കാലടി

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരപ്രദേശത്തായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് കാലടി. അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരകനായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി കേരളത്തിലെ ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാലടിക്ക് വളരെ അടുത്താണ്‌. ഈ പട്ടണത്തിൽ പ്രശസ്തമായ സംസ്കൃത സർ‌വ്വകലാശാല സ്ഥിതിചെയ്യുന്നു. സ്വാമി ആഗമാനന്ദൻ സ്ഥാപിച്ച ശ്രീ ശങ്കരാ കോളേജ് (1964), ബ്രഹമാനന്ദോദയ സ്‌കൂൾ (1934) എന്നിവ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പ്രസിദ്ധ ക്രിസ്തീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി കാലടിയ്ക്ക് ഏകദേശം 10 കി.മീ. അകലെയാണ് സ്ഥിതിചെയ്യുന്നത്. മലഞ്ചരക്ക് വ്യാപാരം, കൃഷി, അരി വ്യവസായം എന്നിവക്ക് പ്രശസ്തി ആർജിച്ചതാണ് കാലടി. ശ്രീരാമകൃഷ്ണ അഡ്വൈത ആശ്രമവും, ശൃംഗേരി ക്ഷേത്രവും, കാഞ്ചി ശ്രീ ശങ്കര സ്തൂപവും, മുതലക്കടവും കാലടിയുടെ ആകർഷണങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു. ഹിന്ദു , കൃസ്ത്യൻ, ഇസ്ളാം, മത വിഭാഗങ്ങളിൽ പെട്ട ജനങ്ങൾ ഒത്തൊരുമയോടെ ഈ ദേശത്തു കഴിഞ്ഞു വരുന്നു. കാലടി ശിവരാത്രി പ്രസിദ്ധമാണ്. ആധുനിക കാലടിയുടെ പിതാവ് എന്ന് സ്വാമി ആഗമാനന്ദൻ അറിയപ്പെടുന്നു.

Kalady

കാലടി
city
ആദി ശങ്കരൻ ശിഷ്യന്മാരോടൊപ്പം (1904-ൽ രാജ രവിവർമ്മ വരച്ച ചിത്രം)
ആദി ശങ്കരൻ ശിഷ്യന്മാരോടൊപ്പം (1904-ൽ രാജ രവിവർമ്മ വരച്ച ചിത്രം)
Coordinates: 10°09′58″N 76°26′20″E / 10.1661°N 76.4389°E / 10.1661; 76.4389
Country India
StateKerala
DistrictErnakulam
City UAKochi
സ്ഥാപകൻVarghese
ഭരണസമ്പ്രദായം
 • ഭരണസമിതിUDF
വിസ്തീർണ്ണം
 • ആകെ16.44 ച.കി.മീ.(6.35 ച മൈ)
ജനസംഖ്യ
 (2001 Census)
 • ആകെ24,707
 • ജനസാന്ദ്രത1,503/ച.കി.മീ.(3,890/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL 63
കാലടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാലടി (വിവക്ഷകൾ) എന്ന താൾ കാണുക. കാലടി (വിവക്ഷകൾ)
കാലടി ആദിശങ്കര സ്തൂപം
ആദിശങ്കര സ്തൂപത്തിന്റെ കവാടം

പേരിനു പിന്നിൽ

തിരുത്തുക

ശൈവമതപ്രഭാവകാലത്തിനു മുമ്പ്, ഇത് ഒരു ബുദ്ധമത കേന്ദ്രമായിരുന്നുവെന്ന് പല ചരിത്രകാരന്മാരും കരുതുന്നു. ബുദ്ധ-ജൈന വിശ്വാസികൾ പാദ-പത്മ ആരാധന ചെയ്യുന്നവരാണ്. പ്രാചീനകാലത്ത് ബുദ്ധ സന്യാസിമാർ ശ്രീബുദ്ധന്റെ കാല്പാദം ശിലകളിൽ കൊത്തി വയ്ക്കുകയും അതിനെ ആരാധിക്കുകയും ചെയ്തിരുന്നു.[1] ഇങ്ങനെ ശ്രീബുദ്ധന്റെ പാദത്തെ ആരാധിച്ചിരുന്ന സ്ഥലമായതിനാൽ ശ്രീശങ്കരാചാര്യർക്ക് മുമ്പു തന്നെ ഈ സ്ഥലത്തിനു കാലടി എന്ന പേർ വീണിരിക്കാമെന്നാണ്‌ ചരിത്രകാരനായ വി.വി.കെ. വാലത്ത് വിശ്വസിക്കുന്നത്.[2] കേരളത്തിൽ ഇത്തരത്തിൽ ഒന്നിലധികം സ്ഥലനാമങ്ങൾ ഉള്ളത് മേൽ‍പറഞ്ഞ നിഗമനങ്ങളെ സാധൂകരിക്കുന്നു. ((ഉദാ: പൊന്നാനി- കാലടി (ഭാരതപ്പുഴയുടെ തീരത്ത്).

