രസതന്ത്രം

പദാർഥങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ

പദാർ‌ഥങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസതന്ത്രം അഥവാ രസായനശാസ്ത്രം (ഇംഗ്ലീഷ്: Chemistry).

രാസപദാർഥങ്ങൾ കുപ്പിയിൽ സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രം.

പദാർത്ഥങ്ങളെ അണുതലത്തിൽ മുതൽ വൻ തന്മാത്രാതലത്തിൽ വരെ കണക്കിലെടുക്കുകയും അവ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ അതു മൂലമുണ്ടാകുന്ന മാറ്റങ്ങൾ, ഈ പ്രവർത്തനസമയത്ത് വസ്തുവിലടങ്ങിയിരിക്കുന്ന ഊർജ്ജത്തിലും, എൻ‌ട്രോപ്പിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഈ ശാസ്ത്രശാഖയുടെ പരിധിയിൽ വരുന്നു. ലളിതമായി പറഞ്ഞാൽ തന്മാത്രകൾ, പരലുകൾ, ലോഹങ്ങൾ അലോഹങ്ങൾ എന്നിവയെക്കുറിച്ച് രസതന്ത്രം പഠിക്കുന്നു. കൂടാതെ ഇവയുടെ ഘടന, ഘടകങ്ങൾ, ഗുണങ്ങൾ, ദൈനംദിനജീവിതത്തിൽ കാണപ്പെടുന്ന വിവിധ വസ്തുക്കളായി രൂപാന്തരം പ്രാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയൊക്കെ രസതന്ത്രത്തിന്റെ പഠനവിഷയങ്ങളാണ്‌.

ക്വാണ്ടം ബലതന്ത്രത്തിലെ നിയമങ്ങളനുസരിച്ച്, അണുവിലെ കണങ്ങളിലടങ്ങിയിരിക്കുന്ന വൈദ്യുതചാർജുകൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലങ്ങളാണ്‌ രസതന്ത്രത്തിന്റെ അടിസ്ഥാനം.

ഓരോ വസ്തുവിലും അടങ്ങിയിരിക്കുന്ന മൂലകങ്ങൾ, അവ ഏതളവിൽ ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്നു, മൂലകങ്ങൾ തമ്മിലുള്ള ബന്ധം ഇവയെല്ലാം രസതന്ത്രത്തിന്റെ പരിധിയിൽ വരുന്നു.

നിരുക്തം

തിരുത്തുക

ഭൂമി എന്നർത്ഥമുള്ള കെം (kēme) എന്ന ഈജിപ്ഷ്യൻ പദത്തിൽ നിന്നാണ് കെമിസ്ട്രി എന്ന ഇംഗ്ലീഷ് നാമം ഈ ശാസ്ത്രശാഖക്ക് ലഭിച്ചത്.

രസായനശാസ്ത്രത്തിന്റെ ശാഖകൾ

തിരുത്തുക

രസതന്ത്രത്തിന്‌ മൂന്ന് പ്രധാന ശാഖകളുണ്ട്:

1 ഭൗതികരസതന്ത്രം (Physical Chemistry) - പദാർഥങ്ങളുടെ ആന്തരികഘടനയെപ്പറ്റിയും അവയുടെ സ്ഥിരതയെപ്പറ്റിയും അതിന്റെ കാരണങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന രസതന്ത്രശാഖ.

2 കാർബണിക രസതന്ത്രം - കാർബൺ എന്ന മൂലകം അടങ്ങിയിട്ടുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനമാണിത്.

3 അകാർബണിക രസതന്ത്രം - കാർബൺ ഒഴികെയുള്ള മൂലകങ്ങൾ മാത്രം അടങ്ങിയിട്ടുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനം.

