സുമലത

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് സുമലത. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ എൺപതുകളിൽ സജീവമായി അഭിനയിച്ചിരുന്ന സുമലത ജനിച്ചത് ചെന്നൈയിലാണ്. മലയാളത്തിൽ സുമലത ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് ജോഷി സം‌വിധാനം ചെയ്ത ചിത്രങ്ങളിലാണ്. ഇതിലേറെയും മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു. തൂവാനത്തുമ്പികൾ, ന്യൂ ഡൽഹി, താഴ്വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയ മലയാളചിത്രങ്ങൾ സുമലതയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്.

സുമലത
ജനനം (1963-08-27) 27 ഓഗസ്റ്റ് 1963  (60 വയസ്സ്) [1]
തൊഴിൽActress
സജീവ കാലം1979–present
ജീവിതപങ്കാളി(കൾ)
(m. 1991; died 2018)
കുട്ടികൾ1 (Abhishek)

ജീവിതരേഖ തിരുത്തുക

സുമലത തന്റെ പതിനഞ്ചാം വയസിൽ ആന്ധ്രാപ്രദേശിലെ സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിനു ശേഷമാണ് ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്[2]. 1991-ലാണ് സുമലത വിവാഹിതയാകുന്നത്. പ്രശസ്ത കന്നഡ ചലച്ചിത്രനടൻ ആംബരീഷിനെയാണ് സുമലത വിവാഹം ചെയ്തത്[2].2019 ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ടിയ മണ്ഡലത്തിൽ നിന്നും സ്വതന്ത്രയായി മത്സരിച്ച സുമലത രാഷ്ട്രീയ പാർട്ടികളെ നിഷ്പ്രഭമാക്കി വിജയം നേടി.

അഭിനയിച്ച സിനിമകൾ തിരുത്തുക

മലയാളം തിരുത്തുക

തെലുഗു തിരുത്തുക

കന്നഡ തിരുത്തുക

തമിഴ് തിരുത്തുക

ഹിന്ദി തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

സുമലത

അവലംബം തിരുത്തുക

  1. "Sumalatha's wishes for her darling Darshan". The Times of India. 27 August 2015. Retrieved 23 April 2017.
  2. 2.0 2.1 http://malayalam.webdunia.com/entertainment/film/preview/0811/11/1081111063_1.htm
"https://ml.wikipedia.org/w/index.php?title=സുമലത&oldid=3788309" എന്ന താളിൽനിന്ന് ശേഖരിച്ചത്