കാർത്തിക (നടി)
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Karthika (1980s actress) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1985 -1989 വരെ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്ന ഒരു അഭിനേത്രിയാണ് കാർത്തിക.
കാർത്തിക | |
---|---|
ജനനം | സുനന്ദ നായർ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി |
സജീവ കാലം | 1984-1991 |
അറിയപ്പെടുന്നത് | നായകൻ, താളവട്ടം |
അറിയപ്പെടുന്ന കൃതി | നീയെത്ര ധന്യ, ദേശാടനക്കിളി കരയാറില്ല |
ജീവിതപങ്കാളി(കൾ) | ഡോ. സുനിൽ കുമാർ |
കുട്ടികൾ | വിഷ്ണു |
അഭിനയ ജീവിതം
തിരുത്തുകകാർത്തികയുടെ ആദ്യ ചലച്ചിത്രം മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രമാണ്. 1980 കളിലെ ഒരു മികച്ച അഭിനേത്രിയായിരുന്നു കാർത്തിക. തന്റെ ലളിതവും, ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാൽ മലയാളചലച്ചിത്രപ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയായി. സംവിധായകനായ ബാലചന്ദ്ര മേനോൻ ആണ് കാർത്തികയെ മലയാളചലച്ചിത്രത്തിലേക്ക് കൊണ്ടുവന്നത്. കൂടുതൽ ചിത്രങ്ങളിലും മോഹൻലാലിന്റെ നായികയായിട്ടാണ് കാർത്തിക അഭിനയിച്ചിട്ടുള്ളത്. തമിഴ് ചിത്രമായ നായകൻ എന്ന ചിത്രത്തിൽ കമലഹാസന്റെ ഒപ്പം അഭിനയിച്ചു.
സ്വകാര്യ ജീവിതം
തിരുത്തുകതന്റെ വിവാഹത്തിനു ശേഷം കാർത്തിക ചലച്ചിത്ര രംഗം വിടുകയായിരുന്നു.