വടക്കുന്നാഥന്റെ പശ്ചാത്തലത്തിൽ ചിത്രമൊന്നുമില്ലല്ലോ..--Vssun 18:26, 5 മേയ് 2007 (UTC)Reply

ശാസ്താവും ഭഗവതിയും തിരുത്തുക

ജിഗേഷേ അതിൻറെ കൂടെയുള്ള റഫറൻസ് ശ്രദ്ധിച്ചോ? താങ്കൾ ശരിയാണെങ്കിൽ മലയാള മനോരമക്ക് തെറ്റു പറ്റിയിരിക്കുന്നു. അവിടെ ഭഗവതി എന്നാണ് കൊടുത്തിരിക്കുന്നത്. താങ്കൾ പറഞ്ഞതിന് ഒരു റഫറൻസ് കൊടുക്കാമോ? --ചള്ളിയാൻ 11:42, 7 മേയ് 2007 (UTC)Reply

ഫലകം:കണ്ണി തിരുത്തുക

പഞ്ചായത്തിൽ പരാമർശിക്കുന്നതും ഇനിയും റഫറൻസായി ഉപയോഗിക്കാൻ ആവശ്യമുള്ള ഒരു ഫലകം {{കണ്ണി}} ഇവിടെ നിന്നും. യാതൊരു കാരണവും കാണിക്കതെ നീക്കം ചെയ്തിരിക്കുന്നു. എന്തു കൊണ്ട്‌? --സാദിക്ക്‌ ഖാലിദ്‌ 16:59, 20 ജൂൺ 2007 (UTC)Reply

ശരി ഏത് തിരുത്തുക

ലേഖനത്തിൽ ചരിത്രം എന്ന ഉപശീർശകത്തിൽ പൂരങ്ങളുടെ പേര് പറയുന്നിടത്ത് ചൂരക്കാട്ട് കടവ് എന്നും ചെറു പൂരങ്ങൾ എന്ന ഉപശീർശകത്തിൽ ചൂരക്കാട്ട്കാവ് എന്നും ചേർത്തിരിക്കുന്നു. ശരിയായ പേര് ഏതാണ് ? - ആരോൺജോസ്1 11:18, 1 ഫെബ്രുവരി 2008

ചൂരക്കാട്ട് കാവ് എന്നു തന്നെയാണ് ശരി! -- ജിഗേഷ് സന്ദേശങ്ങൾ  10:28, 1 ഫെബ്രുവരി 2008 (UTC)Reply


അടുത്തടുത്ത് ഒരേ പടങ്ങൾ വന്നിരിക്കുന്നു. അതിൽ മുഖച്ചിത്രം അല്പം മങ്ങിയിരിക്കുന്നു. രണ്ടാമത്തെ പടമല്ലേ കൂടുതൽ മികച്ചത്? --വിക്കിമേസ്തിരി 03:25, 2 ഫെബ്രുവരി 2008 (UTC)Reply


ലേഖനത്തിൽ തൃശൂർ പൂരം പ്രദർശനം എന്ന ഉപശീർശകത്തിൽ പൂരത്തിന് വീതം നൽകാൻ വിസമ്മതം പ്രകടിപ്പിച്ചതിനാൽ ആവർഷം പൂരം തന്നെ വേണ്ടെന്ന് വക്കുകായാണ് ഉണ്ടായത് എന്നും ചേർത്തിരിക്കുന്നു. വീതം നൽകാൻ വിസമ്മതം പ്രകടിപ്പിച്ചത് ആര് എന്ന് വ്യക്തമല്ല.- ആരോൺജോസ്1 10:00, 2 ഫെബ്രുവരി 2008

എഡിറ്റിംഗ് ആവശ്യം തിരുത്തുക

ചില വാചകങ്ങൾ പല പ്രാവശ്യം വന്നിരിക്കുന്നു. ഉദാ. ‘പ്രദക്ഷിണ വഴിയിൽ പന്തലുയർത്താ‍ൻ ഇവർക്കേ അവകാശമുള്ളൂ.‘ ഇവ അനുയോജ്യ്മായ രീതിയിൽ തിരുത്തുന്നതു നന്നയിരിക്കും.

അതുപോലെ വേറെയും ചില തെറ്റുകൾ കാണുന്നുണ്ട്. ഉദാ. ‘പാറമേക്കാവിൻറെ വരവ്‘ എന്ന ഉപവിഭാഗതിൽ, ‘പൂരത്തിൽ പങ്കുചേരുവാനായി പതിനഞ്ച്‌ ആനകളുടെ പുറത്തേറി സർവ്വാലങ്കാരവിഭൂഷിതയായി പാറമേക്കാവിൽ ഭഗവതി എഴുന്നെള്ളുന്നു’ എന്നു കാണുന്നു. പതിനഞ്ച്‌ ആനകളുടെ പുറത്തേറിയിട്ടോ അതോ പതിനാൽ ആനകളുടെ അകമ്പടിയോടുകൂടിയോ.

