ഗദ്ദാമ

മലയാള ചലച്ചിത്രം

2011 ഫെബ്രുവരി 4-നു് കമലിന്റെ സംവിധാന നിർവഹണത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗദ്ദാമ. ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കായി എത്തപ്പെടുന്ന പ്രവാസി സ്ത്രീകളുടെ ജീവിതകഥയാണ് ഗദ്ദാമ പറയുന്നത്. വേലക്കാരി എന്നതിന്റെ അറബിയായ "ഖാദിമ" എന്ന പദത്തിന്റെ അറബ് വാമൊഴി പ്രയോഗമാണ് ഗദ്ദാമ.[1] പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാൽ ഭാഷാപോഷിണിയിൽ എഴുതിയ ഗദ്ദാമ എന്ന ഫീച്ചറിനെ ആസ്പദിച്ച് കെ. ഗിരീഷ്കുമാറും കമലും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.[2] സൗദി അറേബ്യയിലെ ഒരു മലയാളി വീട്ടുവേലക്കാരിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഗദ്ദാമയെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രദർശനം തടയപ്പെട്ടു.[3]

ഗദ്ദാമ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകമൽ
നിർമ്മാണംപി.വി പ്രദീപ്
രചനകെ.യു. ഇഖ്ബാൽ
തിരക്കഥകമൽ
കെ. ഗീരിഷ്കുമാർ
അഭിനേതാക്കൾകാവ്യാ മാധവൻ
ശ്രീനിവാസൻ
ബിജു മേനോൻ
സുരാജ് വെഞ്ഞാറമൂട്
സുകുമാരി
സംഗീതംബെനറ്റ് വീത്‌രാഗ്
എം. ജയചന്ദ്രൻ
ഗാനരചനറഫീഖ് അഹമ്മദ്
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംകെ. രാജഗോപാൽ
ഭാഷമലയാളം

നിർമ്മാണംതിരുത്തുക

കാവ്യാമാധവൻ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം അനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി പ്രദീപ് നിർമ്മിക്കുന്നു. ശ്രീനിവാസൻ, ബിജുമേനോൻ, മുരളീകൃഷ്ണൻ,സുരാജ് വെഞ്ഞാറമൂട് , സുകുമാരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ദുബൈലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഇന്തോനേഷ്യ,ഇറാൻ,സൗദി അറേബ്യ,ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ ചിത്രത്തിൽ പങ്കാളികളായിട്ടുണ്ട്. പത്തോളം അറബ് സ്വദേശികൾ ഈ ചിത്രത്തിൽ വേഷമിട്ടു. 2011 ഫെബ്രുവരി 4 ന് ചിത്രം പ്രദർശനത്തിനെത്തി.[4] ചിത്രത്തിലെ പശ്ചാത്തലസംഗീതം എം. ജയചന്ദ്രൻ ആണ് നിർവഹിച്ചത്.

അണിയറ പ്രവർത്തകർതിരുത്തുക

അണിയറപ്രവർത്തനം നിർവഹിച്ചത്
സംവിധാനം കമൽ
നിർമ്മാണം പി.വി പ്രദീപ്
ബാനർ അനിത പ്രൊഡക്ഷൻസ്
വിതരണം മുരളി ഫിലിംസ്
സംഗീതം ബെനറ്റ് വീത്‌രാഗ്
പശ്ചാത്തലസംഗീതം എം. ജയചന്ദ്രൻ
ആനിമേഷൻ
ഛായാഗ്രഹണം മനോജ് പിള്ള
എഡിറ്റിംഗ് കെ. രാജഗോപാൽ
ശബ്ദലേഖനം
സംഘട്ടനം
കഥ കെ. യു. ഇഖ്ബാൽ
തിരക്കഥ കെ. ഗിരീഷ് കുമാർ, കമൽ
സംഭാഷണം കെ. ഗിരീഷ് കുമാർ
കല സുരേഷ് കൊല്ലം
നിർമ്മാണ നിയന്ത്രണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷഫീർ സേട്ട്
പ്രൊഡക്ഷൻ മാനേജേഴ്സ്
ഗാനരചന റഫീഖ് അഹമ്മദ്
ചമയം
വസ്ത്രാലങ്കാരം അനിൽ കുമാർ
നൃത്തം
ചീഫ് അസ്സോ. ഡയറക്ടർ
അസ്സോ. ഡയറക്ടർ
സംവിധാന സഹായികൾ
നിശ്ചലഛായഗ്രഹണം

ഗാനങ്ങൾതിരുത്തുക

ഗദ്ദാമ
Soundtrack album by ബെനറ്റ് വീത്‌രാഗ്
പുറത്തിറങ്ങിയത്2011
വിഭാഗംFilm soundtrack
ലേബൽസത്യം ഓഡിയോസ്
നിർമ്മാതാവ്പി.വി പ്രദീപ്
ബെനറ്റ് വീത്‌രാഗ് chronology
ഡോക്ടർ പേഷ്യന്റ് (2009) ഗദ്ദാമ (2011)

റഫീഖ് അഹമ്മദിന്റെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സംഗീതം നൽകിയിരിക്കുന്നത് ബെനറ്റ് വീത്‌രാഗ്.

ഗാനം പാടിയത്
നാട്ടു വഴിയോരത്തെ... വിജയ് യേശുദാസ്, കെ.എസ്. ചിത്ര
അറിയുമോ... കാർത്തിക്
വിധുരമീ യാത്ര... ശ്രേയ ഘോഷാൽ, ഹരിഹരൻ
നാട്ടു വഴിയോരത്തെ... കെ.എസ്. ചിത്ര
വിധുരമീ യാത്ര... ഹരിഹരൻ

പുരസ്കാരംതിരുത്തുക

2011 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ഗദ്ദാമ നേടി.[5]

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-01.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-01.
  3. "മാധ്യമം ഓൺലൈൻ ഏപ്രിൽ 4 ,2011". മൂലതാളിൽ നിന്നും 2011-08-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-01.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-01.
  5. http://www.indianexpress.com/news/critics-award-gaddama-adjudged-best-film/755271/
"https://ml.wikipedia.org/w/index.php?title=ഗദ്ദാമ&oldid=3812551" എന്ന താളിൽനിന്ന് ശേഖരിച്ചത്