റോമ
റോമ അസ്രാണി ഒരു ഇന്ത്യൻ മോഡലും നടിയുമാണ്. അവർ പ്രധാനമായും മലയാളം ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്നു. 25-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. റോമ എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്.[1] റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ ആണ് റോമ മലയാള ചലച്ചിത്ര രംഗത്ത് സജീവമാകുന്നത് .ഈ ചിത്രം വാണിജ്യപരമായും, കലാപരമായും വിജയിച്ചു.
റോമ | |
---|---|
![]() | |
ജനനം | റോമ അസ്രാണി 25 August 1984 (39 വയസ്സ്) |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2005-ഇതുവരെ |
തമിഴ്നാട്ടിലെ ട്രിച്ചിയിൽ സിന്ധി മാതാപിതാക്കളുടെ മകളായി റോമ അസ്രാണി ജനിച്ചു. 2005-ൽ മിസ്റ്റർ എറബാബു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. തമിഴ്, കന്നഡ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. 2006-ൽ പുറത്തിറങ്ങിയ മലയാളം സിനിമയായ നോട്ട്ബുക്കാണ് അവരുടെ കരിയറിൽ വഴിത്തിരിവായത്. വൻ വിജയമായിരുന്ന ചിത്രത്തിലെ പ്രകടനം ഒരേ സമയം തന്നെ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടി. നോട്ട്ബുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ആദ്യ ഫിലിംഫെയർ അവാർഡ് അവർക്ക് ലഭിച്ചു.[2] ചോക്ലേറ്റ് (2007), ട്രാഫിക് (2011), ചാപ്പാ കുരിശ് (2011), ഗ്രാൻഡ് മാസ്റ്റർ (2012) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്
കുടുംബം തിരുത്തുക
റോമയുടെ മാതാപിതാക്കൾ ഡെൽഹിയിൽ നിന്നുള്ളവരാണ് . പക്ഷേ ഇവർ ചെന്നൈയിൽ സ്ഥിര താമസമാണ്.[3] പിതാവ് മുരളീധരൻ ചെന്നൈയിൽ ഒരു ആഭരണകട നടത്തുന്നു. മാതാവ് മധു ഇവരെ സഹായിക്കുന്നു.
അഭിനയജീവിതം തിരുത്തുക
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അവർ ചിത്രത്തിന്റെ വിജയത്തിന് ശേഷം വളരെ ജനപ്രീതിയുള്ള താരമായി. നോട്ട്ബുക്കിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ്, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ, അമൃത ടിവി, കലാകേരളം എന്നിവയുടെ പുരസ്കാരങ്ങളിൽ മികച്ച പുതുമുഖ നടിയായി തിരഞ്ഞെടുത്തു. ജോഷി സംവിധാനം ചെയ്ത അവരുടെ രണ്ടാമത്തെ ചിത്രമായ ജൂലൈ 4 (2007) ഒരു പരാജയമായിരുന്നെങ്കിലും അതിലെ റോമയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പൃഥ്വിരാജിനൊപ്പം ചെയ്ത അവരുടെ ചോക്ലേറ്റ് (2007) എന്ന സിനിമ ഒരു മെഗാ ഹിറ്റായിരുന്നു. ഈ സിനിമയിലെ പ്രകടനം റോമയെ മലയാള സിനിമയുടെ പ്രിയങ്കരനാക്കി. പ്രശസ്ത ഗായകൻ വിനീത് ശ്രീനിവാസനും നടൻ പൃഥ്വിരാജും ചേർന്ന്, തെന്നിന്ത്യയിൽ വൻ ഹിറ്റായ മിന്നൽ അഴകെ എന്ന നമ്പറിനായി ടീം മലയാളി ബാൻഡിന്റെ ഒരു സംഗീത ആൽബത്തിലും അവർ അഭിനയിച്ചിട്ടുണ്ട്.
കാതലേ എൻ കാതലേ (2006) എന്ന തമിഴ് ചിത്രത്തിലും റോമ അഭിനയിച്ചിട്ടുണ്ട്. ഗണേഷിനെ നായകനാക്കി അരമനെ (2007) എന്ന ചിത്രത്തിലൂടെ കന്നഡയിൽ അരങ്ങേറ്റം കുറിച്ചു. കൂടാതെ ഇടവേളയ്ക്ക് ശേഷം അവർ തെലുങ്ക് ഇൻഡസ്ട്രിയിൽ 2010 ൽ ചാലകി എന്ന ചിത്രത്തിലൂടെ വീണ്ടും പ്രത്യക്ഷപ്പെട്ടു.
അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക
വർഷം | ചിത്രം | ഭാഷ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|---|
2005 | മിസ്റ്റർ ഏറബാബു | തെലുഗു | പൂജ | ആദ്യ ചിത്രം |
2006 | കാതലെ എൻ കാതലെ | തമിഴ് | കൃതിക | |
നോട്ട്ബുക്ക് | മലയാളം | സെറ എലിസബത്ത് | മികച്ച പുതുമുഖത്തിനുള്ള പുരസ്കാരം | |
2007 | ജൂലൈ 4 | മലയാളം | ശ്രീപ്രിയ | |
ചോക്ലേറ്റ് | മലയാളം | ആൻ മാത്യൂസ് | ||
2008 | ഷേക്സ്പിയർ എം.എ. മലയാളം | മലയാളം | അല്ലി | |
അരമനെ | കന്നഡ | ഗീത | ||
മിന്നാമിന്നിക്കൂട്ടം | മലയാളം | റോസ് മേരി | ||
ട്വന്റി 20 | മലയാളം | സാറ | ഫോട്ടോ സാന്നിധ്യം | |
ലോലിപോപ്പ് | മലയാളം | ജെന്നിഫർ | ||
2009 | കളേഴ്സ് | മലയാളം | പിങ്കി | ഏഞ്ചൽ ഷിജോയ് ശബ്ദം നൽകിയിരിക്കുന്നു |
ഉത്തരാസ്വയംവരം | മലയാളം | ഉത്തര | ||
2010 | ചാലകി | തെലുഗു | സുബ്ബലക്ഷ്മി | |
2011 | ട്രാഫിക് | മലയാളം | മറിയം | |
കഥയിലെ നായിക[4] | മലയാളം | അർച്ചന | ||
മൊഹബത്ത് | മലയാളം | നടി റോമ | അതിഥി വേഷം | |
1993 ബോംബെ മാർച്ച് 12 | മലയാളം | ആബിദ | ||
ചാപ്പാ കുരിശ് | മലയാളം | ആൻ | ||
ഡബിൾസ് | മലയാളം | - | അതിഥി വേഷം | |
ഫിലിംസ്റ്റാർ | മലയാളം | നടി റോമ | ആർക്കൈവ് ഫൂട്ടേജ് | |
2012 | കാസനോവ | മലയാളം | ആൻ മേരി | |
ഗ്രാൻഡ് മാസ്റ്റർ | മലയാളം | ബീന | ||
ഫെയ്സ് 2 ഫെയ്സ് | മലയാളം | Dr. ഉമ | ||
2015 | നമസ്തേ ബാലി | മലയാളം | അന്നമ്മ | |
2017 | സത്യ | മലയാളം | റോസി | |
2021 | വെള്ളേപ്പം | മലയാളം | സാറ |
സംഗീത ആൽബം തിരുത്തുക
ആൽബം | ഗാനം | സംവിധാനം | സംഗീതം | കുറിപ്പുകൾ |
---|---|---|---|---|
മലയാളി | മിന്നലഴകേ.. | വിനീത് ശ്രീനിവാസൻ | ജേക്സ് ബിജോയ് | |
ബോൺ ഇൻ കേരള | ആരെന്നിലെ.. | അരുൺ ശേഖർ, ഗിരീഷ് നായർ, സന്ധ്യ ശേഖർ | ജേക്സ് ബിജോയ് |
പുരസ്കാരങ്ങൾ തിരുത്തുക
ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ്
- 2006 - മികച്ച പുതുമുഖ താരം - നോട്ട്ബുക്ക്
- 2008 - മികച്ച താരജോഡി - ഉത്തരാസ്വയംവരം
- 2009 - മികച്ച താരജോഡി - മിന്നാമിന്നിക്കൂട്ടം, ഷേക്സ്പിയർ എം.എ. മലയാളം
- 2006 - മികച്ച സഹനടി - നോട്ട്ബുക്ക്
അമൃത ഫിലിം അവാർഡ്സ്
- 2009 - മികച്ച സ്വഭാവ നടി - മിന്നാമിന്നിക്കൂട്ടം[5]
ടെലിവിഷൻ തിരുത്തുക
- 2007-2010 - സ്റ്റാർ സിങ്ങർ (ഏഷ്യാനെറ്റ്) - സെലിബ്രിറ്റി ഗസ്റ്റ്
- 2007 - തകധിമി (ഏഷ്യാനെറ്റ്) - സെലിബ്രിറ്റി ഗസ്റ്റ്
- 2007 - സൂപ്പർ ഡാൻസർ ജൂനിയർ (അമൃത ടി.വി.) - വിധികർത്താവ്
- 2013 - സുന്ദരി നീയും സുന്ദരൻ ഞാനും (ഏഷ്യാനെറ്റ്) - വിധികർത്താവ്
- 2015 - ബഡായി ബംഗ്ലാവ് (ഏഷ്യാനെറ്റ്) - അതിഥി
- 2015-2017 - കോമഡി സ്റ്റാർസ് സീസൺ 2 (ഏഷ്യാനെറ്റ്) - വിധികർത്താവ്
- 2018 - ആനീസ് കിച്ചൺ (അമൃത ടി.വി.) - അതിഥി
- 2017 - ലാൽസലാം (അമൃത ടി.വി.) - ഡാൻസർ
അവലംബം തിരുത്തുക
- ↑ "റോമ അഭിമുഖം". മൂലതാളിൽ നിന്നും 2013-12-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-03.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-12-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-01-03.
- ↑ "A promising debut". The Hindu. 2007-01-19. മൂലതാളിൽ നിന്നും 2007-12-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-17.
- ↑ "Urvasi and Roma in Kathayile Nayika". NOWRUNNING.
- ↑ "Watch Prem Ratan Dhan Payo Official Trailer: Salman Khan Back As Lovable Prem". https://www.filmibeat.com. 1 October 2015.
{{cite web}}
: External link in
(help)|website=