--Unnikn 09:24, 3 ഫെബ്രുവരി 2008 (UTC)Reply


തൃശൂർ പൂരത്തിനു ഒരുക്കുന്ന ആനച്ചമയത്തിൻറെ പ്രദർശനത്തിൽ നിന്നും എടുത്ത പടങ്ങൾ കിട്ടിയാൽ അപ്ലോഡ് ചെയ്യാൻ അപേക്ഷിക്കുന്നു.Aruna 02:22, 16 ഏപ്രിൽ 2008 (UTC)Reply

പ്രാധാന്യം തിരുത്തുക

"തൃശ്ശിവപേരൂരിലെ മൂന്നു് പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നായ വടക്കുംനാഥൻ ക്ഷേത്രാങ്കണത്തിൽ വച്ചാണു് പൂരം അരങ്ങേറുന്നത്." ബാക്കി രണ്ട് ശിവക്ഷേത്രങ്ങൾ‍ ഏതാണ്?--Jigesh talk 07:37, 28 ഏപ്രിൽ 2009 (UTC)Reply

മാറ്റിയെഴുതി. --Vssun (സംവാദം) 07:24, 28 ഏപ്രിൽ 2013 (UTC)Reply

ചമയങ്ങൾ തിരുത്തുക

മഠത്തിലെ ചമയങ്ങൾ അണിഞ്ഞുകൊണ്ടുള്ള എഴുന്നള്ളത്ത് >> ഇത് ഒഴിവാക്കാമല്ലോ.. മഠത്തിൽ വരവ് എന്ന് പറയുന്നത് തന്നെ ചമയങ്ങൾ അണിഞ്ഞുകൊണ്ടുള്ള എഴുന്നള്ളത്ത് ആണല്ലോ.. വീണ്ടും എഴുതേണ്ട ആവശ്യം ഉണ്ടോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:04, 6 ഡിസംബർ 2012 (UTC)Reply

പാറമേൽക്കാവ് തിരുത്തുക

ലേഖനത്തിന്റെ വലതു ഭാഗത്തെ ബോക്സിൽ "പാറമേൽക്കാവ്" എന്ന് കാണുന്നു.. ഇത് എങ്ങനെ ആണ് തിരുത്തുന്നത്? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:11, 6 ഡിസംബർ 2012 (UTC)Reply

{{തൃശൂർ പൂരം}} എന്ന ഫലകമുപയോഗിച്ചാണ് ആ പെട്ടി വരുന്നത്. ധൈര്യമായി തിരുത്തുക. --Vssun (സംവാദം) 17:50, 6 ഡിസംബർ 2012 (UTC)Reply
ഫലകം തിരുത്തി.. നന്ദി Vssun -- Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 20:14, 6 ഡിസംബർ 2012 (UTC)Reply

നിഷ്പക്ഷമാക്കൽ തിരുത്തുക

ലേഖനത്തിലെ പല വാചകങ്ങളിലും പൂരപ്രേമികളുടെ pov കാണുന്നു. ചരിത്രത്തിലെ താഴെക്കാണുന്ന വാചകം ശ്രദ്ധിക്കുക.

//അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിൽ നിന്നും ദേവകളെത്തുമായിരുന്നു.//

ഇതിനെ നിഷ്പക്ഷമാക്കാൻ പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു എന്നാക്കിയാൽ പോരേ? --Vssun (സംവാദം) 16:26, 26 ഏപ്രിൽ 2013 (UTC)Reply

തീർച്ചയായും വളരെ വെട്ടിനിരത്തലുകളും പുനർനിർമ്മിതികളും ആവശ്യമുണ്ടു് ഈ 'പഴയ' ലേഖനത്തിൽ. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 18:01, 26 ഏപ്രിൽ 2013 (UTC)Reply

ചരിത്രം തിരുത്തുക

//ശക്തൻ തമ്പുരാന്റെ കാലത്ത് ദക്ഷിണ കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം.//

ആറാട്ടുപുഴ ദക്ഷിണകേരളത്തിൽ പെടുമോ? കേരളത്തിൽ എന്നാക്കിയാലോ? --Vssun (സംവാദം) 01:37, 27 ഏപ്രിൽ 2013 (UTC)Reply

ആറാട്ടുപുഴയെ കുറിച്ച് പറയുമ്പോൾ ദക്ഷിണകേരളത്തിൽ എന്ന പ്രയോഗം തെറ്റാണ്. കേരളത്തിൽ എന്നതാണ് ശരി.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 04:16, 27 ഏപ്രിൽ 2013 (UTC)Reply

  ദക്ഷിണ ഒഴിവാക്കി. --Vssun (സംവാദം) 07:23, 28 ഏപ്രിൽ 2013 (UTC)Reply

ഉത്സവം തിരുത്തുക

//ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവയാൽ നിബദ്ധമായതോ ആയ ചടങ്ങുകളും ഇതിൽ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകൾ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളിൽ നടക്കുന്നത്.//

