കോന്നി

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ‍ പത്തനംതിട്ട ജില്ലയിലെ ഒരു മലയോര പട്ടണവും കോന്നി താലൂക്കിന്റെ ആസ്ഥാനവും ആണ് കോന്നി. കോന്നി ആനക്കൂടിനും, റബ്ബർ പ്ലാന്റഷനുകൾക്കും പേരുകേട്ട സ്ഥലമാണ്. പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി കോട്ടയം-പുനലൂർ പാതയിലെ ഒരു പ്രധാന ജംഗ്ഷനുമാണ്. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കൃഷി വാണിജ്യത്തിൽ വൻപങ്കു വഹിക്കുന്ന റബ്ബർ‍,കുരുമുളക്, കാപ്പി, ഇഞ്ചി എന്നിവ ഇവിടെ സുലഭമാണ്. കോന്നി -ഹരിപ്പാട് (S-H-80 സംസ്ഥാനപാത)റോഡ് സൈഡിലായി സ്ഥിതിചെയ്യുന്ന ആനക്കൂട്ടിൽ ആനകളെ പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.

കോന്നി
പട്ടണം
കോന്നി ആനക്കൂട്
കോന്നി ആനക്കൂട്
കോന്നി is located in Kerala
കോന്നി
കോന്നി
കേരളാ ഭൂപടത്തിൽ കോന്നി
കോന്നി is located in India
കോന്നി
കോന്നി
കോന്നി (India)
Coordinates: 9°14′28″N 76°52′42″E / 9.2410383°N 76.8783975°E / 9.2410383; 76.8783975
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട
പ്രശസ്തംകോന്നി ആനക്കൂട്
സർക്കാർ
 • തരംതാലൂക്ക്
വിസ്തീർണ്ണം
 • ആകെ
41.45 ച.കി.മീ. (16.00 ച മൈ)
ജനസംഖ്യ
 (2011)[1]
 • ആകെ
30,299
 • ജനസാന്ദ്രത730/ച.കി.മീ. (1,900/ച മൈ)
ഭാഷകൾ
 • ഔദ്യോഗികമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഐഎസ്‌ടി)
ടെലി കോഡ്0468
വാഹന രജിസ്ട്രേഷൻKL-83
സമീപ പട്ടണംപത്തനംതിട്ട
ലോക്സഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
സാക്ഷരത94.55%
വെബ്സൈറ്റ്ഔദ്യോഗിക വെബ്‌വിലാസം

ഗതാഗത മാർഗ്ഗങ്ങൾ

തിരുത്തുക

ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷനുകൾ: ചെങ്ങന്നൂർ (35 കി.മി), തിരുവല്ല (40 കി.മി), ആവണീശ്വരം (23 കി. മി- കൊല്ലം ഭാഗത്തേക്ക് പോകുന്നതിന്) ഏറ്റവും അടുത്ത വിമാനത്താവളങ്ങൾ: തിരുവനന്തപുരം (105 കി.മി), നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം(162 കി.മി)

റോഡ് മാർഗ്ഗങ്ങൾ

തിരുത്തുക

പുനലൂർ- പത്തനംതിട്ട- മൂവാറ്റുപുഴ സംസ്ഥാനപാത കോന്നിയെ മറ്റു പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി ഇതേ പാതയിലെ പ്രധാന പട്ടണങ്ങളായ പത്തനംതിട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെയായും പത്തനാപുരത്തു നിന്നു 16 കിലോമീറ്റർ അകലെയായും സ്ഥിതി ചെയ്യുന്നു. കോന്നി ഹരിപ്പാട് സംസ്ഥാന പാത കോന്നിയെ തീരദേശ പട്ടണമായ ഹരിപ്പാടുമായി ബന്ധിപ്പിക്കുന്നു.കോന്നി - കല്ലേലി- അച്ചൻകോവിൽ റോഡ് ശബരിമലയിൽ നിന്ന് തമിഴ് നാട്ടിലെ തെങ്കാശിയിലെത്താനുള്ള എളുപ്പ മാർഗ്ഗമാണു. ഇത് ചിറ്റാർ-അച്ചൻകോവിൽ റോഡ് പദ്ധതിയുടെ ഭാഗമാണു. അച്ചൻകോവിൽ കോന്നിയിൽ നിന്ന് 38 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
കോന്നി- ചന്ദനപ്പള്ളി റോഡ്- കോന്നിയിൽ നിന്ന് ഈ റോഡ് മാർഗ്ഗം ജില്ലയിലെ പ്രധാന പട്ടണങ്ങളായ അടൂരും പന്തളത്തും എത്താം.