രസായനശാസ്ത്രത്തിന്റെ ചരിത്രം

തിരുത്തുക
  • ഉത്ഭവം

ശാസ്ത്രശാഖകളിൽ ഏറ്റവും സമ്പുഷ്ടമായ ഒന്നാണ് രസതന്ത്രം. ഭാരതത്തിലെയും ചൈനയിലെയും ഈജിപ്തിലെയും പുരാതന മനുഷ്യർക്ക് പ്രകൃതിയിൽ നിന്ന് ലഭ്യമായ പല വസ്തുക്കളെയും പ്രയോജനപ്രദമായ മറ്റ് വസ്തുക്കളായി രൂപാന്തരപ്പെടുത്തുന്ന വിദ്യ വശമുണ്ടായിരുന്നു. പ്രകൃതിയിൽ കാണുന്ന ലോഹസമ്യുക്തങ്ങളായ അയിരുകളിൽനിന്ന് ലോഹങ്ങൾ ഉണ്ടാക്കുവാനും പലതരത്തിലുള്ള ലോഹസങ്കരങ്ങൾ ഉണ്ടാക്കുന്നതിനും അവർക്ക് കഴിഞ്ഞിരുന്നു. അനേകായിരം വർഷങ്ങൾക്ക് മുൻപ് തന്നെ ഈജിപ്തുകാർ ഗ്ലാസ് നിർമ്മിക്കുകയും സസ്യങ്ങളിൽനിന്ന് ചായങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ വേർതിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഒന്നാം നൂറ്റാണ്ടിന്റെ അവസാനം മുതലേ, മറ്റു ലോഹങ്ങളെ സ്വർണ്ണമാക്കി മാറ്റുന്നതിന് ആളുകൾ ശ്രമിച്ചിരുന്നു.

  • ഏഴാം ശതാബ്ദം മുതൽ പതിനാറാം ശതാബ്ദം വരെ

ഏഴാം ശതാബ്ദത്തിൽ ഈജിപ്റ്റും മറ്റ് പൗരസ്ത്യരാജ്യങ്ങളും അറബികൾ കീഴ്പ്പെടുത്തി. ഇതിനെത്തുടർന്ന് ഈജിപ്റ്റ്കാർക്ക് സ്വന്തമായിരുന്ന അറിവുകൾ ഉപയോഗിച്ച് അറബികൾ പലതരത്തിലുള്ള ലവണങ്ങൾ, നൈട്രിക് ആസിഡ് എന്നിവയുൾപ്പെടെ ഒട്ടേറെ പുതിയവസ്തുക്കൾ നിർമ്മിക്കാൻ തുടങ്ങി. ഈജിപ്റ്റുകാർ അവരുടെ തത്ത്വസംഹിതകളേയും പരീക്ഷണങ്ങളേയും വിളിക്കുവാൻ ഉപയോഗിച്ചിരുന്ന കമി എന്ന വാക്കിനുമുൻപിൽ അൽ എന്ന അറബിക് വാക്ക് ചേർത്തുകൊണ്ട് അറബികൾ ഈ വാക്കിനെ ആൽക്കെമി എന്ന് നവീകരിച്ചു. ഈ പഠനങ്ങളാണ് രസത്രന്ത്രമായി പരിണമിച്ചത്.

 
ആൽകെമിസ്റ്റുകൾ
  • പതിനേഴാം ശതാബ്ദം

പ്രപഞ്ചത്തിലെ അടിസ്ഥാനമായ മൂന്നു അവസ്ഥയിലുള്ള വിവിധ പദാർത്ഥങ്ങൾ രൂപം കൊള്ളുന്ന പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയമായ ഗവേഷണത്തിലൂടേയും പരീക്ഷണങ്ങളിലൂടെയും വിശദീകരണം നൽകാൻ ആരംഭിച്ച പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിലാണ് ആധുനികരസതന്ത്രം ഉടലെടുത്തതെന്നു പറയാം. റോബർട്ട് ബോയൽ (1661), ആന്റൺ ലാവോസിയർ (1787), ജോൺ ഡാൾട്ടൻ (ജോൺ ഡാൾട്ടൻ) എന്നിവരെ ആധുനികരസതന്ത്രത്തിന്റെ പിതാക്കന്മാരായി കണക്കാക്കുന്നു. എന്നാൽ ചിലർ 815-ആമാണ്ടിൽ അന്തരിച്ച മുൻ‌കാല രസതന്ത്രജ്ഞനായ ഗെബറിനെ രസതന്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നു.

