ദേശീയപാത 966 (ഇന്ത്യ)
ഇന്ത്യയിലെ ദേശീയപാത
നാഷണൽ ഹൈവേ-17ൽ രാമനാട്ടുകര നിന്നു തുടങ്ങി മലപ്പുറം വഴി കടന്നുപോകുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഒരു പാതയാണ് ദേശീയപാത 966 (പഴയ ദേശീയപാത 213) .[1][2] കേരളത്തിന്റെ ഗേറ്റ് ആയ പാലക്കാട് ചുരത്തേയും വടക്കൻ കേരളത്തെയും ബന്ധിപ്പിക്കുന്നതാണ്പാതയുടെ ദേശീയ - വാണിജ്യ പ്രാധാന്യംദേശീയപാത 544 ൽ പാലക്കാട്ട് അവസാനിക്കുന്ന ഈ പാതയുടെ നീളം 125 കിലോമീറ്ററാണ്. കരിപ്പൂർ വിമാനത്താവളം സ്ഥിതിചെയ്യുന്നത് ഈ പാതയ്ക്കു സമീപമാണ്. കൊണ്ടോട്ടി, വള്ളുവമ്പ്രം, പൂക്കോട്ടൂർ,, മലപ്പുറം, മക്കരപറമ്പ, അങ്ങാടിപ്പുറം,പെരിന്തൽമണ്ണ, താഴേക്കോട്ഗ്രാമം, കരിങ്കല്ലത്താണി, തച്ചനാട്ടുകര ഗ്രാമം,മണ്ണാർക്കാട് ,തച്ചമ്പാറ, കല്ലടിക്കോട് ,മുണ്ടൂർ, മുട്ടിക്കുളങ്ങര, ഒലവക്കോട് തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ഈ പാതയിലാണ്.
National Highway 213 | |
---|---|
റൂട്ട് വിവരങ്ങൾ | |
നീളം | 125 km (78 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | പാലക്കാട്, കേരളം |
മലപ്പുറം, കൊണ്ടോട്ടി, കേരളം | |
അവസാനം | രാമനാട്ടുകര, കേരളം |
സ്ഥലങ്ങൾ | |
സംസ്ഥാനങ്ങൾ | കേരളം: 125 കി.മി. |
പ്രധാന ലക്ഷ്യസ്ഥാനങ്ങൾ | പാലക്കാട് - മണ്ണാർക്കാട് - പെരിന്തൽമണ്ണ - മലപ്പുറം- കൊണ്ടോട്ടി - രാമനാട്ടുകര |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |