കായംകുളം
ആലപ്പുഴ ജില്ലയിലെ പ്രമുഖവും പുരാതനവുമായ ഒരു പട്ടണമാണ് കായംകുളം. ആലപ്പുഴയിൽ നിന്നും കൊല്ലത്തു നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി റെയിൽ, റോഡ് എന്നിവ വഴി കായംകുളം ബന്ധിക്കപ്പെട്ടിരിക്കുന്നു. ദേശീയപാത 66 കായംകുളത്ത് കൂടി കടന്നുപോകുന്നു. കായംകുളം എന്ന വാക്കിന് കൃഷിഭൂമി, വയൽ എന്നൊക്കെയാണ് അർത്ഥം. കായൽ കുളമാണ് കായംകുളം ആയി മാറിയത്. എന്നു വിശ്വസിക്കുന്നു കായലുംകുളവും ചേരുന്ന സ്ഥലം എന്ന് അറിയപ്പെടുന്നു. കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ കായംകുളം കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ (NTPC) താപനിലയം കായംകുളത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതിപ്രശ്സ്തമായ വാരണപ്പള്ളിത്തറവാട് ഇവിടെയാണ്. കായംകുളം രാജാവിന് ധാരാളം പടയാളികളെയും പടത്തലവൻമാരെയും സംഭാവന ചെയ്ത തറവാട്.ശ്രീ നാരായണ ഗുരു വിദ്യാഭ്യാസം, ചെയ്യുവാൻ താമസിച്ച തറവാട്
കായംകുളം | |
---|---|
![]() കായംകുളം ബസ് സ്റ്റാൻഡ് | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ |
Government | |
• ഭരണസമിതി | നഗരസഭ |
• നിയമസഭാംഗം | യു പ്രതിഭ ഹരി |
ജനസംഖ്യ (2001) | |
• ആകെ | 68,585[1] |
Languages | |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പോസ്റ്റൽ ഇൻഡക്സ് നമ്പർ | 690502 |
ടെലിഫോൺ കോഡ് | +91-479 |
വാഹനകോഡ് | KL-29 |
സാക്ഷരത | 81.76%% |
സ്ത്രീപുരുഷ അനുപാതം | 0.944 ♂/♀ |
'കേരളത്തിന്റെ റോബിൻ ഹുഡ്' എന്നു വിളിക്കാവുന്ന കായംകുളം കൊച്ചുണ്ണിയുടെ ജന്മസ്ഥലമാണ് കായംകുളം. 19-ആം നൂറ്റാണ്ടിലായിരുന്നു കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. കായംകുളം കൊച്ചുണ്ണിയുടെ വീരപരാക്രമങ്ങൾ കേരളത്തിൽ പ്രശസ്തമാണ്.[2] കായംകുളത്തെ ആദ്യ പള്ളിയാണ് (മുഹിദ്ദീൻ പള്ളി ജമാ അത്ത് ) പിന്നീട് ആണ് ബാക്കിയുള്ള പള്ളികൾ വന്നത് ഷഹിദാർ മസ്ജിദ്, Town മസ്ജിദ്, കുറ്റിതെരുവ് മസ്ജിദ് കിരിക്കാട് ജമാമത്ത്, ചേരാവള്ളി ജമാഅത്ത്, പുത്തൻ തെരുവു് ജമാഅത്ത്
കൃഷ്ണപുരം കൊട്ടാരംതിരുത്തുക