  • പതിനെട്ടാം ശതാബ്ദം
  • പത്തൊൻപതാം ശതാബ്ദം
  • ഇരുപതാം ശതാബ്ദം

രസതന്ത്രം പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ വളരെയധികം വികാസം പ്രാപിച്ചു. മനുഷ്യന്റെ ദൈനംദിനാവശ്യങ്ങൾക്ക് ഉപകാരപ്രദമായ പുതിയവസ്തുക്കൾ ഉണ്ടാക്കിയെടുക്കുന്നതിനും രസതന്ത്രജ്ഞർക്ക് സാധിച്ചു.

  • രസതന്ത്രം ഇരുപത്തിഒന്നാം ശതാബ്ദത്തിൽ

രസതന്ത്രം വ്യവസായത്തിൽ

തിരുത്തുക

രസതന്ത്ര വ്യവസായം ഒരു സുപ്രധാന പങ്കുവഹിക്കുന്നുണ്ട് അഗോള സാമ്പത്തിക വ്യവസ്ഥയിൽ. ആഗോളതലത്തിൽ ലോകത്തിലെ പ്രധാനപ്പെട്ട അമ്പത് കെമിക്കൽ കമ്പനികൾ ചേർന്ന് ഏതാണ്ട് 587 ബില്ല്യൺ യു.എസ് ഡോളറിന്റെ ലാഭം ഉണ്ടാക്കിയതായി അറിയപ്പെടുന്നു. [1].

രസതന്ത്രത്തിന്റെ സംഭാവനകൾ

തിരുത്തുക

ആരോഗ്യം

തിരുത്തുക

ജീവൻരക്ഷാമരുന്നുകൾ, വാക്സിനുകൾ, ആന്റിബയോട്ടിക്കുകൾ, വിറ്റാമിനുകൾ, ജീവൻരക്ഷാഉപകരണങ്ങൾ, സർജിക്കൽ മെറ്റീരിയലുകൾ തുടങ്ങിയവ

പെട്രോളിയംസംസ്കരണം, സ്റ്റോറേജ് സെല്ലുകൾ, ന്യൂക്ളിയർഎനർജി, ഫുവൽസെല്ലുകൾ

വ്യവസായം

തിരുത്തുക

പെട്രോകെമിക്കൽ സാങ്കേതികവിദ്യകൾ, മെററലർജി, കൃത്രിമനാരുകളും, പ്ലാസ്റ്റിക്കുകൾ, പിഗ്മെന്റുകൾ, തുകൽ, എയർ കണ്ടീഷനിംഗ്,ടയർ വ്യവസായം

രാസവളങ്ങൾ, കീടനാശിനികൾ, റഡിയഷൻ ഉപയോഗിച്ചുള്ള ധാന്യ സംസ്കരണമാർഗങ്ങൾ, മൃഗസംരക്ഷണ ഉപാധികൾ, ടിഷ്യുകൾച്ചർ മുതലായ ബയോ-കെമിക്കൽ സാങ്കേതികവിദ്യകൾ

കമ്പ്യുട്ടിംഗ്, ആശയ വിനിമയം

തിരുത്തുക

സെമികണ്ടക്ടറുകൾ, സൂപ്പർകണ്ടക്ടറുകൾ, ഒപ്ടിക്കൽഫൈബറുകൾ, കാർബൺ നാനോട്യൂബുകൾ

പേർസണൽ കെയർ, കോസ്മെറ്റിക്സ്

തിരുത്തുക

സോപ്പ്, ഡിറ്റർജെന്റുകൾ, ക്രീമുകൾ, ലേപനങ്ങൾ, സുഗന്ധവസ്തുക്കൾ, ജെല്ലുകൾ, കണ്ടീഷണറുകൾ

