കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് റാന്നി. പഴവങ്ങാടി പഞ്ചായത്തിന്റെ ഹൃദയഭാഗം ആയ ഇട്ടിയപാറ , അങ്ങാടി പഞ്ചായത്തിന്റെ സിരകേന്ദ്രമായ പേട്ട, റാന്നി പഞ്ചായത്തിന്റെ perumbuzha/അക്കരെ ഉൾപ്പെടുന്നതാണ് റാന്നി സിറ്റി. വടക്കു ചേത്തോങ്കര മുതൽ തെക്കു ബ്ലോക്ക്‌ പടി വരെയും, പടിഞ്ഞാറു വലിയപ്പള്ളി വരെയും ഉൾപ്പെട്ടതാണ് റാന്നി സിറ്റി.റാന്നി താലൂക്കിന്റെ ആസ്ഥാനം ഈ പട്ടണത്തിലാണ്. പമ്പാനദിയുടെ ഇരുകരകളിലുമായാണ് ഈ പട്ടണം നിലകൊള്ളുന്നത്.

പേരിനുപിന്നിൽതിരുത്തുക

റാന്നി എന്ന പേര് റാണി എന്ന പേരിൽനിന്നുണ്ടായതാണെന്ന് കരുതപ്പെടുന്നു. കിഴക്കൻ മലഞ്ചെരുവുകളുടെ റാണിയാണ് (മലയോരറാണി) റാന്നിയെന്നറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=റാന്നി&oldid=3741405" എന്ന താളിൽനിന്ന് ശേഖരിച്ചത്