമ്പ - ചാലക്കയം - തുലാപ്പള്ളി -മുക്കൂട്ടുതറ - എരുമേലി - കൂവപ്പള്ളി - കാഞ്ഞിരപ്പള്ളി - കാപ്പാടു - കാളകെട്ടി - തിടനാട് - ഈരാറ്റുപേട്ട - മേലുകാവ് - മുട്ടം -കല്ലൂർ - നേരിയമംഗലം - പനംകുറ്റി - കല്ലാർകുട്ടി - ആനച്ചാൽ - മൂന്നാർ - റ്റോപ് സ്റ്റേഷൻ - വട്ടവട - കൊടൈക്കനാൽ | 126 |
45 | തിരുവനന്തപുരം - പൊന്മുടി റോഡ് സംസ്ഥാനപാത 45 | തിരുവനന്തപുരം - സംസ്ഥാനപാത2 - ചുള്ളീമാനൂർ - വിതുര - ആനപ്പാറ കവല – ലോവർ സാനറ്റോറിയം - പൊന്മുടി അപ്പർ സാനറ്റോറിയം | 61 |
46 | കിളിമാനൂർ-ആലംകോട് സംസ്ഥാനപാത 46 | കിളിമാനൂർ കവല.(എം സി റോഡ്) - നഗരൂർ - കരവാരം- ആലംകോട് കവല (ദേശീയപാത 544ൽ ചേരുന്നു) | 10 |
47 | ആറ്റിങ്ങൽ – നെടുമങ്ങാട് റോഡ് സംസ്ഥാനപാത 47 | ആറ്റിങ്ങൽ (ദേശീയപാത 544ൽ നിന്നു തുടങ്ങുന്നു) - വളക്കാട് - വെഞ്ഞാറമൂട് (എം സി റോഡ് ) | 10.5 |
48 | ആയൂർ - പുനലൂർ റോഡ് | ആയൂർ - അഞ്ചൽ - പുനലൂർ | 19.65 |
49 | ഗുരുവായൂർ - ചൂണ്ടൽ റോഡ് | ഗുരുവായൂർ -ചൊവ്വല്ലൂർപ്പടി - ചൂണ്ടൽ | 7.275 |
50 | ചാവക്കാട് - വടക്കാഞ്ചേരി റോഡ് | ചാവക്കാട് - കുന്നംകുളം - പന്നിത്തടം - എരുമപ്പെട്ടി - മാങ്ങാട് -ഒട്ടുപാറ - (തൃശൂർ - ഷൊർണൂർ റോഡുമായി ചേരുന്നു) | 31.515 |
51 | കൊടകര - കൊടുങ്ങല്ലൂർ റോഡ് | കൊടകര - മാള - കൊടുങ്ങല്ലൂർ | 27 |
52 | പാലക്കാട് - പൊള്ളാച്ചി റോഡ് | പാലക്കാട്(എൻ. എച്ച്. 47) - അത്തിക്കോട് കവല (എസ്. എച്ച് മുറിച്ചു കടക്കുന്നു.) - ഗോപാലപുരം സംസ്ഥാന അതിർത്തി. ഈ റോഡ് തമിഴ്‌നാട്ടിലെ പൊള്ളാച്ചി വരെ തുടരുന്നു.) | 29.9 |
53 | പാലക്കാട് - ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ റോഡ് | ചെർപ്പുളശ്ശേരി കവല (പട്ടാമ്പി - ചെർപ്പുളശ്ശേരി റോഡ് ചേരുന്നു) - തൂത്ത - പെരിന്തൽമണ്ണ - സംസ്ഥാനപാത 23ൽ ചേരുന്നു | 15.5 |
54 | കോഴിക്കോട് - പേരാമ്പ്ര - പെരുവണ്ണാമൂഴി - പടിഞ്ഞാറേത്തറ - കൽപ്പെറ്റ റോഡ് | കോഴിക്കോട് - പുതിയങ്ങാടി - ഉള്ളിയേരി - പേരാമ്പ്ര - പൂഴിത്തോട് - പെരുവണ്ണാമൂഴി - പടിഞ്ഞാറേത്തറ - കൽപ്പെറ്റ | 99 |
55 | ചെർക്കള - ജാൽസൂർ റോഡ് | ചെർക്കള - ബോവിക്കാനം - കോട്ടൂർ - കർമ്മംതൊടി - പൂവടുക്കം - മുള്ളേരിയ - ആദൂർ - കൊട്യാടി - പഞ്ചിക്കൽ - ജാൽസൂർ (കർണ്ണാടകയിലേയ്ക്ക്) | 39.1 |
56 | കാഞ്ഞങ്ങാട് - പാണത്തൂർ റോഡ് | കാഞ്ഞങ്ങാട് - ഇരിയ -പൂതംകല്ല് - രാജപുരം - കോളിച്ചാൽ - പാണത്തൂർ - ചെമ്പേരി | 44.1 |
57 | കാസർഗോഡ് - കാഞ്ഞങ്ങാട് റോഡ് | കാസർഗോഡ് - ഉദുമ - ബേക്കൽ - പള്ളിക്കര - ചാമുണ്ടിക്കുന്ന് - കാഞ്ഞങ്ങാട് തെക്ക് | 29.5 |
58 | വടക്കഞ്ചേരി - പൊള്ളാച്ചി റോഡ് | 39 | |
59 | |||
65 | പരപ്പനങ്ങാടി - കൊണ്ടോട്ടി - അരീക്കോട് റോഡ് | പരപ്പനങ്ങാടി - തിരൂരങ്ങാടി - കൊളപ്പുറം - കുന്നുംപുറം - കൊണ്ടോട്ടി - കിഴിശ്ശേരി - അരീക്കോട് നിലമ്പൂർ റോഡിൽ ചേരുന്നു | 42 |
83 | കുന്നമംഗലം - തിരുവമ്പാടി - മേപ്പാടി - കൽപ്പറ്റ | കുന്നമംഗലം - തിരുവമ്പാടി - മേപ്പാടി - കൽപ്പറ്റ | 67 |
അവലംബം
തിരുത്തുക- ↑ "കേരള പൊതുമരാമത്തു വകുപ്പ്, ശേഖരിച്ച തീയതി 24 ഒക്ടോബർ 2008". Archived from the original on 2008-01-08. Retrieved 2008-02-03.
- ↑ "കേരള പൊതുമരാമത്തു വകുപ്പ്, ശേഖരിച്ച തീയതി 14 ജനുവരി 2012". Archived from the original on 2011-07-21. Retrieved 2012-01-14.