അയാൾ കഥയെഴുതുകയാണ്

മലയാള ചലച്ചിത്രം

കമലിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി, കൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അയാൾ കഥയെഴുതുകയാണ്. കലിംഗ വിഷന്റെ ബാനറിൽ പി.എ. ലത്തീഫ്, വിന്ധ്യൻ എന്നിവർ നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്ര റിലീസ് ആണ് വിതരണം ചെയ്തത്. മോഹൻലാൽ ഈ ചിത്രത്തിൽ, സാഗർ കോട്ടപ്പുറം എന്ന ഒരു പൈങ്കിളി നോവൽ എഴുത്തുകാരനായാണ് വേഷമിട്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ കഥ സിദ്ദിഖിന്റേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്.

അയാൾ കഥയെഴുതുകയാണ്
സംവിധാനംകമൽ
നിർമ്മാണംപി.എ. ലത്തീഫ്
വിന്ധ്യൻ
കഥസിദ്ദിഖ്
തിരക്കഥശ്രീനിവാസൻ
അഭിനേതാക്കൾമോഹൻലാൽ
ശ്രീനിവാസൻ
കൃഷ്ണ
നന്ദിനി
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോകലിംഗ വിഷൻ
വിതരണംസ്വർഗ്ഗചിത്ര റിലീസ്
റിലീസിങ് തീയതി1998
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം പകർന്നിരിക്കുന്നത് രാജാമണി ആണ്. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=അയാൾ_കഥയെഴുതുകയാണ്&oldid=3652653" എന്ന താളിൽനിന്ന് ശേഖരിച്ചത്