ഗൂഡല്ലൂർ (നീലഗിരി)
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണമാണ് ഗൂഡല്ലൂർ (Gudalur തമിഴ്: கூடலூர், കന്നഡ: ಗುಡಲೂರು). ഇതേ പേരിലുള്ള താലൂക്ക്, മുനിസിപ്പാലിറ്റി, നിയമസഭാ മണ്ഡലം എന്നിവയുടെ ആസ്ഥനമാണ് ഗൂഡല്ലൂർ. മൈസൂരിൽ നിന്നും ഊട്ടിയിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന ഏറെ മനോഹരവും സുഖകരമായ കാലാവസ്ഥയുമുള്ള സ്ഥലമാണിത്.
ഗൂഡല്ലൂർ கூடலூர் | |
---|---|
പട്ടണം | |
ഗൂഡല്ലൂരിനു ചുറ്റുമുള്ള തോട്ടങ്ങൾ | |
രാജ്യം | ![]() |
സംസ്ഥാനം | തമിഴ്നാട് |
ജില്ല | നീലഗിരി |
Government | |
• ചെയർമാൻ | സെൽവി. ടി. അന്നഭുവനേശ്വരി[1] |
ഉയരം | 1,072 മീ(3,517 അടി) |
ജനസംഖ്യ (2011) | |
• ആകെ | 49,535 |
• ജനസാന്ദ്രത | 200/കി.മീ.2(500/ച മൈ) |
ഭാഷകൾ | |
• ഔദ്യോഗികം | തമിഴ് |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) |
പിൻകോഡ് | 643212 |
ടെലിഫോൺ കോഡ് | 04262 |
വാഹന റെജിസ്ട്രേഷൻ | TN-43 |
സ്ത്രീപുരുഷാനുപാതം | 880/1000 ♂/♀ |
വെബ്സൈറ്റ് | www |
ജനങ്ങൾതിരുത്തുക
ജനസംഖ്യയിൽ ഗണ്യമായ ഒരു വിഭാഗം മലയാളികളാണ്. മറ്റുള്ളവർ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയവരും, ശ്രീലങ്കയിൽ നിന്നും അഭയാർത്ഥികളായി എത്തിയവരുമാണ്. ഈ പ്രദേശത്ത് ആദിവാസികൾ ധാരാളമുണ്ട്. ബഡുകർ,പണിയർ, കുറുമർ, ചക്ലിയർ എന്നിവയാണ് പ്രധാന ആദിവാസി വിഭാഗങ്ങൾ. ഇതിൽ കുറുമ വിഭാഗക്കാർ ഗൂഡല്ലൂർ, സുൽത്താൻ ബത്തേരി താലൂക്കുകളിൽ മാത്രമേയുള്ളൂ.
വിനോദസഞ്ചാര കേന്ദ്രങ്ങൾതിരുത്തുക
പ്രകൃതി രമണീയമായ ഗൂഡല്ലൂരിലും പരിസരത്തും ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ട്.തേയിലക്കൃഷിക്ക് പേരു കേട്ട ഇവിടുത്തെ ചായത്തോട്ടങ്ങൾ മനോഹരമായ കാഴ്ചയാണ്.
തെപ്പക്കാട്തിരുത്തുക
തെപ്പക്കാട് ആന വളർത്തു കേന്ദ്രം ഗൂഡല്ലൂരിൽ നിന്നും മൈസൂരിലേക്കുള്ള റോഡിൽ 17 കി.മീ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.ഇവിടെ 24 ആനകളുണ്ട്.ഇവിടെ ആന സവാരി നടത്താനുള്ള സൗകര്യവുമുണ്ട്.
