ഇരിഞ്ഞാലക്കുട

കേരളത്തിലെ ഒരു പട്ടണം
(ഇരിങ്ങാലക്കുട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ഇരിഞ്ഞാലക്കുട. ഇരിങ്ങാലക്കുട എന്നും ഉപയോഗിച്ചു കാണുന്നു[1]. മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം ഇരിഞ്ഞാലക്കുടയാണ്. പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രം ഇരിഞ്ഞാലക്കുടയിലാണ് സ്ഥിതിചെയ്യുന്നത്. ഭരതൻ ആണ് ഇവിടത്തെ പ്രതിഷ്ഠ, എങ്കിലും വൈഷ്ണവ സിദ്ധാന്തികൾ ഇത് ഒരു വിഷ്ണു ക്ഷേത്രമായി പരിഗണിക്കുകയും ചെയ്തു. കേരളത്തിൽ ഏതാണ്ട് മുന്നൂറുവർഷം മുൻപ് ജീവിച്ചിരുന്ന ഉണ്ണായി വാര്യർ ജനിച്ചത് ഇരിഞ്ഞാലക്കുടയിലാണ്. കഥകളിക്ക് അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളിൽ നളചരിതം ആട്ടക്കഥയും രാമായണത്തിലെയും മഹാഭാരതത്തിലെയും മറ്റ് ആട്ടക്കഥകളും ഉൾപ്പെടും. കൂടിയാട്ടം കലാകാരനും രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിക്കുകയും ചെയ്ത അമ്മന്നൂർ മാധവചാക്യാരുടെ ജന്മദേശവും ഇതാണ്. ഇന്ന് സാഹിത്യലോകത്ത് പ്രശസ്തനായ സച്ചിദാനന്ദനും സിനിമാ പിന്നണി ഗായകനായ പി. ജയചന്ദ്രനും സിനിമാ നടന്മാരായ ടോവിനോ തോമസ്, അനുപമ പരമേശ്വരൻ, ഇന്നസെന്റ്, ഇടവേള ബാബു എന്നിവരും ബാലസാഹിത്യകാരൻ കെ.വി. രാമനാഥനും ഈ നാടിന്റെ സംഭാവനകൾ ആണ്.

ഇരിങ്ങാലക്കുട

ഇരിഞ്ഞാലക്കുട
പട്ടണം
Nickname(s): 
വരദാനങ്ങളുടെ നാട്
ഇരിങ്ങാലക്കുട is located in Kerala
ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട
കേരളത്തിലെ സ്ഥാനം
Coordinates: 10°20′N 76°14′E / 10.33°N 76.23°E / 10.33; 76.23
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭരണസമ്പ്രദായം
 • ഭരണസമിതിഇരിഞ്ഞാലക്കുട നഗരസഭ
വിസ്തീർണ്ണം
 • ആകെ33.57 ച.കി.മീ.(12.96 ച മൈ)
ഉയരം
39 മീ(128 അടി)
ജനസംഖ്യ
 (2011)
 • ആകെ62,521
 • ജനസാന്ദ്രത1,862/ച.കി.മീ.(4,820/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
Telephone code0480
വാഹന റെജിസ്ട്രേഷൻKL-45

പേരിനു പിന്നിൽ

തിരുത്തുക

ഇരു ചാലുക്ക്‌ ഇടെ എന്ന് അർത്ഥമുള്ള പ്രയോഗമാണ്‌ ഇരിങ്ങാലക്കുടയ്ക്ക്‌ കാരണമായത്‌ എന്ന് ഒരു വാദം [2]. രണ്ടു ചെറിയ നദികൾ പണ്ട്‌ നഗരത്തിനും ചുറ്റുമായി ഒഴികിയിരിക്കാമെന്നും അഭ്യൂഹം. മറ്റൊരു സാധ്യത. ഇവിടത്തെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാട്ട്‌ ആണ്‌ ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നഥ്. ഈ ആറാട്ട്‌ അടുത്തുള്ള രണ്ടു നദികൾ, ചാലക്കുടിപ്പുഴയിലും കുറുമാലിപ്പുഴയിലുമായാണ്‌ നടത്തുന്നത്‌. ഈ രണ്ട്‌ നദികളും ഇരിങ്ങാലക്കുടയ്ക്ക്‌ പടിഞ്ഞാറ്‌ സന്ധിച്ച്‌ കൊടുങ്ങല്ലൂർ കായലിൽ സന്ധിച്ചിരിക്കാനും കലപ്രയാണത്തിൽ നദികളുടെ ഗതി മാറിയിരിക്കാനും സാധ്യത കൽപ്പിക്കപ്പെടുന്നു.

