ഭൂവൽക്കം
ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗത്തെയാണ് പൊതുവെ ഭൂവൽക്കം എന്നുപറയുന്നത്. പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണ് ഭൂവൽക്കം(Earth's Crust). സമുദ്രാന്തർഭാഗത്ത് ആറുകിലോ മീറ്റർ വരേയും ഭൂഖണ്ഡങ്ങളിൽ 30 മുതൽ 50 വരെ കി.മീറ്റർ വരെയും ഭൂവൽക്കത്തിന്റെ ഘനം വ്യത്യാസപ്പെട്ടിരിക്കുന്നു. 2.2 മുതൽ 2.9 വരെ ഗ്രാം/സെന്റീമീറ്റർ ക്യൂബാണ് ഇവിടത്തെ സാന്ദ്രത.
ഭൂവൽക്കത്തിലെ കര ഭാഗത്തെ സിയാൽ എന്നാണ് വിളിക്കുന്നത്.സിലിക്കൺ, അലുമിനിയം എന്നീ മൂലകങ്ങൾ പ്രധാനമായും അടങ്ങിയതിനാലാണ് ഈ പേര് വന്നത്. കടൽത്തറ ഭാഗത്തെ സീമ എന്നുവിളിക്കുന്നു. സിലിക്കൺ, മഗ്നീഷ്യം എന്നീ മൂലകങ്ങളാണ് ഇവിടെ കൂടുതലായും കാണപ്പെടുന്നത്.
ഭൂവൽക്കത്തിന്റെ രാസഘടന
തിരുത്തുകസംയുക്തം | രാസരൂപം | ഘടന | |
---|---|---|---|
വൻകരയിൽ | സമുദ്രത്തിൽ | ||
സിലിക്ക | SiO2 | 60.2% | 48.6% |
അലൂമിന | Al2O3 | 15.2% | 16.5% |
ചുണ്ണാമ്പ് | CaO | 5.5% | 12.3% |
മഗ്നീഷ്യ | MgO | 3.1% | 6.8% |
അയൺ II ഓക്സൈഡ് | FeO | 3.8% | 6.2% |
സോഡിയം ഓക്സൈഡ് | Na2O | 3.0% | 2.6% |
പൊട്ടാസ്യം ഓക്സൈഡ് | K2O | 2.8% | 0.4% |
അയൺ III ഓകസൈഡ് | Fe2O3 | 2.5% | 2.3% |
ജലം | H2O | 1.4% | 1.1% |
കാർബൺ ഡൈ ഓക്സൈഡ് | CO2 | 1.2% | 1.4% |
ടൈറ്റാനിയം ഡയോക്സൈഡ് | TiO2 | 0.7% | 1.4% |
ഫോസ്ഫറസ് പെന്റോക്സൈഡ് | P2O5 | 0.2% | 0.3% |
Tആകെ | 99.6% | 99.9% |
ഭൂവൽക്കവും മാന്റിലും
തിരുത്തുകവിവിധങ്ങളായ ആഗ്നേയശില,കായാന്തരിതശില, അവസാദശില എന്നിവ കൂടിച്ചേർന്നാണ് ഭൂവൽക്കം രൂപംപ്രാപിച്ചത്.ഭൂവൽക്കത്തിന്റെ തൊട്ടുതാഴെയുള്ള ഭാഗം മാന്റിൽ എന്നറിയപ്പെടുന്നു.ഇതിന്റെ ഉപരിഭാഗം ഖരാവസ്ഥയിൽ കാണപ്പെടുന്നു
അവലംബം
തിരുത്തുകകേരളസർക്കാർ വിദ്യാഭ്യാസ വകുപ്പ് -സാമൂഹ്യശാസ്ത്രം-II പാഠപുസ്തകം-2010.പേജ് 20 എ്ൻസിഇആർടി പാഠപുസ്തകം-ക്ലാസ് ഏഴ്-സാമൂഹ്യശാസ്ത്രം-Our Environement-Page 6