കമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ ഒരു സംഗീത പ്രാധാന്യമുള്ള പ്രണയ ചലച്ചിത്രമാണ് മേഘമൽഹാർ. ബിജു മേനോനും,സംയുക്ത വർമ്മയും പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പൂർണ്ണിമ മോഹൻ, രഞ്ജിനി, ശ്രീനാഥ്, ശിവജി, സിദ്ധിഖ്, രാഘവൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. മാതൃഭൂമി, ഏഷ്യാനെറ്റ് എന്നിവർ സംയുക്തമായി ഈ ചിത്രം നിർമ്മിച്ചു. 2000ങ്ങളിൽ ഇറങ്ങിയ മികച്ചൊരു പ്രണയകാവ്യ ചലച്ചിത്രമായി മേഘമൽഹാർ കരുതപ്പെടുന്നു.

മേഘമൽഹാർ
പോസ്റ്റർ
സംവിധാനംകമൽ
നിർമ്മാണംഎം.വി. ശ്രേയാംസ് കുമാർ
(മാതൃഭൂമി)
ഏഷ്യാനെറ്റ്
കഥഡോ: ഇക്ബാൽ കുറ്റിപ്പുറം
തിരക്കഥകമൽ
അഭിനേതാക്കൾബിജു മേനോൻ
സംയുക്ത വർമ്മ
സംഗീതംരമേശ് നാരായൺ
രചന:
ഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംവേണുഗോപാൽ
ചിത്രസംയോജനംബീന പോൾ
വിതരണംസർഗ്ഗം സ്പീഡ് റിലീസ്
റിലീസിങ് തീയതി2002
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിഭാഷകനായ രാജീവന്റെയും, എഴുത്തുകാരിയായ നന്ദിതയുടെയും കഥയാണിത്. രാജീവൻ ഒരു ബാങ്കുദ്യോഗസ്ഥയായ രേഖയെ വിവാഹം ചെയ്തിരിക്കുന്നു. അവർക്ക് രണ്ടു കുട്ടികളുമുണ്ട്. നന്ദിത ഗൾഫിൽ ബിസിനസ്സുകാരനായ മുകുന്ദനെ വിവാഹം ചെയ്തിരിക്കുന്നു. ഇവർക്ക് ഒരു മകളുണ്ട്. യാദൃച്ഛികമായി രാജീവനും നന്ദിതയും കണ്ടുമുട്ടുകയും ചെറിയ കാലയളവിനുള്ളിൽ ഇവർ അടുത്ത സുഹൃത്തുക്കളാവുകയും ചെയ്യുന്നു. അവരുടെ ഇഷ്ടങ്ങളും ചിന്തകളും ഒരു പോലെയാണെന്ന് അവർ മനസ്സിലാക്കുന്നു. ഈ സമയത്ത് രാജീവനു് ചെറുപ്പത്തിൽ തന്റെ പ്രണയിനിയെ നഷ്ടപ്പെട്ടതായി നന്ദിത മനസ്സിലാക്കുകയും അത് രാജീവനുമായി കൂടുതൽ നന്ദിതയെ അടുപ്പിക്കുകയും ചെയ്യുന്നു. ഈ ബന്ധത്തിന്റെ യഥാർത്ഥ തലം കണ്ടെത്തുവാൻ രാജീവൻ വല്ലാതെ വിഷമിക്കുന്നു. പക്ഷെ അവർ അവരുടെ ബന്ധം തുടരുക തന്നെ ചെയ്യുന്നു[1].

അഭിനേതാക്കളും താരങ്ങളും

തിരുത്തുക
അഭിനേതാവ് കഥാപാത്രം
ബിജു മേനോൻ രാജീവൻ
സംയുക്ത വർമ്മ നന്ദിത
പൂർണ്ണിമ മോഹൻ രേഖ
രഞ്ജിനി സീമന്തിനി നന്ദിതയുടെ സുഹൃത്ത്
ശ്രീനാഥ അഡ്വക്കറ്റ് ഭൂമിനാഥൻ, രാജീവന്റെ സുഹൃത്ത്
ശിവജി രാജീവന്റെ മൂത്ത സഹോദരൻ
സിദ്ദിഖ് മുകുന്ദൻ
രാഘവൻ
ജിജോയ് രാജഗോപാൽ
ഉണ്ണികൃഷ്ണൻ നമ്പൂതിരി
ഗോമതി മഹാദേവൻ

ഒ.എൻ.വി. കുറുപ്പ് രചിച്ച് രമേശ് നാരായൺ സംഗീതസംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിൽ അഞ്ചു ഗാനങ്ങളാണുള്ളത്[2].

നമ്പർ ഗാനം പാടിയവർ
1 ഒരു നറുപുഷ്പമായ് കെ.എസ്. ചിത്ര
2 ഒരു നറുപുഷ്പമായ് കെ.ജെ. യേശുദാസ്
3 പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ[3] പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര
4 രംഗത് ജിതേഷ്
5 ശിലാപടലങ്ങൾ രമേഷ് നാരായൺ

പുരസ്കാരങ്ങൾ

തിരുത്തുക
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[4]
  • മികച്ച രണ്ടാമത്തെ ചിത്രം - മേഘമൽഹാർ
  • മികച്ച തിരക്കഥ - കമൽ
കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ' [5]
  • മികച്ച ചിത്രം - മേഘമൽഹാർ
  • മികച്ച തിരക്കഥ - കമൽ
ഏഷ്യാനെറ്റ് ഫിലിം അവാർഡ്
  • മികച്ച ചിത്രം - മേഘമൽഹാർ
  • മികച്ച സംവിധായകൻ - കമൽ
  • മികച്ച നടി - സംയുക്ത വർമ്മ
  • മികച്ച താരജോഡി - ബിജു മേനോൻ സംയുക്ത വർമ്മ
  • മികച്ച ഛായാഗ്രാഹകൻ - വേണുഗോപാൽ
  • മികച്ച എഡിറ്റിംഗ് - ബീന പോൾ
മറ്റുള്ളവ
  • മികച്ച സംവിധായകനുള്ള രാമു കാര്യാട്ട് പുരസ്കാരം [6]
  1. Unni R. Nair (January 11, 2002). "Meghamalhar: Unforgettable experience". Screen India. Retrieved April 12, 2011. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. മേഘമൽഹാർ - മലയാളസംഗീതം.ഇൻഫോ
  3. "പാട്ടോർമ്മ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 706. 2011 സെപ്റ്റംബർ 05. Retrieved 2013 മാർച്ച് 24. {{cite news}}: Check date values in: |accessdate= and |date= (help)
  4. ""കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2001"". Archived from the original on 2011-07-13. Retrieved 2011-08-26.
  5. ""Filca awards presented"". Archived from the original on 2005-01-06. Retrieved 2011-08-26.
  6. "Director - Kamal" (PDF). Khaddama.com. Archived from the original (PDF) on 2011-07-13. Retrieved April 12, 2011.
"https://ml.wikipedia.org/w/index.php?title=മേഘമൽഹാർ&oldid=3674344" എന്ന താളിൽനിന്ന് ശേഖരിച്ചത്