പെരുമ്പാവൂർ

എറണാകുളം ജില്ലയിലെ പട്ടണം
പെരുമ്പാവൂർ

പെരുമ്പാവൂർ
10°06′56″N 76°28′44″E / 10.1156°N 76.4789°E / 10.1156; 76.4789
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
ചെയർമാൻ വലതു പക്ഷം (2021 മുതൽ)
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26550
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
683542
++91 484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ *കോടനാട് ആന വളർത്തൽ കേന്ദ്രം
പാണിയേലി പോര്‌ വെള്ളച്ചാട്ടം
കല്ലിൽ ജൈന ഗുഹാ ക്ഷേത്രം
ഇരിങ്ങോൾ വനം

എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണിത്. മരവ്യവസായത്തിനും ചെറുകിടവ്യവസായത്തിനും പേരുകേട്ടതാണ് ഇവിടം. ഏറണാകുളത്തു നിന്ന് 33 കിലോമീറ്റർ വടക്കുകിഴക്കായാണ് പെരുമ്പാവൂരിന്റെ സ്ഥാനം.

പെരുമ്പാവൂർ മുനിസിപ്പാലിറ്റി ഇപ്പോൾ ഭരിക്കുന്നത്‌ (2021) യു ഡി എഫ്‌ ആണ്‌. സക്കീർ ഹുസൈൻ ആണ്‌ മുനിസിപ്പൽ ചെയർമാൻ. ചരിത്രമേറെ പറയാനുള്ള നിരവധി ആരാധനാലയങ്ങൾ സമീപ സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്നു. സൗത്ത് വല്ലം ജുമാമസ്ജിദിന് 850 വർഷം പഴക്കം ഉണ്ട്, കല്ലിൽ ഗുഹാ ക്ഷേത്രമാണ് മറ്റൊന്ന് . 350 വർഷത്തിലധികം പഴക്കമുള്ള കണ്ടന്തറ മുസ്ലീം പള്ളിയാണ് മറ്റൊരു പ്രധാന ആരാധനാലയം. പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ശ്രീധർമ്മ ശാസ്താ ക്ഷേത്രവും പാരമ്പര്യത്തിന്റെ ചരിത്രം വിളിച്ചോതുന്നു.

അതിരുകൾ

തിരുത്തുക

പടിഞ്ഞാറ് ആലുവ, വടക്ക് കാലടി, അങ്കമാലി, തെക്ക് മൂവാറ്റുപുഴ, കോലഞ്ചേരി, കിഴക്ക്കോതമംഗലം എന്നീ പട്ടണങ്ങൾ എന്നിവയാണ് പെരുമ്പാവൂരിന്റെ അടുത്തുള്ള സ്ഥലങ്ങൾ.

എം.സി. റോഡിൽ മൂവാറ്റുപുഴക്കും അങ്കമാലിക്കും ഇടയിലായാണ് ഇവിടം. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു പാതയായ ആലുവ-മൂന്നാർ പാതയും പെരുമ്പാവൂരിലൂടെയാണ് കടന്നു പോകുന്നത്.


പെരുമ്പാവൂരിൽ നിന്ന് 7 കിലോ മീറ്റർ ദൂരത്തിൽ ആണ്‌ നെടുമ്പാശേരി എയർപോർട്ട്‌ സ്ഥിതി ചെയ്യുന്നത്‌.

ഭൂമിശാസ്ത്രപരമായി പെരിയാറിനും മുവാറ്റുപുഴയാറിനും ഇടയിലാണ് പെരുമ്പാവൂരിന്റെ സ്ഥാനം.

വ്യവസായം

തിരുത്തുക

പരമ്പരാഗതമായി തന്നെ തടിവ്യവസായത്തിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു പട്ടണമാണ് ഇത്. കേരളത്തിനകത്തും പുറത്തും വാണിജ്യ ബന്ധങ്ങളുണ്ട്. പൊതുമേഖലാ സ്ഥാപനമായ ട്രാവൻ‌കൂർ റയോൺസ് പെരുമ്പാവൂരിനടുത്തുള്ള വല്ലത്താണ് പ്രവർത്തിച്ചിരുന്നത്. .

ഒമേഗ ട്രേഡിംഗ്‌ കോർപ്പറേഷൻ : എറണാകുളം ജില്ലയിലെയും കേരളത്തിലെയും തന്നെ ഏറ്റവും വലിയ ഇരുമ്പ്‌ വ്യാപാര സ്ഥാപനം ആണ്‌

റെഡ്‌ മീഡിയ വാട്ട്‌സ്‌ ആപ്പ്‌ ന്യൂസ്‌ ആസ്ഥാനം പെരുമ്പാവൂർ ആണ്‌

വിനോദസഞ്ചാര കേന്ദ്രങ്ങൾ

തിരുത്തുക
  • കോടനാട് ആന പരിശീലന കേന്ദ്രം. എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരത്തുള്ള ഒരു പ്രദേശമാണ് കോടനാട്. കൊച്ചി നഗരത്തിൽ നിന്നും 42 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന കോടനാട് കേരളത്തിലെ ഒരു ആനപരിശീലനകേന്ദ്രവും അതോടൊപ്പം ഒരു ചെറിയ മൃഗശാലയും സ്ഥിതി ചെയ്യുന്നു. കോടനാടിന്റെ മറുകരയാണ് ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥിതി ചെയ്യുന്നത്.

