കറുകച്ചാൽ

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
കറുകച്ചാൽ

കറുകച്ചാൽ
9°30′16″N 76°38′28″E / 9.504402°N 76.641188°E / 9.504402; 76.641188
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686540
+91 48248
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണു കറുകച്ചാൽ. കോട്ടയം പട്ടണത്തിൽ നിന്നും 18 കി.മീ. അകലെയായി ഇതു സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്ത തീവണ്ടി ആഫീസ്, 15 കി. മീ അകലെ ചങ്ങനാശ്ശേരിയിൽ ആണ്.

സ്ഥലനാമം

തിരുത്തുക

കറുകച്ചാലിന് ഈ പേര് ലഭിച്ചതിനേക്കുറിച്ച് പല അഭിപ്രായങ്ങൾ ഉണ്ട്. " വാൾ കഴുകി ചാൽ" എന്നതിൽ നിന്നാണ് ഈ പേര് വന്നത് എന്നാണ് ഒരു പക്ഷം. പഴയ കാലത്ത് കറുകച്ചാലും പരിസര പ്രദേശങ്ങളും ചേകവന്മാരെ കൊണ്ടു നിറഞ്ഞിരുന്നുവെന്നും, അവർ യുദ്ധത്തിനു ശേഷം വാൾ കഴുകിയിരുന്ന ചാൽ ആണു ഇതെന്നും, ക്രമേണ " വാൾ കഴുകി ചാൽ" ആണു കറുകച്ചാൽ ആയത് എന്നാണ് ഈ പക്ഷം. "കറുക", "ചാൽ" എന്നീ പദങ്ങൾ കൂട്ടിച്ചേർത്താണ് സഥലനാമം ഉണ്ടാക്കിയത് എന്നും ഒരു പക്ഷം ഉണ്ട്. എന്തായാലും ബസ്സ്സ്റ്റാന്റിന് അടുത്തായി ഒരു നീരൊഴുക്ക് (ചാൽ) കാണാനുണ്ട്.

ആരാധനാലയങ്ങളും മറ്റു പ്രധാന സ്ഥലങ്ങളും‍

തിരുത്തുക

ധാരാളം ക്ഷേത്രങ്ങളും, ക്രിസ്ത്യൻ പളളികളും ഇവിടെ ഉണ്ട്. ചമ്പക്കര ദേവീക്ഷേത്രം, നെത്തല്ലൂർ ദേവീക്ഷേത്രം, ചമ്പക്കര പള്ളി, കൂത്രപ്പള്ളി പള്ളി, വെട്ടിക്കാവുങ്കൽ ദേവി ക്ഷേത്രം, പനയമ്പാല പള്ളി ഇവയിൽ പ്രധാനമായത്.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഇടവകകകളായ പനയമ്പാല (വടക്ക്) സെന്റ് മേരീസ് പള്ളിയും പനയമ്പാല (തെക്ക്) സെന്റ് സ്‌റ്റീഫൻസ് (ആലുങ്കൽ പള്ളിയും) പള്ളിയും ടി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. റോമൻ കത്തോലിക്ക സഭയുടെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയും പനയമ്പാലയിൽ സ്ഥിതി ചെയ്യുന്നു. ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ പനയമ്പാല സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഇടവകാംഗമാണ്. ഈ നാടിനെ ശീതീകരിക്കുന്ന പനയമ്പാല തോട് വളരെ പ്രസിദ്ധമാണ്. ഒരു നൂറ്റാണ്ട് പഴക്കമുള്ള L P School പനയമ്പാലയ്ക്ക് സ്വന്തം. മുൻ രാഷ്ട്രപതി Dr. APJ Abdul Kalam -ന്റെ സ്മരണാർത്ഥം ഒരു റോഡു തന്നെ പനയമ്പാലയിൽ ഉണ്ട്. പനയമ്പാല തെക്കേക്കരപ്പടിയിൽ നിന്നും ആരംഭിച്ച് ഇഞ്ചക്കുഴിയിലേക്കാണ് ആ റോഡ് എത്തിച്ചേരുന്നത്.

മലങ്കര കത്തോലിക്ക സഭയുടെ ശാന്തിപുരം സെന്റ് സ്‌റ്റീഫൻസ് (കണ്ണംകുളം പള്ളി) പള്ളിയും ഈ പഞ്ചായത്തിൽ ഉൾപ്പെടുന്നു.[പ്രസിദ്ധമായ തോട്ടയ്ക്കാട് ക്ഷേത്രം 6 കിലോമീറ്റർ അകലെയാണ്] ആനിക്കാട്ടിലമ്മക്ഷേത്രം 5കി.മി അകെലെയാണ്.

പ്രശസ്തമായ " ശ്രീ രംഗം CVN കളരി ചികിൽസാ കേന്ദ്രം" ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. കേരളത്തിന്റെ പാരമ്പര്യ ആയോധന കലയായ കളരിപ്പയറ്റ് ഇവിടെ പഠിപ്പിക്കുന്നു. പ്രധാനപ്പെട്ട ഒരു മർമ്മ ചികിൽസാ കേന്ദ്രവുമാണിത്.

ഒരു കാലത്ത് വയലുകൾ കൊണ്ട് നിറഞ്ഞിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ റബറും കൊക്കോയും ആണ് പ്രധാന വിളകൾ .

അടുത്ത പ്രദേശങ്ങൾ

തിരുത്തുക

ചമ്പക്കര

എത്തിച്ചേരുവാനുള്ള വഴി

തിരുത്തുക

പ്രധാനപ്പെട്ട ആശുപത്രികൾ മന്നം മെമ്മോറിയൽ എൻഎസ്എസ് ഹോസ്പിറ്റൽ മേഴ്സി നഴ്സിംഗ് ഹോം കറുകച്ചാൽ

"https://ml.wikipedia.org/w/index.php?title=കറുകച്ചാൽ&oldid=3998928" എന്ന താളിൽനിന്ന് ശേഖരിച്ചത്