ക്ഷേത്രത്തിലെ ചില ലിഖിതങ്ങളിൽ ഇരുങ്കാടിക്കൂടൽ എന്നാണ്‌ എഴുതിയിരിക്കുന്നത്‌. അതിനെ ഇരുങ്കാൽ കൂടൽ എന്ന അർത്ഥത്തിലെടുത്തു പേരിന്റെ ഉൽപത്തി സ്ഥാപിക്കാനും ശ്രമം നടത്തിയിട്ടുണ്ട്‌. [3]

മറ്റൊരു പ്രസക്തമായ തെളിവ് ഇവിടത്തെ ബൌദ്ധ-ജൈന ക്ഷേത്രങ്ങളെ ചുറ്റിപറ്റിയാണ്. ബുദ്ധന്മാരുടേയും ജൈനന്മാരുടേയും ക്ഷേത്രങ്ങൾ ഇവിടെ ഒരുമിച്ച് നില നിന്നിരുന്നു. ഈ ക്ഷേത്രങ്ങളെ കല്ലുകൾ എന്നാണല്ലോ വിളിച്ചിരുന്നത്. കൂടൽ എന്നാൽ സംഘം (ബുദ്ധ സന്യാസിമാരുടെ)എന്നുമാണർത്ഥം. അങ്ങനെ ഇരു ക്ഷേത്രങ്ങളുടേയും സംഘം എന്ന അർത്ഥത്തിൽ ഇരുംങ്കാൽ കൂടൽ എന്നും അത് ഇരിങ്ങാലക്കുട എന്നുമായതുമാണെന്നാണ് പുതിയ സിദ്ധാന്തം.

 
പ്രശസ്തമായ ആൽമരം. ഇതിന്‌ കേടു വരുത്താതെയാണ്‌ ബ്രിട്ടീഷുകാർ പാത നിർമ്മിച്ചത്

ഐതിഹ്യം

തിരുത്തുക

ഇരിങ്ങാലക്കുടയ്ക്കു പടിഞ്ഞാറു മാറി ചെന്തുറപ്പിന്നി(ചെന്ത്രാപ്പിന്നി), പെരിഞ്ഞനം, കൂരിക്കുഴി, കൂളിമുട്ടം എന്നീ സ്ഥലങ്ങൾ അടങ്ങിയ മണപ്പുറം നാട്‌ ഐരൂർരാജാവിന്റെ ഭരണത്തിൻകീഴിലായിരുന്നു. കൂരിക്കുഴിയിലെ മുക്കുവന്മർ വലയിട്ടപ്പോൾ ചെന്തുറപ്പിന്നി തുറമുഖത്തുനിന്നും നാലു വിഗ്രഹങ്ങൾ കിട്ടി എന്നും സൂക്ഷ്മ പരിശോധനയിൽ അവ രാമ-ലക്ഷമണ-ഭരത-ശത്രുഘ്നന്മാരുടേതാണെന്നു മനസ്സിലാകുകയും ചെയ്തു. അവയെ നാലു ദിക്കിലായി പ്രതിഷ്ഠിച്ചു. അതിൽ ഭരതനാണ്‌ ഇരിങ്ങാലക്കുടയിൽ പ്രതിഷ്ഠിക്കപ്പെട്ട സ്വാമി. എന്നാൽ ഈ ഐതിഹ്യം കെട്ടുകഥയാണെന്നും അതിന്‌ ശക്തമായ യാതൊരു തെളിവുമില്ല എന്നും ചരിത്രകാരന്മാർ പറയുന്നു. ജൈന സന്യാസിയായിരുന്ന ഭരതേശ്വരനെയാണ്‌ ആര്യവത്കരണത്തിലൂടെ ഭരതനാക്കി നാട്ടുകാരുടെ എതിർപ്പ് അണച്ചത് എന്നും കരുതാനും ന്യായമുണ്ട്.