സാമൂഹിക പ്രാധാന്യമുള്ള സ്ഥലങ്ങൾ

തിരുത്തുക

കോന്നി പബ്ളിക് ലൈബ്രറി

തിരുത്തുക

1940 മേയ് 25ന് കോന്നി കേന്ദ്രമാക്കി ലൈബ്രറി പ്രവർത്തനം ആരംഭിക്കുമ്പോൾ ശ്രീചിത്തിര തിരുനാളാണ് തിരുവിതാംകൂർ ഭരിച്ചിരുന്നത്. സർ സി. പി. ഷഷ്ടി പൂർത്തി സ്മാരക വായനശാല എന്നായിരുന്നു ആദ്യത്തെ പേര്.സ്വാതന്ത്ര്യത്തിനു ശേഷം വായനശാലയുടെ പേര് പൊതുയോഗ തീരുമാനപ്രകാരം പബ്ളിക് ലൈബ്രറി ആൻഡ് റീഡിങ് റൂം എന്നാക്കി.
ആർഎച്ച്എസിനു സമീപം പ്രവർത്തിച്ചിരുന്ന ലൈബ്രറി പിന്നീട് പൊലീസ് സ്റ്റേഷനു സമീപത്തേക്കു മാറ്റി.ഇപ്പോൾ എ ഗ്രേഡ് ലൈബ്രറിയായി സ്ഥാനക്കയറ്റം കിട്ടുകയും 20,000ൽ പരം പുസ്തക ശേഖരവും ഉണ്ട്. കരിയർ ഗൈഡൻസ്, ബാലവേദി, യുവജനവേദി, വനിതാ വേദി എന്നിവയും ലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. 2021 മേയ് 25ന് 81 വർഷം പൂർത്തിയാക്കി. പബ്ലിക്ക് ലൈബറി പ്രസിഡന്റായി സലിൽ വയലാത്തലയും, സെക്രട്ടറിയായി എൻ.എസ് മുരളീമോഹനനും പ്രവർത്തിക്കുന്നു. ഒൻപത് അംഗ നിർവാഹക സമിതി നിലവിലുണ്ട്.

ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CFRD)

തിരുത്തുക

കേന്ദ്ര സഹായത്തോടെ കോന്നിയിൽ പ്രവർത്തിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

സ്കൂളുകൾ

തിരുത്തുക
  • M. K. ലതാ മെമ്മോറിയൽ പബ്ലിക് സ്കൂൾ, ഐരവൺ. കോന്നി. (ICSE)
  • ഗവ. എച്ച്.എസ് കൊക്കാത്തോട്
  • ഗവ.വി എച്ച് എസ് കൂടൽ
  • ഗവ.എച്ച് എസ് എസ് കലഞ്ഞൂർ
  • ഹയർ സെക്കണ്ടറി സ്കൂൾ കോന്നി
  • ആർ വി എച്ച് എസ്സ് എസ്സ് കോന്നി
  • പി എസ് വി പി എം എച്ച് എസ്സ് എസ്സ്
  • സെന്റ് ജോർജ് വി എച്ച് എസ് എസ് അട്ടച്ചാക്കൽ
  • അമൃത വി എച്ച് എസ്സ് എസ്സ്.
  • ഗവ. എൽ.പി.എസ്. കോന്നി
  • ഗവ. എൽ.പി.എസ്. പേരൂർകുളം
  • ശ്രീ നാരായണ പബ്ലിക് സ്കൂൾ (CBSE)

കോളേജുകൾ

തിരുത്തുക
  • സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജ്
  • എം എം എൻ എസ് എസ് കോളേജ്
  • വി എൻ എസ് കോളേജ്
  • കാർഷിക കോളേജ്
  • ഐ എച്ച് ആർ ഡി കോളേജ്
  • മെഡിക്കൽകോളേജ് കോന്നി
  1. https://dop.lsgkerala.gov.in പത്തനംതിട്ട ജില്ലയിലെ ഗ്രാമ ...

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോന്നി&oldid=4520425" എന്ന താളിൽനിന്ന് ശേഖരിച്ചത്