കേരളത്തിലെ ഇടുക്കി ജില്ലയിലെ തമിഴ്‌നാടിന്റെ അതിർത്തിയിലുള്ള ഒരു ചെറുപട്ടണം ആണ് കുമളി. പ്രശസ്ത പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയും പ്രശസ്തമായ മംഗളാദേവി ക്ഷേത്രവും കുമളിയുടെ സമീപമാണ്.കൊല്ലം-മധുര ദേശീയപാത-183 (കെ-കെ റോഡ്) ഇതുവഴി കടന്നു പോകുന്നു. കാർഡമോം കുന്നും പെരിയാർ കടുവ സംരക്ഷിത പ്രദേശവും ഇതിനടുത്താണ്. അതുകൊണ്ടുതന്നെ ഇതൊരു വിനോദസഞ്ചാര മേഖലയാണ്. ഒക്ടോബർ മുതൽ ജനുവരി വരെ ശബരിമല സന്ദർശകരാൽ ഇവിടം തിരക്കുനിറഞ്ഞതാകുന്നു. ഏറ്റവും അടുത്തുള്ള മധുര എയർപോർട്ട് ഇവിടെ നിന്നും 125 കിലോമീറ്റർ അകലെയാണ്. തേനി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

കുമളി
town
Country India
StateKerala
DistrictIdukki
ജനസംഖ്യ
 • ആകെover 50
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
685509
വാഹന റെജിസ്ട്രേഷൻKL-37
Nearest cityKottayam (Kerala) and Madurai(TamilNadu)
Literacy74%
Lok Sabha constituencyഇടുക്കി

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=കുമളി&oldid=3513009" എന്ന താളിൽനിന്ന് ശേഖരിച്ചത്