കട്ടപ്പന
കട്ടപ്പന | |
9°45′08″N 77°06′54″E / 9.7522°N 77.1150°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
ഭരണസ്ഥാപനങ്ങൾ | കട്ടപ്പന നഗരസഭ |
' | നഗരസഭാധ്യക്ഷ = 50.6 |
വിസ്തീർണ്ണം | {{{വിസ്തീർണ്ണം}}}ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 39608(2001ലെ കാനേഷുമാരി പ്രകാരം) |
ജനസാന്ദ്രത | 783/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
685508,685515 +04868 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | അഞ്ചുരുളി, കല്യാണത്തണ്ട് |
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പ്രധാന പട്ടണമാണ് കട്ടപ്പന. വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി എന്നിവയ്ക്ക് അടുത്താണ് കട്ടപ്പന.
സമ്പദ് വ്യവസ്ഥതിരുത്തുക
കട്ടപ്പനയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും കുരുമുളക് ,ഏലം, കാപ്പി, കൊക്കോ മുതലായ കൃഷിയെ ആശ്രയിച്ചിരിക്കുന്നു. 80-കളുടെ മദ്ധ്യത്തിൽ കുരുമുളക് ,ഏലം വില വളരെ കൂടിയതിനാൽ കട്ടപ്പനയിൽ മുമ്പെങ്ങുമില്ലാത്ത വിധം കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് ഈ നഗരം വളരെ ജനസാന്ദ്രമാണ്.
1964 ൽ ആണ് കട്ടപ്പന ഗ്രാമപഞ്ചായത്ത് രൂപം കൊള്ളുന്നത്. ഇതുവരെ ഈ പ്രദേശം ഉപ്പുതറ ഗ്രാമ പഞ്ചായത്തിൻറെ അധികാര പരിധിക്കുള്ളിലായിരുന്നു. പുല്ലുമേഞ്ഞ കുടിലുകളും ഏലക്കാ, കുരുമുളക് തുടങ്ങിയവ സൂക്ഷിക്കുന്ന പുരകളും മാത്രമുണ്ടായിരുന്ന പ്രദേശത്തു നിന്നും രൂപം കൊണ്ട് മലഞ്ചരക്കു വ്യാപാരത്തിന്റെ തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ വാണിജ്യപരമായി വളർന്ന് 22 വാർഡുകളുള്ള നാഗരിക സ്വഭാവമുള്ള പ്രത്യേക ഗ്രേഡ് ഗ്രാമ പഞ്ചായത്തായി മാറിയിരിക്കുന്നു. സർക്കാരിൻറെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആസൂത്രണ ധനം കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ എണ്ണപ്പെട്ട നഗരസഭകളിൽ ഒന്നാണ് കട്ടപ്പന.
നാണ്യവിളകളുടെ വിലയെ ആശ്രയിച്ചാണ് ഇന്നും കട്ടപ്പനയുടെ സാമ്പത്തിക സ്ഥിതി നിലനിൽക്കുന്നത്.[1]. അടുത്തകാലംവരെ കൃഷിയെമാത്രം ഉപജിവനത്തിന് ആശ്രയിക്കുന്നവരായിരുന്നു കൂടുതൽ ജനങ്ങളും ഈ സ്ഥിതിക്ക് മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ട്. വ്യാപാര, സേവനമേഖലകളിലേക്കുംകൂടി ഒട്ടേറെപ്പേർ മാറി പ്രവർത്തിക്കുന്നു.