കായംകുളത്തെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് കൃഷ്ണപുരം കൊട്ടാരം. ദേശീയപാത 47-ൽ കായംകുളത്തുനിന്നും ഓച്ചിറയിലേക്ക് പോകുന്ന വഴി കായംകുളം പട്ടണത്തിൽ നിന്നും 3.5 കിലോമീറ്റർ അകലെയാണ് കൃഷ്ണപുരം കൊട്ടാരം. പുരാവസ്തുവകുപ്പ് ആണ് ഈ കൊട്ടാരം കാത്തുസൂക്ഷിക്കുന്നത്. കൊട്ടാരവും തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ സ്വത്തുക്കളും പൊതുജനങ്ങൾക്കായി പ്രദർശനത്തിനു തുറന്നുകൊടുത്തിരിക്കുന്നു. കൊട്ടാരത്തിനുള്ളിലെ വലിയ കുളം പ്രശസ്തമാണ്. ഈ കുളത്തിന്റെ അടിയിൽ നിന്നും മഹാരാജാവിന് ശത്രുക്കളിൽ നിന്ന് രക്ഷപെടാനായി ഉള്ള ഒരു ഭൂഗർഭ രക്ഷാമാർഗ്ഗം ഉണ്ടെന്നാണ് കേട്ടുകേൾവി. ഇപ്പോൾ വേലുത്തമ്പി ദളവയുടെ വാളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കായംകുളം വളരെ പ്രബലമായ ഒരു നാട്ടുരാജ്യമായിരുന്നു. തെക്ക് കന്നേറ്റി(കരുനാഗപ്പള്ളി)യും, വടക്ക് ത്രിക്കുന്നപ്പുഴയും, കിഴക്ക് പന്തളംദേശവഴിയും, പടിഞ്ഞാറ് അറബിക്കടലും ആയിരുന്നു അതിർത്തി. ഓടനാട് എന്ന് കൂടി അറിയപ്പെട്ടിരുന്ന കായംകുളം രാജ്യത്തിന്ന്റെ തലസ്ഥാനം മറ്റത്തു(കണ്ടിയൂർ)നിന്ന് കായംകുളം പട്ടണത്തിന് വടക്കുള്ള എരുവ(കോയിക്കൽ പടി)യിലേക്ക് മാറ്റി സ്താപിച്ചത് പതിനഞ്ചാം ശതകത്തിലാണ്. ഇക്കാലത്തുതന്നെ കൃഷ്ണപുരത്ത് മറ്റൊരു കൊട്ടാരം കൂടി പണികഴിപ്പിച്ചിരുന്നു. അത് കായംകുളം രാജാക്കന്മാരുടെ സൈനിക ആസ്ഥാനം ആയിരുന്നു. മാർത്താണ്ഡവർമ കായംകുളം കീഴടക്കിയ ശേഷം ആ കൊട്ടാരവും കോട്ടയും ഇടിച്ചു നിരത്തുകയും പുതിയതായി മറ്റൊന്ന് പണികഴിപ്പിക്കുകയും ചെയ്തു. അതാണിന്ന് കാണുന്ന കൊട്ടാരം. ഇപ്പോഴത്തെ കൊട്ടാരവും വിശാലമായ ഒരു കോട്ടക്കുള്ളിലാണ് നിന്നിരുന്നത്. ആ കോട്ട കെട്ടുന്നതിന് മണ്ണെടുത്ത കുഴിയാണ് അതിർത്തിച്ചിറ. കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം ചുവർചിത്രം ഏറെ പ്രശസ്തമാണ്
നാടകസമിതികൾതിരുത്തുക
കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാടക കമ്പനിയായ കെ.പി.എ.സി.-യുടെ ആസ്ഥാനം കായംകുളമാണ്. കായംകുളം പട്ടണത്തിന് ഏതാണ്ട് രണ്ടു കിലോമീറ്റർ തെക്കായി ആണ് കെ.പി.എ.സി യുടെ ഓഫീസ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ 1950-കളിൽ അധികാരത്തിൽ എത്തിച്ചതിൽ ഭാഗ്യനക്ഷത്രം, "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" തുടങ്ങിയ കെ.പി.എ.സി നാടകങ്ങൾക്കും അവയിലെ ജനപ്രിയഗാനങ്ങൾക്കും വലിയ ഒരു പങ്കുണ്ടെന്നു പറയാം.
എത്തിച്ചേരുവാനുള്ള വഴിതിരുത്തുക
- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഏകദേശം 100 കി.മീറ്ററും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഏകദേശം 130 കി.മീറ്ററും അകലെയാണ് കായംകുളം. ദേശീയപാത 66-ലെ പ്രധാന ബസ് സ്റ്റാൻഡായ ഇവിടെ എല്ലാ ബസ്സുകളും പ്രവേശിക്കും.