ഐതിഹ്യം

തിരുത്തുക
 
രാമകൃഷ്ണ അദ്വൈതാശ്രമം

കാലടി എന്ന പേരിനു പിന്നിൽ ശങ്കരാചാര്യരെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു ഐതിഹ്യമുണ്ട്. ശശലം എന്ന പേരായിരുന്നു ഈ ഗ്രാമത്തിന് ആദ്യമുണ്ടായിരുന്നത്.[3] ശ്രീ ശങ്കരന്റെ അമ്മ 3 കിലോമീറ്റർ മാറി ഒഴുകിയിരുന്ന പൂ‍ർണാനദിയിൽ കുളിച്ച് ഇല്ലപ്പറമ്പിൽ തന്നെയുള്ള കുലദേവനായ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തുക പതിവായിരുന്നു. ഒരു ദിവസം ക്ഷീണം താങ്ങാനാവാതെ മാതാവ് വഴിയിൽ കുഴഞ്ഞ് വീണു. നിസ്സഹായത തോന്നിയ കൊച്ചു ശങ്കരൻ ശ്രീകൃഷ്ണനോട് പ്രാർത്ഥിച്ചു. ശങ്കരന്റെ പ്രാർത്ഥനയിൽ മനമലിഞ്ഞ ശ്രീകൃഷ്ണൻ "ഉണ്ണീ കാലടി വരയുന്നിട്ത്തു നദി ഗതി ആവും " എന്ന വരം കൊടുത്തു. ശങ്കരൻ തന്നെ ഇല്ലപ്പറമ്പിൽ കാലടികൊണ്ട് വരയുകയും പൂർണാനദി അന്നുമുതൽ ഗതിമാറി ഇല്ലപ്പറമ്പിലൂടെ ഒഴുകാനാരംഭിയ്ക്കയും ചെയ്തു.[4] കാലടി വരഞ്ഞു നദി ഗതി മാറ്റിയ ഇടം ശശലം എന്ന പേരു മാറി കാലടി ആയി അറിയപ്പെടാൻ തുടങ്ങി. 'കാലടി' എന്നത് നിഷ്കളങ്കനായ ഒരു കുട്ടിയുടെ പ്രിയപ്പെട്ട അമ്മയോടുള്ള സ്നേഹത്തെയും ശ്രീകൃഷ്ണൻ്റെ അനുഗ്രഹത്തെയും സൂചിപ്പിക്കുന്നു. കാലടി ആദ്യം കൊച്ചി രാജ്യത്തിനു കീഴിലായിരുന്നു. ശേഷം തിരുവതാംകൂറിൽ ഉൾപ്പെട്ടു. ഇവിടെയുള്ള അദ്വൈതാശ്രമം 1937 ൽ ആഗമാനന്ദ സ്വാമികളാണ് നിർമ്മിച്ചത്..

എത്തിച്ചേരുവാനുള്ള വഴി

തിരുത്തുക

അങ്കമാലിയിൽ നിന്ന് കാലടി പട്ടണത്തിലേയ്ക്ക് ബസുകളും ടാക്സികളും ലഭ്യമാണ്. എം.സി. റോഡ് അങ്കമാലിയിൽ നിന്ന് ആരംഭിച്ച് കാലടിയെ തൃശൂർ, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവയുൾപ്പെടെ കേരളത്തിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.

കാഞ്ഞൂരിൽനിന്ന് 3 കിലോമീറ്റർ അകലെയാണ് കാലടി.

വ്യാപാരം, വ്യവസായം

തിരുത്തുക

കേരളത്തിലെ അരി വ്യാപാരത്തിന്റെ സിരാകേന്ദ്രവും, ആധുനിക കമ്പ്യുട്ടറൈസ്ഡ് അരി മില്ലുകളുടെ കേന്ദ്രവും കൂടിയാണ് കാലടി. (കേരളത്തിലെ ഇരുന്നൂറ്റിയമ്പതോളം അരിമില്ലുകളിൽ 80 എണ്ണവും കാലടിയിലാണ്)[5] കേരളത്തിൽ ആദ്യമായി ബ്രാൻഡ് ചെയ്ത അരി പുറത്തിറക്കിയതും സോർട്ടെക്സ് അരിമില്ലുകൾ അവതരിപ്പിക്കപ്പെട്ടതും കാലടിയിലാണ്.