ചരിത്രംതിരുത്തുക
ആയിരത്തി തൊള്ളായിരത്തി നാല്പ്പതുകൾ വരെ കട്ടപ്പന ആദിവാസി മേഖലയായിരുന്നു. മന്നാൻ, ഊരാളി ഗോത്രങ്ങൾ അധിവസിച്ചിരുന്ന മേഖലയായിരുന്നു കട്ടപ്പന.സമതലങ്ങളിൽ നിന്ന് കുടിയേറ്റം ആരംഭിച്ചതോടെ ആദിവാസികൾ ഈ മേഖലയിൽ നിന്നും ഒഴിഞ്ഞു തുടങ്ങി എന്നു മാത്രമല്ല നിലവിലിരുന്ന ആദിവാസി സംസ്കാരത്തെ ചവിട്ടി മെതിക്കുകയും ചെയ്തു. ഇന്ന് സ്ഥലനാമങ്ങളിലൂടെ മാത്രം പുതിയ തലമുറ ആദിവാസി സംസ്കാരത്തെക്കുറിച്ചറിയുന്നു. 1951ൽ ആണ് വ്യപകമായ കുടിയേറ്റം നടക്കുന്നത്.സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള ആൾക്കാർ ഇവിടെ കുടിയേറി. പ്രതികൂലമായ കാലാവസ്ഥയും, മനുഷ്യജീവിതത്തിന് പറ്റാത്ത ചുറ്റുപാടുകളുമാണ് നിലനിൽക്കുന്നതെന്ന് കണ്ട് ആദ്യ കേരളാ സർക്കാർ കുടിയേറ്റക്കാരെ കുടിയിറക്കുവാൻ നടപടികൾ സ്വീകരിച്ചുതുടങ്ങി. ശക്തമായ നടപടികൾ സ്വീകരിച്ചിട്ടും കർഷകർ തങ്ങൾ വെട്ടിപ്പിടിച്ച മണ്ണ് വിട്ടുപോകുവാൻ തയ്യാറായില്ല. ശക്തമായ സമരങ്ങളും, സർക്കാർവിരുദ്ധ സമരങ്ങളും ഇതേതുടർന്ന് നടന്നു. ദുസ്സഹമായ കാലാവസ്ഥയോടും വന്യജീവികളോടും രോഗങ്ങളോടും പൊരുതി അവർ കാർഷിക സംസ്കൃതി രചിച്ചു.
കട്ടപ്പനയിലെ വലിയ ഒരു ഭാഗം ഭൂമിക്കും പട്ടയം ഇല്ല. ഇത് ഔദ്യോഗിക രേഖകൾ പ്രകാരം ഏലം റിസർവ് ആണ്. കർഷകർക്ക് പട്ടയം പതിച്ചുനൽകുന്നതിനെ ചൊല്ലി കേരള സർക്കാർ കക്ഷിയായി പല കേസുകളും ഇന്നും നിലവിലുണ്ട്. 1977ന് ശേഷമുള്ള കൈവശഭൂമികൾക്ക് പട്ടയം നൽകിയത് സാധൂകരിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇവിടെയുള്ള കർഷകർ നേരിടുന്ന പതിറ്റാണ്ടുകളായുള്ള ഭൂപ്രശ്നത്തിന് അറുതിവരുത്തും.
സംസ്കാരംതിരുത്തുക
കട്ടപ്പനയ്ക്ക് 50-വർഷത്തെ സാംസ്കാരിക ചരിത്രമേ ഇന്ന് അറിയപ്പെടുന്നുള്ളൂ. കുടിയേറ്റത്തിനുമുമ്പുള്ള ചരിത്രം ലഭ്യമല്ലാത്തതുകൊണ്ടുതന്നെ പൂർവ്വ സാംസ്കാരിക ചരിത്രവും തികച്ചും അജ്ഞമായി തന്നെ തുടരുന്നു. എന്നാൽ കട്ടപ്പനയ്ക്ക് സമീപസ്ഥങ്ങളായ പലേ സ്ഥലങ്ങളുടെയും(പെരിയാറിൻറെ തീരങ്ങൾ)പൂർവ്വ സാംസ്കാരിക ചരിത്രം ഐതിഹ്യങ്ങളുമായും കെട്ടുകഥകളുമായും അനുഭവങ്ങളായും ഇന്നും നിലനില്ക്കുന്നുണ്ട്. ചരിത്രാതീത കാലം മുതൽ ജനപദമായി നിലനിന്നിരുന്നെന്ന് കരുതുന്ന പ്രദേശമാണ് അയ്യപ്പൻ കോവിലും മറ്റും. കാടിൻറെ മക്കൾ രചിച്ച ആദിമ സംസ്കൃതി ഇന്നും ചില തുരുത്തുകളിലെങ്കിലും പൂർണമായല്ലെങ്കിലും ശേഷിക്കുന്നുണ്ട്. ചരിത്രാതീത കാലം മുതൽ ആളുകൾ കട്ടപ്പന ഗവണ്മെന്റ് കോളേജ് ഇരിക്കുന്ന സ്ഥലത്ത് താമസിച്ചിരുന്നു എന്നതിനു തെളിവ് ലഭിചിട്ടുണ്ട്.ആ പ്രദേശത്തിന്റെ പ്രത്യേകതകളും ഈ വാദത്തെ ശരി വെക്കുന്നു അടുത്ത് തന്നെയുള്ള തോടും കുന്നുകളും അവിടെ ഒരു ജന സംസ്കൃതി ജീവിച്ചിരിക്കാൻ സാധ്യത കൂട്ടുന്നു അവിടെ നിന്ന് ലഭിച്ച ശിലായുഗ ഉപകരണങ്ങൾ നൂറ്റണ്ടുകളുടെ പഴക്കം ചെന്നവയാണ് ഇന്നും കാണാവുന്ന വലിയ നന്നങ്ങാടികൾ ഇതിനു തെളിവാണ് എഴുതി വെച്ചിട്ടില്ലാത്ത ചരിത്രമാണ് കട്ടപ്പനക്കുള്ളത് അത് കട്ടപ്പന എന്ന് പേരിട്ടു വിളിക്കാത്ത ഒരു ജന സംസ്ക്രിതിയാണ് അവിടെ ജീവിച്ചിരുന്നത് ഒട്ടനവധി സംഘടനകൾ ഇന്നു് സാംസ്കാരിക രംഗത്തുപ്രവർത്തിക്കുന്നുണ്ട്.
രാഷ്ട്രീയംതിരുത്തുക
കട്ടപ്പന എന്നും കുടിയേറ്റ രാഷ്ട്രീയത്തിന്റെ വിളഭൂമിയാണു. കേരളാ കോൺഗ്രസുകളുടെ പരീക്ഷണശാലയായിരുന്ന കട്ടപ്പന ഇന്ന് ഏറെക്കുറെ ആ പേര് മാറ്റി വരുന്നു. അടുത്ത കാലങ്ങളിലുണ്ടായ വലിയ കളം മാറലുകളിലൂടെ കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾക്ക് ശക്തിക്ഷയിച്ചു. കാലിനടിയിലെ മണ്ണ് ഒലിച്ചു മാറുന്നത് തിരിച്ചറിയാൻ കഴിയാത്ത വൻ വീഴ്ചകൾ ഉണ്ടായി.
കട്ടപ്പന, കാഞ്ചിയാർ, വണ്ടൻമേട്, ചക്കുപള്ളം, ഇരട്ടയാർ, മരിയാപുരം, കാമാക്ഷി എന്നീഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് കട്ടപ്പനയും പരിസരപ്രദേശങ്ങളും.
എത്തിച്ചേരുവാനുള്ള വഴിതിരുത്തുക
- കോട്ടയത്തു നിന്നും കട്ടപ്പനയ്ക്ക് ബസ്സ് ലഭിക്കും. കോട്ടയത്തുനിന്നും പാലാ തൊടുപുഴ ഇടുക്കി വഴിയും, പാലാ ഈരാറ്റുപേട്ട വാഗമൺ വഴിയും കാഞ്ഞിരപ്പള്ളി മുണ്ടക്കയം കുട്ടിക്കാനം ഏലപ്പാറ വഴിയും .എറണാകുളത്തുനിന്നും തൊടുപുഴ വഴിയും, കോതമംഗലം, കരിമ്പൻ, തങ്കമണി, നാലുമുക്ക്, ഇരട്ടയാർ വഴിയും ബസ്സ് സർവ്വീസുകൾ ഉണ്ട്
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോട്ടയം, ആലുവ, മധുര, തേനി റെയിൽവേ സ്റ്റേഷനുകൾ.