നീഡിൽ റോക്ക് വ്യൂ പോയന്റ്തിരുത്തുക
ഗൂഡല്ലൂരിൽ നിന്നും 8 കി.മീ. ദൂരത്തിൽ ഊട്ടി റോഡിൽ ഉള്ള നീഡിൽ റോക്ക് വ്യൂ പോയന്റിൽ നിന്നും 360 ഡിഗ്രിയിലും ദൃശ്യങ്ങൾ കാണാം.ഇവിടെ നിന്നും ഗൂഡല്ലൂർ പട്ടണവും, മുതുമല കടുവാ സങ്കേതവും കാണാം.
ഫ്രോഗ് ഹിൽ വ്യൂ പോയന്റ്തിരുത്തുക
തവളയുടെ ആകൃതിയുള്ള ഈ മലമുകളിൽ നിന്നും നീലഗിരിയുടെ മനോഹരമായ ദൃശ്യവിസ്മയം ആസ്വദിക്കാം.ഗൂഡല്ലൂരിൽ നിന്നും 9 കി.മീ.ദൂരെ ഊട്ടി പാതയോരത്താണ് ഇതുള്ളത്.
ഗതാഗതംതിരുത്തുക
റോഡ് മാർഗ്ഗംതിരുത്തുക
ഗുണ്ടൽപേട്ട്- കോയമ്പത്തൂർ ദേശീയ പാതയിലെ (NH 181 ) ഊട്ടിയിലേക്കുള്ള മലകയറ്റത്തിനും , ബന്ദിപ്പൂർ-൦മുത്തുമല വനത്തിനും ഇടയ്ക്കുള്ള ഒരു ഇടത്താവളം ആണ് ഗൂഡല്ലൂർ. കേരളത്തിലെ മേപ്പാടി, നിലബൂർ മേഖലയിൽ നിന്നും ഊട്ടിയിലേക്ക് വരുന്നവർക്കും ഒരു ഇടത്താളം ആണ് ഇവിടം . മൂന്ന് സംസ്ഥാനങ്ങളെയും റോഡ് വഴി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന അതിർത്തി മേഖലയാണ് ഈ സ്ഥലം
ബസ് സർവീസ്തിരുത്തുക
മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തിയായ ഇവിടെ നിന്നും കേരളം, കർണ്ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്.മഞ്ചേരി, പെരിന്തൽമണ്ണ, കോഴിക്കോട്, സുൽത്താൻ ബത്തേരി, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സി.(കേരള) ബസ്സുകൾ ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്.
മൈസൂർ, ഗുണ്ടൽപേട്ട് ചാമ്‌രാജ് നഗർ,മൈസൂർ , ബാംഗ്ലൂർ എന്നീ കർണാടകയിലെ പ്രധാന നഗരങ്ങളിലേക്ക് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളുണ്ട്.
- തമിഴ്‍നാട് സ്റ്റേറ്റ് ബസ്
കൂടാതെ ചെന്നൈ, കോയമ്പത്തൂർ, മധുര ,ഊട്ടി എന്നീ നഗരങ്ങളിലേക്ക് ഇവിടെ നിന്നും നേരിട്ട് തമിഴ്‍നാട് സ്റ്റേറ്റ് ബസ്സുകൾ ഓടുന്നുണ്ട്.
റെയിൽ മാർഗ്ഗംതിരുത്തുക
നിലമ്പൂർ റോഡ് (50 കി.മി), ഊട്ടി(50 കി.മി), ചാമ്‌രാജ് നഗർ(83 കി.മി), നഞ്ചൻഗോഡ്(85 കി.മി) എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ .
വായു മാർഗ്ഗംതിരുത്തുക
അടുത്തുള്ള വിമാനത്താവളങ്ങൾ കോഴിക്കോട്(92 കി. മി) , മൈസൂർ(98 കി.മി), കോയമ്പത്തൂർ(137 കി.മി) എന്നിവയാണ്
ചിത്രശാലതിരുത്തുക
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണിതിരുത്തുക
- The Niligiris Archived 2011-09-27 at the Wayback Machine.
- About Archived 2011-02-08 at the Wayback Machine.
- Pandalur Archived 2011-09-29 at the Wayback Machine.