ചരിത്രം

തിരുത്തുക

ചരിത്രം എന്നാൽ വ്യത്യസ്തമായ രീതിയിലാണ്‌ നിരക്കുന്നത്‌. ആദ്യകാല ജൈനക്ഷേത്രങ്ങൾ പലതും കേരളത്തിൽ ശൈവമതക്കാരുടെ പിടിയിലാവുകയും അവയിൽ ചിലത്‌ വൈഷ്ണവങ്ങൾ ആകുകയും ചെയ്തു. മാമണ്ടൂർ ക്ഷേത്ര ശിലാരേഖയിൽ പറയുന്നതു പ്രകാരം മഹേന്ദ്രവർമ്മൻ രാജാവിനേയും ക്ഷേത്രം നിർമ്മാതാവായ ഒരു തച്ചനെയും പറ്റി വിവരം ലഭിക്കുന്നു. (തച്ചുടയൻ) ഈ തച്ചനായിരിക്കണം പിൽക്കാലത്ത്‌ ക്ഷേത്രത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട തച്ചുടയകൈമൾ എന്ന് പലരും കരുതുന്നു. ക്ഷേത്രം പുന:സൃഷ്ടിക്കാൻ സഹായിച്ച തച്ചുശാസ്ത്രജ്ഞന്‌ രാജാവ്‌ കൈമൾ സ്ഥാനം നൽകിയതായിരിക്കണം. ക്ഷേത്രത്തിലുണ്ടായിരുന്ന അധികാരം ക്ഷേത്രം വക വസ്തുക്കളുടെ ഭരണ നിർവ്വഹണത്തിലേയ്ക്ക്‌ വ്യാപിച്ചപ്പോൾ ഈ കൈമൾമാർ നാടുവാഴികളായിത്തീർന്നു.

ക്ഷേത്രം പലതവണ പുതുക്കി പണിയുകയും ശൈവ വൈഷ്ണവ മതക്കാരായ യോഗക്കാർ തമ്മിൽ ലഹളകൾ നടന്നിരുന്നുവെന്നതിനും അതിൽ വൈഷ്ണവർ വിജയിച്ചതിനും രേഖകൾ കാണുന്നു. ഇക്കാലത്താണ്‌ ഈ ക്ഷേത്രം ഇരിക്കുന്ന പ്രദേശത്തിന്‌ അതായത്‌ അന്നത്തെ കോവിലകം വാതുക്കൽ (താലൂക്ക്‌) മുകുന്ദപുരം എന്ന പേര്‌ കൂടൽമാണിക്യദേവനായ മുകുന്ദനിൽ നിന്നാണ് വന്നത്‌ [4] ഭഗവാൻ മുകുന്ദൻ അഥവാ വിഷ്ണു ആയി പരിണമിച്ചാണ്‌ വൈഷ്ണവർ വിജയിക്കുകയും ചെയ്തു. ശിവന്റെ പ്രതിഷ്ഠ ഇങ്ങനെ ആര്യന്മാരായ ബ്രാഹ്മണരും മറ്റു സവർണരും പലയിടത്തും വിഷ്ണുവിന്റേതാക്കി മാറ്റിയിട്ടുണ്ട്‌. എങ്കിലും പഴയ ശിവാരാധനകൾ ചിലത്‌ മുടക്കാൻ അവർക്കായില്ല.

1936-ൽ ഇരിങ്ങാലക്കുട ഒരു മുനിസിപ്പാലിറ്റിയായി ഉയർത്തി.

ഭൂമിശാസ്ത്രം

തിരുത്തുക
 
സ്വകാര്യ ബസ് നിലയം

പ്രധാന വീഥിക്ക് നടുവിൽ തന്നെ സ്ഥിതി ചെയ്യുന്ന ആൽ മരംമറ്റൊരു പ്രത്യേകതയാണ്‌. ഇതിനു ചുറ്റുമായി നിരവധി ചടങ്ങുകൾ അരങ്ങേറുന്നത് പഴയ തറക്കൂട്ടം പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നുണ്ട്.

