കോലഞ്ചേരി

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

എറണാകുളം ജില്ലയിലെ ഒരു വളരെെവികസിതമായ പട്ടണമാണ്‌ കോലഞ്ചേരി. കൊച്ചിയെയും മധുരയെയും ബന്ധിപ്പിക്കുന്ന ദേശീയപാത 49 കോലഞ്ചേരിയിലൂടെ കടന്നുപോകുന്നു. കൊച്ചി നഗരത്തിൽ നിന്നും 27 കി.മീറ്റർ കിഴക്കുമാറി തൃപ്പൂണിത്തുറയ്ക്കും മൂവാറ്റുപുഴയ്ക്കും ഇടയ്ക്കായാണ് കോലഞ്ചേരി സ്ഥിതിചെയ്യുന്നത്. പിറവം, കൂത്താട്ടുകുളം, തിരുവാങ്കുളം, പെരുമ്പാവൂർ, പുത്തൻകുരിശ് തുടങ്ങിയ ചെറുപട്ടണങ്ങൾ കോലഞ്ചേരിയുടെ സമീപസ്ഥലങ്ങളാണ്. കോലഞ്ചേരി ഐക്കരനാട്, പൂത്രിക്ക പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശമാണ്. [1]

കോലഞ്ചേരി
Map of India showing location of Kerala
Location of കോലഞ്ചേരി
കോലഞ്ചേരി
Location of കോലഞ്ചേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
സമയമേഖല IST (UTC+5:30)
കോഡുകൾ

Coordinates: 9°58′59″N 76°28′35″E / 9.982968°N 76.476388°E / 9.982968; 76.476388

കുറച്ചുവർഷങ്ങൾക്ക് മുൻപുവരെ ഒരു പള്ളിയും ചിലസ്കൂളുകളും ഒരു സിനിമാ തീയറ്ററും മാത്രമുള്ള ഒരു ചെറിയ പട്ടണമായിരുന്ന കോലഞ്ചേരി ഇന്ന് അതിദ്രുതം വളരുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ്സിന്റെയും കൊച്ചി നഗരത്തിന്റെ വളർച്ചയുടെഭാഗമായും "നഗരത്തിന്റെ എല്ലാ സൌകര്യങ്ങളുമുൾക്കൊള്ളുന്ന ഗ്രാമമായി" മാറിയിരിക്കുന്നു. 1967 -ൽ സ്ഥാപിതമായ മലങ്കര ഓർത്തഡോക്സ് സിറിയൻ പള്ളി മെഡിക്കൽ മിഷൻ ഇന്ന് മെഡിക്കൽ - പാരാമെഡിക്കൽ കോഴ്സുകൾ നടത്തുന്ന മെഡിക്കൽ കോളേജ് ആണ്. [2] സെന്റ് പീറ്റേഴ്സ് പള്ളി, സെന്റ് പീറ്റേഴ്സ് കോളേജ്, തോന്നിക്ക ശ്രീമഹാദേവക്ഷേത്രം തുടങ്ങിയവ കോലഞ്ചേരിയിലെ പ്രധാന സ്ഥാപനങ്ങളാണ്. ശ്രദ്ധേയമായ സസ്യശാസ്ത്ര ഗവേഷണ കേന്ദ്രവുമാണ് സെന്റ് പീറ്റേഴ്സ് കോളേജ്.[3]

പ്രധാന സ്ഥാപനങ്ങൾതിരുത്തുക

 
ശ്രീനാരായണ ഗുരുകുലം എഞ്ചിനീയറിംഗ് കോളേജ്

അവലംബംതിരുത്തുക

  1. http://www.kolenchery.com/kolencherry.asp
  2. http://www.moscmm.org/
  3. http://wikimapia.org/1386783/Kolenchery


"https://ml.wikipedia.org/w/index.php?title=കോലഞ്ചേരി&oldid=3508465" എന്ന താളിൽനിന്ന് ശേഖരിച്ചത്