കപ്രിക്കാട് ആഭയാരണ്യം... ഏഷ്യയിലെ ഏറ്റവും വലിയ തുറന്ന മൃഗശാലയായി വിഭാവനം ചെയ്ത കപ്രിക്കാട് ആഭയാരണ്യം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും മുമ്പ് ജനശ്രദ്ധ ആകർഷിച്ച പദ്ധതിയാണ്.

  • പാണിയേലി പോര്‌ വെള്ളച്ചാട്ടംഎറണാകുളം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് പാണിയേലി പോര്. ജില്ലയിലെ പെരുമ്പാവൂരിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി കൂവപ്പടി ബ്ളോക്ക് പഞ്ചായത്തിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്. പുഴയരികിലൂടെയും പാറക്കെട്ടുകൾക്കിടയിലൂടെയും തുരുത്തുകളിലൂടെയുമുള്ള യാത്ര പ്രത്യേക അനുഭവമാണ്.

കേരളത്തിലെ ടൂറിസം മാപ്പിൽ പാണിയേലി പോരിനു ഇതു വരെ സ്ഥാനം നൽകിയിട്ടില്ല. എങ്കിലും നിരവധി ആളുകൾ സന്ദർശിക്കുന്ന ഇവിടം അപകടം നിറഞ്ഞതാണ്. ജലം നിരന്തരം ഒഴുകുന്നതിനാൽ പാറക്കെട്ടുകളിൽ ശക്തമായ വഴുവഴുപ്പും പ്രദേശത്ത് വർദ്ധിച്ച അടിയൊഴുക്കുമാണ് അപടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. വലിയ പാറകളിൽ തുരന്നതു പോലുള്ള ഗർത്തങ്ങൾ പുറമേ പലപ്പോഴും ദൃശ്യമാകുന്നില്ല. ഇവിടെയും സമീപത്തുമായി ഇതുവരെ 90-ലധികം പേർ മരണപ്പെട്ടിട്ടുണ്ട്[1][2]. മുന്നറിയിപ്പില്ലാതെ പലപ്പോഴും ഭൂതത്താൻ കെട്ട് അണക്കെട്ട് തുറന്നുവിടുന്നതിനാൽ പുഴയിലിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്.

  • കല്ലിൽ ജൈന ഗുഹാഷേത്രം കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ മേതല എന്ന ഗ്രാമത്തിലാണ്‌ പ്രശസ്തമായ കല്ലിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇംഗ്ലീഷ്: Kallil Bhagavati Temple. ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിച്ച കേരളത്തിലെ ഒരു പ്രശസ്തമായ ക്ഷേത്രമായിരുന്നു കല്ലിൽ ക്ഷേത്രം. [അവലംബം ആവശ്യമാണ്] ഇന്ന് കല്ലിൽ ഭഗവതി ക്ഷേത്രം എന്നാണറിയപ്പെടുന്നത്. 28 ഏക്കർ വിസ്തീർണ്ണം ഉള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ 120 പടികൾ കയറണം. പെരുമ്പാവൂർ നിന്നും 10 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മുൻപ് കല്ലിൽ പിഷാരോടി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം. ഇന്ന് പിഷാരത്ത് ദേവസ്വത്തിന്റെ കീഴിലാണ്‌ ഈ ക്ഷേത്രം
  • ഇരിങ്ങോൾ വനം നഗരത്തിനു നടുക്ക് പ്രകൃതിയുടെ വരദാനം പോലെ കാടിനുള്ളിലേക്ക് കയറി നിൽക്കുന്ന ഒരു ക്ഷേത്രം. ജൈവവൈവിധ്യത്തിന്റെ ഉത്തമ മാതൃകയായി വാഴ്ത്തപ്പെടുന്ന പെരുമ്പാവൂരിന് സമീപമുള്ള ഇരിങ്ങോൾ കാവിന്റെ വിശേഷങ്ങളും പ്രത്യേകതകളും പറഞ്ഞാൽ തീരുന്നതല്ല. വള്ളികളും മരങ്ങളും പടര്ന്ന പന്തലിച്ച കിടക്കുന്ന കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിലൊന്നായ ഇരിങ്ങോൾ കാവിന്റെ വിശേഷങ്ങൾ.
  • കടംബ്രയാർ എക്കോ ടൂറിസം

പ്രധാനസ്ഥാപനങ്ങൾ

തിരുത്തുക
  • സാൻജോ ആശുപത്രി
  • ഗവണ്മെന്റ് താലൂക്ക് ഹോസ്പിറ്റൽ
  • വാത്തിയായത്ത് ഹോസ്പിറ്റൽ
  • ട്രാവണ്ർകൂര്ർ റയോണ്ർസ്
  • മുടിക്കൽ തണൽ പെയ്ൻ ആൻറ് പാലിയേറ്റീവ് സെൻറർ

ചിത്രസഞ്ചയം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പെരുമ്പാവൂർ&oldid=3979969" എന്ന താളിൽനിന്ന് ശേഖരിച്ചത്