വസ്ത്രം, ഭവനനിർമ്മാണം

തിരുത്തുക

നിർമ്മാണവസ്തുക്കൾ, പെയിന്റ്, പിഗ്മെന്റുകൾ, ടൈൽസ്, പോളിഷുകൾ, വാർനിഷുകൾ, നാരുകളുടെ സംരക്ഷണം, തടിസംരക്ഷണം

പ്രധാന കൂട്ടായ്മകൾ

തിരുത്തുക

നോബൽ സമ്മാനം - രസതന്ത്രം

തിരുത്തുക

1901 നും 2009 നും ഇടക്ക് 157 പേർക്കായി 101 തവണ നോബൽ സമ്മാനം നൽകപ്പെട്ടിട്ടുണ്ട്. രസതന്ത്രത്തിലുള്ള നോബൽ സമ്മാനം രണ്ട് പ്രാവശ്യം നേടിയ ഒരേ ഒരാൾ ഫ്രെഡറിക്ക് സാംഗർ ആണ്. 2009 ലെ നോബൽ സമ്മാനം ലഭിച്ച മൂന്നുപേരിൽ ഒരു ഭാരതീയനും ഉൾപ്പെടുന്നു. റീബോസോമുകളുടെ ഘടനയെക്കുറിച്ചും , പ്രവർത്തനത്തെക്കുറിച്ചും പഠിച്ചതിന് വെങ്കിട്ടരാമൻ രാമകൃഷ്ണനാണ് ഇത് ലഭിച്ചത്. ഇദ്ദേഹത്തോടൊപ്പം ​​സമ്മാനത്തിനർഹരായവർ തോമസ്.എ.സ്റ്റീറ്റ്സും , ആദ.ഇ.യോനത്തുമാണ്. [2].

കൂടുതൽ വായനക്ക്

തിരുത്തുക
Popular reading
Introductory undergraduate text books
  • Atkins, P.W., Overton, T., Rourke, J., Weller, M. and Armstrong, F. Shriver and Atkins inorganic chemistry (4th edition) 2006 (Oxford University Press) ISBN 0-19-926463-5
  • Chang, Raymond. Chemistry 6th ed. Boston: James M. Smith, 1998. ISBN 0-07-115221-0.
  • Clayden, Jonathan; Greeves, Nick; Warren, Stuart; Wothers, Peter (2001). Organic Chemistry (1st ed.). Oxford University Press. ISBN 978-0-19-850346-0.
  • Voet and Voet Biochemistry (Wiley) ISBN 0-471-58651-X
Advanced undergraduate-level or graduate text books
  • Atkins, P.W. Physical Chemistry (Oxford University Press) ISBN 0-19-879285-9
  • Atkins, P.W. et al. Molecular Quantum Mechanics (Oxford University Press)
  • McWeeny, R. Coulson's Valence (Oxford Science Publications) ISBN 0-19-855144-4
  • Pauling, L. The Nature of the chemical bond (Cornell University Press) ISBN 0-8014-0333-2
  • Pauling, L., and Wilson, E. B. Introduction to Quantum Mechanics with Applications to Chemistry (Dover Publications) ISBN 0-486-64871-0
  • Smart and Moore Solid State Chemistry: An Introduction (Chapman and Hall) ISBN 0-412-40040-5
  • Stephenson, G. Mathematical Methods for Science Students (Longman) ISBN 0-582-44416-0


ഇതും കൂടി കാണുക

തിരുത്തുക
  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
  1. "Top 50 Chemical Producers". Chemical & Engineering News. 83 (29): 20–23. July 18, 2005.
  2. "നോബൽ സമ്മാനം - രസതന്ത്രം". നോബൽ പുരസ്കാര കമ്മറ്റി.

https://hsslive.co.in/hsslive-plus-one-chemistry-notes/

"https://ml.wikipedia.org/w/index.php?title=രസതന്ത്രം&oldid=4103555" എന്ന താളിൽനിന്ന് ശേഖരിച്ചത്