- കായംകുളം റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ സ്റ്റേഷൻ ആണ് ഇവിടെ നിന്ന് എറണാകുളം ഭാഗത്തേക്ക് ആലപ്പുഴ വഴിയും കോട്ടയം വഴിയും റെയിൽ ഗതാഗതം സാദ്ധ്യമാണ് പട്ടണത്തിൽ നിന്നും ഏകദേശം 1.5 കി.മീ അകലെയാണ് സ്റ്റേഷൻ. എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഭാഗത്തുനിന്നുള്ള ഭൂരിഭാഗം എല്ലാ ട്രെയിനുകളും കായംകുളത്ത് നിർത്തും.
ആരാധനാലയങ്ങൾതിരുത്തുക
ഹിന്ദുതിരുത്തുക
- പെരിങ്ങാല കരിമുട്ടം ദേവി ക്ഷേത്രം (കായംകുളം രാജാവിൻ്റെ പ്രധാന കളരി ദേവതാ ക്ഷേത്രം)
- പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
- ദേവികുളങ്ങര ഭഗവതി ക്ഷേത്രം
- കുറക്കാവ് ദേവി ക്ഷേത്രം
- എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
- മേജർ രാമപുരം ദേവീ ക്ഷേത്രം (രാജകൊട്ടാരവുമായി ബന്ധം ഉള്ള ക്ഷേത്രം)
- മേജർ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
- ഏവൂർ കണ്ണമ്പള്ളിൽ ഭഗവതി ക്ഷേത്രം (ഓടനാടിന്റെ പ്രധാനപ്പെട്ടതും വലിയതും ആയ കളരി പരിശീലനകേന്ദ്രങ്ങളിൽ ഒന്ന്[അവലംബം ആവശ്യമാണ്])
- വേതാളൻ കാവ് മഹാദേവ ക്ഷേത്രം, കാപ്പിൽ കിഴക്ക്, കൃഷ്ണപുരം
- പത്തിയൂർ ദേവി ക്ഷേത്രം
- കുറക്കാവ് ദേവി ക്ഷേത്രം, കാപ്പിൽ മേക്ക്, കൃഷ്ണപുരം പി. ഓ
- ചെട്ടികുളങ്ങര ദേവി ക്ഷേത്രം
- കളത്തിൽ ദേവി ക്ഷേത്രം,കാപ്പിൽ മേക്ക്, കൃഷ്ണപുരം
- ചേരാവള്ളി ഭഗവതി ക്ഷേത്രം
- പുതുക്കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഒന്നാംകുറ്റി, കായംകുളം പി.ഓ.
- മൂലേശ്ശേരിൽ ശ്രീ മഹാദേവ ക്ഷേത്രം, പുളിമുക്ക്, കായംകുളം പി.ഓ.
- പുല്ലുകുളങ്ങര ശ്രീധർമ്മശാസ്ത ക്ഷേത്രം , പുല്ലുകുളങ്ങര, കായംകുളം പി.ഓ.
