പേരാമ്പ്ര (കോഴിക്കോട്)

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
(പേരാമ്പ്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പേരാമ്പ്ര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പേരാമ്പ്ര (വിവക്ഷകൾ) എന്ന താൾ കാണുക. പേരാമ്പ്ര (വിവക്ഷകൾ)
പേരാമ്പ്ര

പേരാമ്പ്ര
11°33′44″N 75°44′42″E / 11.5621697°N 75.7448858°E / 11.5621697; 75.7448858
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കക്കയം ഡാം, പെരുവണ്ണാമൂഴി ഡാം, ജാനകിക്കാട്, കരിയാത്തുംപാറ

കോഴിക്കോട് നഗരത്തിൽ നിന്നും 39 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് പേരാമ്പ്ര. വിനോദസഞ്ചാര പ്രദേശമായ പെരുവണ്ണാമുഴി അണക്കെട്ട് ഇവിടെ നിന്നും 13.6 കിലോമീറ്റർ അകലെയാണ്.[1] മലയോര പട്ടണമായ പേരാമ്പ്ര ഈ മേഖലയിലെ പ്രധാന വിപണന കേന്ദ്രം കൂടിയാണ്‌. പേരാമ്പ്രയിലെ ആഴ്ച ചന്ത അവധി ദിവസമായ ഞായറാഴ്ച്ചയാണ്‌ നടക്കുന്നത്.

കോഴിക്കോട് നിന്നും പാവങ്ങാട്- അത്തോളി- ഉള്ളിയേരി വഴി വയനാട്ടിലെ മാനന്തവാടിയിലേക്ക് പോകുന്ന സംസ്ഥാനപാത 48 പേരാമ്പ്ര വഴിയാണ്‌ കടന്നുപോകുന്നത്. ഇവിടെ നിന്നും വടകര, നാദാപുരം, കൊയിലാണ്ടി, താമരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ്സ് സർവ്വീസുണ്ട്.

വിനോദ സഞ്ചാരം

തിരുത്തുക

കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പെരുവണ്ണാമുഴി അണക്കെട്ട് പേരാമ്പ്രയിൽ 13.6 കി.മീ. അകലെയാണ്‌. പെരുവണ്ണാമൂഴി പോലെ തന്നെ പ്രാധാന്യം അര്ഹിക്കുന്ന മറ്റു രണ്ടു വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആണ് കക്കയവും ജാനകിക്കാടും. പേരാമ്പ്രയിൽ നിന്ന് ചെമ്പ്ര, കൂരാച്ചുണ്ട് വഴി 23 കിലൊമീറ്റെർ സഞ്ചരിച്ചാൽ മലബാറിന്റെ ഗവി എന്ന് വിളിപ്പേരുള്ള കക്കയത്ത് എത്താം.അവിടെ വിനോദ സഞ്ചാര വകുപ്പിന്റെയും ഫോറെസ്റ്റ് ഡിപാര്ട്ട്മെന്റിന്റെയും സഹായത്തോടെ ട്രക്കിങ്ങിനും മറ്റും സൗകര്യം ഒരുക്കിയിട്ടുണ്ട്. മലബാറിലെ ഏറ്റവും വലിയ അണക്കെട്ടായ കക്കയം ഡാം വൈദ്യുതി ഉത്പാദനത്തിനു വേണ്ടി ആണ് നിർമിച്ചിട്ടുള്ളത്. ഇതിനോട് അടുത്തായിട്ടാണ് വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടും പെരുവെണ്ണാമൂഴി അണക്കെട്ടും സ്ഥിതി ചെയ്യുന്നത്. പേരാമ്പ്രയിൽ നിന്ന് കടിയങ്ങാട്, പന്തിരിക്കര വഴി 14 കിലോമീറ്റർ സഞ്ചരിച്ചാൽ പെരുവെണ്ണാമൂഴി അണക്കെട്ടിൽ എത്താം, കക്കയത് നിന്നു വൈദ്യുതി ഉത്‌പാദനത്തിന് ശേഷം ഉള്ള വെള്ളം ഈ അണക്കെട്ടിൽ ആണ് എത്തിച്ചേരുന്നത്.ഇതിന്റെ വ്യാപ്തി പേരാമ്പ്ര എസ്റ്റേറ്റ്‌ വരെ പരന്നു കിടക്കുന്നു. ഡാം സൈറ്റ് നോട്‌ അടുത്ത് തന്നെ ആയിട്ടാണ് വന്യജീവി സങ്കേതം, പാർക്ക് എന്നിവ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാണ് കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി ആയ ജപ്പാൻ കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. ഇതിനോട് വളരെ അടുത്ത തന്നെ ആയിട്ടാണ് ജാനകിക്കാട് ഇകോ ടൂറിസം സെന്റെരും സ്ഥിതി ചെയ്യുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

സി.കെ.ജി. ഗവണ്മെന്റ് കോളേജ്, നൊച്ചാട്ട് ഹയർ സെക്കന്ററി സ്കൂൾ, പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ, മദർ തെരേസ ബി എഡ് കോളേജ്, സിൽവർ ആർട്സ് and സയൻസ് കോളേജ്, ദാറുന്നുജൂം ആർട്സ് and സയൻസ് കോളേജ്,കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജണൽ സെന്റർ പേരാമ്പ്ര എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  1. ഗൂഗിൾ മാപ്സ്
"https://ml.wikipedia.org/w/index.php?title=പേരാമ്പ്ര_(കോഴിക്കോട്)&oldid=3949305" എന്ന താളിൽനിന്ന് ശേഖരിച്ചത്