കമലിന്റെ സംവിധാനത്തിൽ ജിഷ്ണു രാഘവൻ, സിദ്ധാർത്ഥ്,രേണുക മേനോൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് നമ്മൾ. ചിങ്കു അച്ചു സിനിമാസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. ബാലമുരളീകൃഷ്ണ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കലവൂർ രവികുമാർ ആണ്.

നമ്മൾ
സംവിധാനംകമൽ
നിർമ്മാണംഡേവിഡ് കാച്ചപ്പിള്ളി
കഥബാലമുരളീകൃഷ്ണ
തിരക്കഥകലവൂർ രവികുമാർ
അഭിനേതാക്കൾജിഷ്ണു രാഘവൻ
സിദ്ധാർത്ഥ്
രേണുക മേനോൻ
ഭാവന
സംഗീതംമോഹൻ സിതാര
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംവേണു ഗോപാൽ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോചിങ്കു അച്ചു സിനിമാസ്
വിതരണംസ്വർഗ്ഗചിത്ര
റിലീസിങ് തീയതി2002
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. സുഖമാണീ നിലാവ് – വിധു പ്രതാപ് , ജ്യോത്സ്ന
  2. രാക്ഷസി എൻ കരളിൽ – അഫ്‌സൽ, ഫ്രാങ്കോ
  3. കത്തു കാത്തൊരു – സുനിൽ, ഗോപൻ, ബാലു, പുഷ്പവതി
  4. എൻ അമ്മേ ഒന്ന് കാണാൻ – കെ.ജെ. യേശുദാസ്
  5. സുഖമാണീ നിലാവ് – ജ്യോത്സ്ന
  6. സൂര്യനെ കൈക്കുമ്പിളിൽ – എം.ജി. ശ്രീകുമാർ, രാജേഷ് വിജയ്

ബോക്സ് ഓഫീസ് തിരുത്തുക

ഇൗ ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയം നേടി.

അണിയറ പ്രവർത്തകർ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=നമ്മൾ&oldid=3740787" എന്ന താളിൽനിന്ന് ശേഖരിച്ചത്