മലഞ്ചരക്കു വ്യാപാരത്തിൽ പ്രത്യേകിച്ച് ജാതിക്കയുടെ വ്യാപാരത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രമാണ് കാലടി. ജാതിക്കയുടെ പ്രധാനപ്പെട്ട സംഭരണ കേന്ദ്രങ്ങളിൽ ഒന്ന് എന്ന നിലയിലും കാലടിയ്ക്ക് പ്രശസ്തിയുണ്ട്.

സാംസ്കാരികം

തിരുത്തുക

ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുള്ള നിരവധി പൗരാണികക്ഷേത്രങ്ങൾ കാലടിക്ക് പരിസരത്തായി സ്ഥിതിചെയ്യുന്നു. ഇതിനുപുറമേ ശൃംഗേരി മഠത്തിന്റെ ഉടമസ്ഥതയിലുള്ള ശങ്കരാചാര്യർ ജന്മഭൂമി ക്ഷേത്രം ഒരു തീർത്ഥാടനകേന്ദ്രമാണ്. രാമകൃഷ്ണ അദ്വൈതാശ്രമം, ആദിശങ്കര കീർത്തിസ്തംഭം തുടങ്ങിയവ മറ്റ് ആധുനികസാംസ്കാരികകേന്ദ്രങ്ങളാണ്.

ഉത്സവങ്ങൾ

തിരുത്തുക

ശങ്കര ജയന്തി എല്ലാ വർഷവും ഏപ്രിൽ-മെയ് മാസങ്ങളിലായി 5 ദിവസം കൊണ്ടാടുന്നു. ആഘോഷത്തിൽ നിരവധി മതപരമായ ചടങ്ങുകൾ ഉൾപ്പെടുന്നു സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ 9 ദിവസങ്ങളിലായി സംഗീതം, രഥോത്സവം, മറ്റ് ആഘോഷങ്ങൾ എന്നിവയോടെ നവരാത്രി മഹോത്സവവും ആഘോഷിക്കപ്പെടുന്നു. സംഗീത സദസ്സുകളും രഥോത്സവവും മറ്റു ചടങ്ങുകളും നവരാത്രിക്ക് മാറ്റുകൂട്ടുന്ന ഘടകങ്ങളാണ്.

മുസ്ലിം ആരാധനാലയങ്ങൾ

തിരുത്തുക

കാലടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മുസ്ലീം ആരാധനാലയമാണ് കാലടി മുസ്ലിം ജമാ‍അത്ത്. കാലടിയിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരെ, മലയാറ്റൂർ റോഡിലാണ് മേക്കാലടി മുസ്ലിം ജമാ‍അത്ത് പള്ളി സ്ഥിതി ചെയ്യുന്നത്.

ക്രിസ്തീയ ദേവാലയങ്ങൾ

തിരുത്തുക

കൈപ്പട്ടൂർ പള്ളി 130 ഓളം വർഷങ്ങൾ മുൻപ്[എന്ന്?], ശങ്കരസങ്കേതത്തിൽ ക്രിസ്തീയ ദേവാലയം പാടില്ലാ എന്ന 60 വർഷം നീണ്ട തെക്കേമഠം ശാസനക്കെതിരെ സമരം ചെയ്ത് സ്ഥാപിച്ച പള്ളിയാണു ഇത്. അന്ന് ബ്രിട്ടീഷ് സർക്കാർ പോലും ശങ്കരസങ്കേതത്തിന്ന് പുറത്തേ പള്ളി സ്ഥാപിക്കാവൂ എന്ന് വിധിച്ചിരുന്നു. എന്നാൽ സങ്കേതത്തിനകത്ത് പുറത്ത് പള്ളിക്കൂടം സ്ഥാപിക്കാം എന്ന് വിധി വാങ്ങുകയും അതനുസരിച്ച് പള്ളിക്കൂടത്തിൽ തുടങ്ങി പള്ളിയാക്കി മാറ്റുകയായിരുന്നു. മൂന്ന് കിലോമീറ്റർ അകലത്തിൽ പുരാതനവും പ്രസിദ്ധവുമായ കാഞ്ഞൂർ സെന്റ് മേരീസ് പള്ളിയും. ഇവിടുത്തെ പെരുന്നാൾ (ജനുവരി 19,20) പ്രസിദ്ധമാണ്. 5 കിലോമീറ്റർ പടിഞ്ഞാറുമാറി കാഞ്ഞൂർ പഞ്ചായത്തിലെ തുറവുംകരയിൽ പുരണപ്രസിദ്ധമായ പുളിയാമ്പിള്ളി നമ്പൂരിച്ചൻ നടയും, ഭഗവതീ ക്ഷേത്രവും സ്ഥിതിചെയ്യുന്നു.