സമ്പദ് ഘടന

തിരുത്തുക

വ്യവസായം

തിരുത്തുക

കെ.പി.എൽ ഓയിൽ മിത്സ്, കെ.എൽ.എഫ് ഓയിൽ മിത്സ് കെ.എൽ.എഫ് ഓയിൽ, അലേങ്ങാടൻസ് മെറ്റൽസ്, ഡെലീഷ്യസ് കശുവണ്ടി, കെ.എസ്. കാലിത്തീറ്റ, ചന്ദ്രിക ആയുർവേദിക് സോപ്പ്, ചാമ്പ്യൻ പടക്ക നിർമ്മാണശാല, സി.കെ.കെ മെറ്റൽസ്, പപ്പായി ഐസ്ക്രീംസ്, തുടങ്ങിയ വ്യവസായങ്ങൾ ഇരിഞ്ഞാലക്കുടയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

സംസ്കാരം

തിരുത്തുക

ഇരിഞ്ഞാലക്കുടയിൽ രണ്ട് സുന്ദരമായ പഴയ ക്രിസ്തീയ ദേവാലയങ്ങൾ ഉണ്ട്. സെൻറ് തോമസ് കത്തീഡ്രൽ ഇതിൽ ഒന്നാണ്. ജനസംഖ്യയുടെ ഒരു വലിയ ഭാഗവും ക്രിസ്ത്യാനികളാണ്. പ്രധാനമായും സീറോ മലബാർ കത്തോലിക്കാ വിശ്വാസികളാണ് കൂടുതൽ.

വിദ്യാലയങ്ങളും കലാലയങ്ങളും

തിരുത്തുക
 
ക്രൈസ്റ്റ് കോളേജ്

പ്രശസ്ത സാംസ്കാരിക സാമൂഹിക സംരംഭങ്ങളായ ഉണ്ണായിവാര്യർ കലാനിലയം, യജുർവേദ പാഠശാല എന്നിവ ഇരിഞ്ഞാലക്കുടയിലാണ്.

മറ്റു വിദ്യാലയങ്ങളും കലാലയങ്ങളും താഴെ:-

 
ക്രൈസ്റ്റ് കോളേജിനോട് ചേർന്നുള്ള കപ്പേള
 
കത്തീഡ്രൽ

തൃശ്ശൂർ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഇരിഞ്ഞാലക്കുട. ഇരിഞ്ഞാലക്കുട റെയിൽ‌വേ സ്റ്റേഷൻ ഇരിഞ്ഞാലക്കുട പട്ടണത്തിൽ നിന്നും 8 കിലോമീറ്റർ അകലെയായി ചാലക്കുടിയിലേക്കുള്ള വഴിയിൽ കല്ലേറ്റുംകരയിലാണ്. ചാലക്കുടി 16 കിലോമീറ്റർ കിഴക്കായി ആണ്. ക്ഷേത്ര നഗരമായ കൊടുങ്ങല്ലൂർ ഇരിഞ്ഞാലക്കുടയ്ക്ക് 18 കിലോമീറ്റർ തെക്കാണ്. ഇടത്തിരിഞ്ഞി ഇരിഞ്ഞാലക്കുടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്. പല തീവണ്ടികളും തൃശ്ശൂരിൽ മാത്രമേ നിറുത്താറുള്ളൂ.

ഇതും കാണുക

തിരുത്തുക

ചിത്രശാല

തിരുത്തുക

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക

ഇരിഞ്ഞാലക്കുടയുടെ ഉപഗ്രഹ ചിത്രങ്ങൾ

തിരുത്തുക
  1. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂർ ജില്ല. , കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992
  2. കൂനേഴത്തു പർമേശ്വരമേനോൻ, ഇരിഞ്ഞാൽക്കിട എന്ന ലേഖനം; സദ്ഗുരു മാസിക മിഥുനം 1100 പുറം 5 ലക്കം 3. പ്രതിപാദിച്ചിരിക്കുന്നത്‌ വിവികെ വാലത്ത്‌.
  3. Bullettin of the Rama Varma Research Institute. Vol. IX Part. പുന: പ്രസിദ്ധീകരണം. കേരള സാഹിത്യ അക്കാദമി 1973 പുറം 47
  4. ഉള്ളൂർ ഭൂമരസന്ദേശം എന്ന പ്രബന്ധത്തിൽ, സമസ്തകേരള സാഹിത്യ പരിഷത്ത്‌ ത്രൈമാസികം 1108 വൃശ്ചികം പു.1 ലക്കം 2. പേജ്‌ 127


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=ഇരിഞ്ഞാലക്കുട&oldid=4114635" എന്ന താളിൽനിന്ന് ശേഖരിച്ചത്