ജോമോൾ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മലയാളം സിനിമയിലെ ഒരു പ്രമുഖ നടിയാണ് ജോമോൾ എന്ന ഗൗരി ചന്ദ്രശേഖര പിള്ള. തമിഴിലും ജോമോൾ അഭിനയിച്ചിട്ടുണ്ട്.ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോൾ 'മൈഡിയർ മുത്തച്ഛൻ' എന്ന സിനിമയിലും ബാലതാരമായിരുന്നു. 'എന്നു സ്വന്തം ജാനകിക്കുട്ടി' (1998) എന്ന സിനിമയിലൂടെ നായികയായ ജോമോൾക്ക് പ്രസ്തുത ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിവയാണ് ജോമോളുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ.

Gauri Chandrashekar Pillai
ജനനം
Jomol John

(1982-01-01) 1 ജനുവരി 1982  (41 വയസ്സ്)
മറ്റ് പേരുകൾJomol
തൊഴിൽFilm actress
സജീവ കാലം1989-2003, 2012, 2016 – present
ജീവിതപങ്കാളി(കൾ)Chandrashekar Pillai (m. 2002)
കുട്ടികൾAarya, Aarja

ഒരു ക്രിസ്തുമതവിശ്വാസിയായിരുന്ന ജോമോൾ മുംബൈയിൽ ജോലിയുള്ള ചന്ദ്രശേഖരൻ പിള്ള എന്നൊരു വ്യക്തിയെ വിവാഹം കഴിക്കുകയും തുടർന്ന് ഹിന്ദുമതം സ്വീകരിച്ച് ഗൗരി ചന്ദ്രശേഖര പിള്ള എന്ന് പേര് മാറ്റുകയും ചെയ്തു.[1] ഈ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.

വിവാഹശേഷം ജോമോൾ സിനിമകളിൽ സജീവമല്ലാതായെങ്കിലും ചില ടെലിവിഷൻ സീരിയലുകളിൽ ഗൗരി എന്ന പേരിൽ അഭിനയിച്ചു വന്നു.

ജോമോൾ അഭിനയിച്ച പ്രധാന ചിത്രങ്ങൾതിരുത്തുക

 • തില്ലാന തില്ലാന (2003) ....... മാളവിക
 • രാക്കിളിപ്പാട്ട് (2002)
 • ദീപസ്തംഭം മഹാശ്ചര്യം (1999) ........ ഇന്ദു
 • നിറം (1999) ......... വർഷ
 • ചിത്രശലഭം (1998) ...ദീപ
 • എന്നു സ്വന്തം ജാനകിക്കുട്ടി (1998) ......... ജാനകിക്കുട്ടി
 • മയിൽപ്പീലി കാവ് (1998) ......... ഗായത്രി/കുട്ടിമാണി
 • പഞ്ചാബി ഹൗസ് (1998) .......... സുജാത
 • സ്നേഹം (1998)
 • മൈഡിയർ മുത്തച്ഛൻ (1992) ... മായ /ബാലതാരം
 • ഒരു വടക്കൻ വീരഗാഥ (1989) ...ഉണ്ണിയാർച്ച/ബാലതാരം

അവലംബംതിരുത്തുക

 1. http://timesofindia.indiatimes.com/articleshow/1088057.cms

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജോമോൾ ((http://en.wikipedia.org/wiki/Jomol))

"https://ml.wikipedia.org/w/index.php?title=ജോമോൾ&oldid=3660178" എന്ന താളിൽനിന്ന് ശേഖരിച്ചത്