- വല്ലയിൽ ദേവി ക്ഷേത്രം
- വാരണപ്പള്ളി ക്ഷേത്രം
- ഇടമരത്തുശ്ശേരിൽ ക്ഷേത്രം
- കണിയാമുറി ക്ഷേത്രം
- ശ്രീ ശാസ്താംനട ക്ഷേത്രം
- മാടമ്പിൽ ക്ഷേത്രം
- വടക്കൻ കോയിക്കൽ ദേവീക്ഷേത്രം
- വരം പത്ത് ദേവീക്ഷേത്രം
ക്രിസ്ത്യൻതിരുത്തുക
- കാദീശാ പള്ളി
- St Antony's church
St Basil Malankara Catholic Church
IPC EBEN EZER CHURCH KAYAMKULAM
വടക്കൻ കോയിക്കൽ ദേവീക്ഷേത്രം വരംപത്ത് ദേവീക്ഷേത്രം
മുസ്ലീംതിരുത്തുക
- ഷഹീദാർ മസ്ജിദ്
- കുറ്റിത്തെരുവ് ജമാഅത്ത് പള്ളി
- കായംകുളം 'മുഹിദ്ദീൻ പള്ളി
- പുത്തൻ തെരുവു മസ്ജിദ്
- കീരിക്കാട് ജമാഅത്ത് നൈനാരത്ത് മസ്ജിദ്
- ചെമ്പകപ്പളി ജമാഅത്ത്
- ഠൗൺ ജമാഅത്ത് പള്ളി
- പുതിയടം പള്ളി
- dharul aman masjid
- കൊറ്റുകുളങ്ങര മുസ്‌ലിം ജമാഅത്ത്
വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക
Govt. B.H.S Kayamkulam Govt. G.H.S Kayamkulamതിരുത്തുക
- എം എസ് എം കോളേജ് കായംകുളം
- ഗവ. വിമൻസ് പോളിടെൿനിക് കോളേജ് കായംകുളം
- ടെക്നിക്കൽ ഹൈ സ്കൂൾ, കൃഷ്‌ണപുരം കായംകുളം
- കേരള യൂണിവേഴ്സിറ്റി ബി.എഡ സെന്റർ കായംകുളം
- St.Mary's Girls High School
- ജാമിഅഃ ഹസനിയ്യ അറബിക് കോളജ് [3]
- PKKSMHSS
പ്രശസ്ത വ്യക്തികൾതിരുത്തുക
- kummampallil Ramanpilla Ashan
- തച്ചടി പ്രഭാകരൻ
- തുണ്ടത്തിൽ കുഞ്ഞികൃഷ്ണ പിള്ള
- ടി.പി. ശ്രീനിവാസൻ
- അഡ്വ.പുതുപ്പള്ളി എൻ രാജഗോപാലൻ
- എസ്. രാമചന്ദ്രൻ പിള്ള
- പി.കെ. കുഞ്ഞു സാഹിബ്
- അഡ്വ: എം.കെ ഹേമചന്ദ്രൻ
- കോഴിശ്ശേരി ബാലരാമൻ
- നടയിൽതെക്കതിൽ എൻ ശിവശങ്കരൻ
- കാർട്ടുണിസ്റ്റ് ശങ്കർ
- Muthukulam Raghavan pilla
- പുതുപ്പള്ളി രാഘവൻ
- അനിൽ പനച്ചൂരാൻ
- ഹാജി ഹസൻ യാക്കുബ്സേട്ട് [4]
- cm ummer pilla pulavar
- T. M. Varghese
- Cartoonist Yesudasan
- KPSC LALITHA
- Kunjan velumpan*
- thoppil bhasi
ഉത്സവങ്ങൾതിരുത്തുക
കായംകുളം പെരിങ്ങാല കരിമുട്ടം ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതാണ്. മേടം ഒന്നിന് ആരംഭിച്ച് പത്താമുദത്തിന് (മേടം പത്ത് ) സമാപിക്കുന്ന ഉത്സവം തെക്കൻ കേരളത്തിലെ ഉത്സവങ്ങളുടെ സമാപനമായാണ് കണക്ക് കൂട്ടപ്പെടുന്നത്.
എല്ലാ വർഷവും ഓച്ചിറ ക്ഷേത്രത്തിൽ ഓച്ചിറ വൃശ്ചികം ഉത്സവം ആഘോഷിക്കുന്നു.
എല്ലാ വർഷവും കുംഭമാസത്തിൽ നടക്കുന്ന ചെട്ടികുളങ്ങര കുംഭ ഭരണി ഉത്സവം ഓച്ചിറയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഒരുപാട് ഭക്തജനങ്ങൾ തടിച്ചുകൂടുന്ന ഒരു ഉത്സവമാണ്. ആഘോഷപൂർവ്വം കൊണ്ടാടുന്ന ഈ ഉത്സവം തെക്കിന്റെ കുംഭമേള എന്ന് അറിയപ്പെടുന്നു.
അനുബന്ധംതിരുത്തുക
- ↑ http://censusindia.gov.in/towns/ker_towns.pdf
- ↑ ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി
- ↑ "Al Jamiathul Hasaniyya in the city Kayamkulam". ശേഖരിച്ചത് 2021-09-30.
- ↑ "HOME" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-09-30.