ഇത് ഒരു അബദ്ധം ആയിട്ടാണ് എനിക്ക് തോന്നുന്നത്. പൂരത്തിന് മുൻപ് കൊടിയേറ്റവും അതിനു ശേഷം ആറാട്ടും എല്ലാം ഉണ്ട്.. ഇതെല്ലാം തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവ പാലിച്ചു കൊണ്ട് തന്നെ ആണ്. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 00:39, 28 ഏപ്രിൽ 2013 (UTC)Reply

 കൊടിയേറുമ്പോൾ അതിന്റേതായ ആചാരക്രമങ്ങൾ ഉണ്ട്--മനോജ്‌ .കെ (സംവാദം) 03:42, 28 ഏപ്രിൽ 2013 (UTC)Reply

മനോജ്‌, ചെറുപൂരങ്ങളുടെ കാര്യം എങ്ങനെയാ? "എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത്" എന്നത് സത്യമാണോ? സ്വന്തം ക്ഷേത്രങ്ങളിൽ പരിപാടി ഒന്നും ഇല്ലേ? തെറ്റാണെങ്കിൽ ഈ വരി തന്നെ മായ്ച്ചു കളയാം.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:15, 28 ഏപ്രിൽ 2013 (UTC)Reply

സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ ഇങ്ങനെ വേണ്ടെന്നാണ് അഭിപ്രായം. തൃശ്ശൂര് നഗരത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളാണ് ഘടകപൂരങ്ങൾ. പ്രധാനദിവസം അവിടെയല്ല പൂരം നടക്കുന്നത്.തൃശ്ശൂരിനുചുറ്റുമുള്ള ഗ്രാമങ്ങളിലെ തട്ടകവാസികളെല്ലാം തൃശ്ശൂർപ്പൂരത്തിനായി ഭഗവതികാർക്കൊപ്പം വടക്കുന്നാഥനിലേക്ക് എത്തുന്നു. പക്ഷേ പിറ്റേന്ന് അതാത് ക്ഷേത്രങ്ങളിൽ കൊടിയ്ക്കൽപ്പൂരം എന്ന പേരിൽ മേളത്തോടെ ആനപ്പുറത്ത് ചെറിയ പൂരമുണ്ട്. എല്ലാ അമ്പലങ്ങളിലും ഇങ്ങനെയാണോ എന്നറിയില്ല. ചൂരക്കോട്ടുകാവിന്റെ കാര്യം എനിക്ക് പറയാനാകും :) --മനോജ്‌ .കെ (സംവാദം) 19:14, 19 ഓഗസ്റ്റ് 2013 (UTC)Reply

ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉൽസവം തിരുത്തുക

@മാറ്റം

ഉൽസവത്തിനർത്ഥം, ക്ഷേത്രങ്ങളിൽ നടക്കുന്ന ഉൽസവം എന്നു മാത്രമല്ലല്ലോ. അപ്പോൾ //കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവമായി തുടരുന്നു// എന്നെഴുതിയാൽ ശരിയാണോ? --Vssun (സംവാദം) 03:29, 17 ഓഗസ്റ്റ് 2013 (UTC)Reply

അതെ, മാറ്റിയെഴുതണം. ഒന്നുകിൽ കേരളത്തിൽ ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന എന്ന രീതിയിലേക്ക് തന്നെ മാറ്റാം.. അല്ലെങ്കിൽ കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് എന്നും എഴുതാം..ഏതാ നല്ലത്? -- Pranchiyettan|പ്രാഞ്ചിയേട്ടൻ 04:31, 17 ഓഗസ്റ്റ് 2013 (UTC)Reply
രണ്ടാമത്തേത് കൊള്ളാം. --Vssun (സംവാദം) 02:21, 18 ഓഗസ്റ്റ് 2013 (UTC)Reply
 Y ചെയ്തു - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:12, 18 ഓഗസ്റ്റ് 2013 (UTC)Reply
കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് എന്തൊ വലിച്ചു നീട്ടിയെഴുതിയപോലെ, ഇതിലും നല്ലത് ഇന്ത്യയിലെ എന്നു പോരെ--രാജേഷ് ഉണുപ്പള്ളി Talk‍ 12:26, 18 ഓഗസ്റ്റ് 2013 (UTC)Reply
ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും ആളുകൾ വരുന്നുണ്ടല്ലോ.. അപ്പൊ പുറത്തും എന്ന് പറഞ്ഞാൽ രാജ്യവും ലോകവും എല്ലാം ഉൾപ്പെടുമല്ലോ എന്നു കരുതിയാണ് അങ്ങനെ എഴുതിയത്! - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:43, 18 ഓഗസ്റ്റ് 2013 (UTC)Reply

  --രാജേഷ് ഉണുപ്പള്ളി Talk‍ 12:34, 19 ഓഗസ്റ്റ് 2013 (UTC)Reply

  - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:47, 19 ഓഗസ്റ്റ് 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:തൃശൂർ_പൂരം&oldid=4026653" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തൃശൂർ പൂരം" താളിലേക്ക് മടങ്ങുക.