പുരാതന കടവുകൾ

തിരുത്തുക

മൂന്ന് കടവുകൾ പാർശ്വസ്ഥമായി, പടിഞ്ഞാറ് മുതൽ കിഴക്ക് വരെ കാലഗണനാക്രമത്തിൽ സ്ഥിതിചെയ്യുന്നു.

കാലടി കടവ് (ആറാട്ടുകടവ്)

തിരുത്തുക

കാലടി കടവിൽവച്ചാണ് നദി തിരിഞ്ഞൊഴുകുന്നതു കാലടി പിറവിയെടുക്കുന്നതും. തൻറെ പൂർവികദേവതയെ യഥാസ്ഥാനത്തു പ്രതിഷ്ഠിക്കുന്നിനുമുമ്പായി ശ്രീശങ്കരൻ ആറാട്ടുനടത്തിയത് (വിഗ്രഹത്തെ നദിയിൽ നിമഞ്ജനം ചെയ്യൽ) കാലടി കടവിൽവച്ചായിരുന്നു. നൂറ്റാണ്ടുകളായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആഘോഷവേളയിൽ ആറാട്ട് ഈ കടവിൽവച്ചാണ് നടത്താറുള്ളത്.

മുതലക്കടവ്

തിരുത്തുക

"മുതലക്കടവ്" അഥവാ "ക്രോക്കോഡൈൽ ഘട്ട്" ആണ് ശ്രീങ്കരൻറെ ജീവിതം സന്യാസത്തിലേയ്ക്ക് (താപസൻ) തിരിയുവാനുള്ള കാരണമായത്. സന്യാസിയാകാനുള്ള ശങ്കരൻറെ ആഗ്രഹത്തോട് അമ്മ ആര്യാദേവി അനുകൂലമല്ലായിരുന്നു. ഒരു ദിവസം ശങ്കരനെ ഒരു നായ സ്പർശിച്ചെന്നും സമൂഹം പിന്തുടരുന്ന ആചാരപ്രകാരം ശങ്കരന് കുളിക്കേണ്ടിവന്നുവെന്നുമാണ് ഐതിഹ്യം. അമ്മയുടെ അകമ്പടിയോടെ ശങ്കരൻ പൂർണ്ണ നദിയിൽ കുളിക്കാൻ പോയി. വെള്ളത്തിലായിരുന്നപ്പോൾ ഒരു മുതല അവൻ്റെ കാലിൽ കടിച്ചുവലിച്ചു. സന്യാസം സ്വീകരിക്കാൻ അനുവദിച്ചാൽ മുതല തന്നെ വെറുതെ വിടുമെന്ന് ശങ്കരൻ അമ്മയോട് പറഞ്ഞു. നിസ്സഹായയാ, അവൻ്റെ അമ്മ സമ്മതിച്ചതോടെ മുതല ശങ്കരനെ മോചിപ്പിച്ചു.

അമ്മ ആര്യാദേവിയുടെ ശവസംസ്കാരാനന്തര ചടങ്ങുകളുടെ കടവ്: ശ്രീ ശങ്കരാചാര്യൻ തൻ്റെ അമ്മയായ ആര്യാദേവിക്ക് വേണ്ടി ആചാര ക്രിയകൾ (നമ്പൂതിരി ആചാരപ്രകാരമുള്ള മരണാനന്തര ചടങ്ങുകളും ശവസംസ്കാരവും) നടത്തിയ കടവാണിത്. ഇന്ന്, ശ്രീ ശൃംഗേരി മഠത്തിൻ്റെ ക്ഷേത്ര സമുച്ചയത്തിനുള്ളിലാണ് ഈ കടവ്.

വിദ്യാഭ്യാസം

തിരുത്തുക

താഴെപ്പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.

കേരള സംസ്കൃത സർവകലാശാല

ചിത്രശാ‍ല

തിരുത്തുക
  1. പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. ശിവരഹസ്യം- ശങ്കരജനനം
  4. പ്രബോധസുധാകരം 243 - ശ്രീശങ്കരാചാര്യർ
  5. "Give us this day our daily branded rice". ദ ഹിന്ദു. 2003 സെപ്റ്റംബർ 15. Archived from the original on 2008-11-05. Retrieved 19 സെപ്റ്റംബർ 2011. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=കാലടി&oldid=4141699" എന്ന താളിൽനിന്ന് ശേഖരിച്ചത്