ഭാനുപ്രിയ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

1990-കളിലെ ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയായിരുന്നു മംഗഭാനു എന്ന ഭാനുപ്രിയ മലയാളത്തിൽ ആകെ എട്ട് സിനിമകൾ ചെയ്തു. 1992-ൽ റിലീസായ മോഹൻലാൽ നായകനായ രാജശിൽപ്പിയാണ് മലയാളത്തിലെ ഭാനുപ്രിയയുടെ ആദ്യ സിനിമ[1] പിന്നീട് 1996-ൽ അഴകിയ രാവണൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായും അഭിനയിച്ചു[2][3]

ഭാനുപ്രിയ
ജനനം (1967-01-15) 15 ജനുവരി 1967  (57 വയസ്സ്)
തൊഴിൽനടി, നർത്തകി
സജീവ കാലം1983-present
കുട്ടികൾabhinaya

അഭിനയ ജീവിതം

തിരുത്തുക

1990കളിൽ തെന്നിന്ത്യയിലെ ഒരു അഭിനേത്രിയായിരുന്നു‌ ഭാനുപ്രിയ ഒരു തെലുങ്ക് കുടും‌ബത്തിൽ ജനിച്ച ഭാനുപ്രിയ തെലുങ്കിലും, തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. 1980 മുതൽ 1990 കാലഘട്ടങ്ങളിലാണ് ഭാനുപ്രിയ പ്രധാനമായും അഭിനയിച്ചിരുന്നത്. 1990 കളിൽ ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അമേരിക്കയിൽ താമസമാക്കി അവിടെ ഒരു ഡാൻസ് സ്കൂളിൽ ഭരതനാട്യം, കുച്ചിപ്പുടി എന്നിവ പഠിപ്പിക്കുകയാണ്. 111 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഭാനുപ്രിയ സിനിമ ലോകത്തിലേക്ക് വരുന്നത്. 25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിൽ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ. തന്റെ പ്രശസ്ത സിനിമകളിലെല്ലാം തന്നെ ഡാൻസിന്റെ ആസ്പദമാക്കിയുള്ള വേഷങ്ങൾ തന്നെയാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്.[4]

അഭിനയിച്ച മലയാള സിനിമകൾ

തിരുത്തുക
  • ഹൃദയത്തിൽ സൂക്ഷിക്കാൻ 2005
  • മഞ്ഞു പോലൊരു പെൺകുട്ടി 2004
  • കൊച്ചു കൊച്ചു സന്തോഷങ്ങൾ 2000
  • ഋഷ്യശൃംഗൻ 1997
  • കുലം 1997
  • അഴകിയ രാവണൻ 1996
  • ഹൈവേ 1995
  • രാജശിൽപ്പി 1992[5]

സ്വകാര്യ ജീവിതം

തിരുത്തുക

1998-ൽ അമേരിക്കയിലെ കാലിഫോർണിയയിൽ ഡിജിറ്റൽ ഗ്രാഫിക്സ് എൻജിനീയറായ ആദർശ് കൗശളിനെ വിവാഹം ചെയ്തു. 2003-ൽ ഇവർക്ക് അഭിനയ എന്ന മകൾ ജനിച്ചു. പിന്നീട് 2005-ൽ വിവാഹമോചനം നേടി. ഇപ്പോൾ തമിഴ്നാട്ടിലെ ചെന്നൈയിൽ താമസിക്കുന്നു[6]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. https://malayalasangeetham.info/m.php?949
  2. https://www.manoramaonline.com/movies/movie-news/2021/02/09/azhakiya-ravanan-25-years-mammootty-kamal-bhanupriya.amp.html
  3. https://www.orissapost.com/famous-actress-bhanupriya-left-school-to-act-in-films-later-married-an-nri/
  4. https://web.archive.org/web/20170323000031/http://www.indolink.com/tamil/cinema/People/98/August/Bhanupriya.htm
  5. https://www.malayalachalachithram.com/listmovies.php?a=4983&ln=ml
  6. https://www.deccanchronicle.com/entertainment/tollywood/030218/bhanu-priyas-ex-husband-passed-away.html
"https://ml.wikipedia.org/w/index.php?title=ഭാനുപ്രിയ&oldid=4091641" എന്ന താളിൽനിന്ന് ശേഖരിച്ചത്