വിനോദസഞ്ചാരംതിരുത്തുക
കട്ടപ്പനയ്ക്ക് അടുത്തായി പ്രകൃതിരമണീയമായ പല വിനോദസഞ്ചാര സ്ഥലങ്ങളും ഉണ്ട്. കല്യാണത്തണ്ട്,അഞ്ചുരുളി, നിർമ്മലാ സിറ്റി, അമ്പലപ്പാറ, മേട്ടുക്കുഴി, നരിയംപാറ മുതലായ പ്രകൃതി രമണീയ ഗ്രാമങ്ങൾ കട്ടപ്പനയിലാണ്.കടമാക്കുഴി മേട്ടുക്കുഴി, വള്ളക്കടവ് മേഖലകൾ ഫാം ടൂറിസത്തിനനുയോജ്യമെങ്കിലും ആരും മുന്നോട്ട് വന്നിട്ടില്ല. കട്ടപ്പനയ്ക്ക് വളരെ വികസിതമായ സാംസ്കാരിക പശ്ചാത്തലം ഉണ്ട്. അതിവേഗം നാഗരികമായിക്കൊണ്ടിരിക്കുന്ന കേരളീയഗ്രാമങ്ങൾക്ക് ഒരപവാദമാണ് കട്ടപ്പന. ഹൈറേഞ്ചിലെ വിവിധ വിനോദ സഞ്ചാര മേഖലകൾക്കിടയ്ക്കുള്ള ഒരു പ്രധാന ഇടത്താവളവും വിശ്രമകേന്ദ്രവും ആണ് കട്ടപ്പന. തേക്കടി-എറണാകുളം(ഇടുക്കി വഴി)റൂട്ടിലെ പ്രധാന പട്ടണം കട്ടപ്പനയാണ്. തേക്കടി-മൂന്നാർ, മൂന്നാർ-വാഗമൺ എന്നീവഴികളിലും സഞ്ചാരികൾക്ക് ഏറ്റവും സേവനം ലഭ്യമാകുന്ന ഇടം കട്ടപ്പനയാണ്.തീർത്ഥാടന കേന്ദ്രമായ നാലുമുക്ക് കട്ടപ്പനക്ക് സമീപത്താണ്. പട്ടുമല മാതാ തീർത്ഥാടനകേന്ദ്രം 3 കുമളി കുട്ടിക്കാനം റോഡരികിലാണ്.ബ്രിട്ടീഷ് കാരുടെ കാലത്ത് പണി കഴിപ്പിച്ച പള്ളിക്കുന്ന് സി എസ് ഐ പള്ളിയും സെമിത്തേരി ടൂറിസത്തിന് പ്രശസ്തമാണ്.
അഞ്ചുരുളി ജലാശയവും തുരങ്കവും സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണ്. കല്യാണത്തണ്ട് മലനിരകളിൽ നിന്നുമുള്ള കാഴ്ചകൾ കാണുന്നതിനായുള്ള സഞ്ചാരികളുടെ വരവു് ഈ പ്രദേശവും സമീപ ഭാവിയിൽത്തന്നെ വിനോദ സഞ്ചാര മേഖലയാകുമെന്നതിനുള്ള വ്യക്തമായ ദൃഷ്ടാന്തമായി കരുതാം.
പലവകതിരുത്തുക
കട്ടപ്പനയിൽ നിന്നുള്ള സെബാസ്റ്റ്യൻ ജോസഫ് എന്ന കൃഷിക്കാരനാണ് ഞള്ളാനി എന്ന മുന്തിയ ഇനം ഏലം തന്റെ കൃഷിസ്ഥലത്ത് സ്വന്തമായി വികസിപ്പിച്ച് എടുത്തത്[2].
കട്ടപ്പനയിൽ ജനിച്ചുവളർന്ന് ചെന്നൈയിൽ ജീവിക്കുന്ന ഷാജി ചെൻ തമിഴിലും മലയാളത്തിലും അറിയപ്പെടുന്ന എഴുത്തുകാരനും സിനിമാ നടനുമാണ്. അദ്ദേഹം എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച 'സിനിമാ പ്രാന്തിന്റെ 40 വർഷങ്ങൾ'എന്ന ഓർമ്മപ്പുസ്തകത്തിൽ സിനിമയും സംഗീതവുമായി ബന്ധപ്പെട്ട കട്ടപ്പനയുടെ ചരിത്രം പ്രതിപാദിക്കുന്നുണ്ട്.
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾതിരുത്തുക
- ഗവൺമെന്റ് കോളേജ്, കട്ടപ്പന
- ഗവൺമെന്റ് ഐടിഐ കോളേജ്,കട്ടപ്പന
- ഐ എച് ആർ ഡി കോളേജ്
- ജെ പി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്
- സെന്റ് ജോൺസ് കോളേജ് ഓഫ് നഴ്സിംഗ്
- സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഓഫ് മാനേജ്മെന്റ്
*ക്രൈസ്റ്റ് കോളേജ് പുളിയൻമല കട്ടപ്പന = അവലംബങ്ങളും തെളിവുകളും ==
- ↑ "മനോരമ ഓൺലൈൻ". മൂലതാളിൽ നിന്നും 2011-09-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-28.
- ↑ മാതൃഭൂമി ഓൺലൈൻ ഇടുക്കി എഡിഷൻ[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- ഇടുക്കി ജില്ല വെബ് വിലാസം Archived 2013-07-24 at the Wayback Machine.