നമസ്കാരം Vengolis !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- Anoopan| അനൂപൻ 07:57, 15 ജനുവരി 2009 (UTC)
സംവാദം:മൈലതിരുത്തുക
-- Raghith 09:31, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതംതിരുത്തുക
If you are not able to read the below message, please click here for the English version
നമസ്കാരം! Vengolis,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 12:10, 29 മാർച്ച് 2012 (UTC)
Image:IMG 0926.JPG എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നംതിരുത്തുക
Image:IMG 0926.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.
ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
- പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
നന്ദി. --ശ്രീജിത്ത് കെ (സംവാദം) 05:59, 26 സെപ്റ്റംബർ 2012 (UTC)
- പകർപ്പവകാശവിവരങ്ങൾ ചേർത്തതിനു നന്ദി. ചിത്രം ഞാൻ File:Unidentified butterfly IMG 0926.JPG എന്ന പേരിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മറ്റ് വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ മടിക്കാതെ ചേർക്കുമല്ലോ. --ശ്രീജിത്ത് കെ (സംവാദം) 04:58, 26 ഡിസംബർ 2012 (UTC)
Image:വിലാസിനി Common Jezebel.jpeg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നംതിരുത്തുക
Image:വിലാസിനി Common Jezebel.jpeg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.
ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
- പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
നന്ദി. --ശ്രീജിത്ത് കെ (സംവാദം) 06:01, 4 ഫെബ്രുവരി 2013 (UTC)
മിഠായിത്തെരുവ്തിരുത്തുക
ഫലകം ഞാൻ ശരിയാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 20:14, 10 ഫെബ്രുവരി 2013 (UTC)
പെരുക്തിരുത്തുക
താങ്കൾ നിർമ്മിച്ച പെരുക് എന്ന താളും നിലവിൽ വിക്കിപീഡിയയിലുള്ള വട്ടപ്പെരുക് എന്ന താളും ഒന്നല്ലേ ? അങ്ങനെയാണെങ്കിൽ ഉള്ളടക്കം ലയിപ്പിച്ച് തിരിച്ചുവിടൽ താളാക്കണം. --മനോജ് .കെ (സംവാദം) 17:23, 17 ഫെബ്രുവരി 2013 (UTC)
ലയനംതിരുത്തുക
കണ്ണാമ്പൊട്ടി, കടപ്പാല എന്നിവ ഒരു ചെടി തന്നെയാണല്ലോ. ലയിപ്പിക്കാൻ ശ്രമിക്കാമോ? -- റസിമാൻ ടി വി 22:01, 4 മാർച്ച് 2013 (UTC)
- അതുപോലെ കുറ്റിക്കണ്ടൽ, ചെറുകണ്ടൽ താളുകളും. ലേഖനം സൃഷ്ടിക്കുന്നതിനു മുമ്പ് ശാസ്ത്രീയനാമം തിരഞ്ഞാൽ ഇങ്ങനെ പുനഃസൃഷ്ടിക്കുന്നത് ഒഴിവാക്കാനാകും -- റസിമാൻ ടി വി 22:08, 4 മാർച്ച് 2013 (UTC)
'കണ്ടൽക്കാട്' താളിലെ ചെമപ്പ് നീക്കാൻ നോക്കിയപ്പൊ പറ്റിയതാണ്. ഇനി ശ്രദ്ധിക്കാം.ലയിപ്പിക്കുകയോ തിരിച്ചുവിടുകയൊ ചെയ്യാവുന്നതാണ്.--Vengolis (സംവാദം) 03:10, 5 മാർച്ച് 2013 (UTC)
സ്വതേ റോന്തുചുറ്റൽതിരുത്തുക
നമസ്കാരം Vengolis, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. മനോജ് .കെ (സംവാദം) 04:42, 2 ജൂൺ 2013 (UTC)
താങ്കൾക്ക് ഒരു താരകം!തിരുത്തുക
ഛായാഗ്രാഹക താരകം | |
ബുദ്ധമയൂരിയുടെ നല്ല ഒരു ചിത്രം വിക്കിക്ക് സമ്മാനിച്ചതിന് എന്റെ വക ഒരു താരകം. ഇനിയും മനോഹരമായ ചിത്രങ്ങൾ വിക്കിയിൽ പ്രസിദ്ധീകരിക്കാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് മനോജ് .കെ (സംവാദം) 18:34, 2 ജൂൺ 2013 (UTC) |
കാവളംതിരുത്തുക
സംവാദം:ഗോവർദ്ധനന്റെ യാത്രകൾ എന്ന ഈ സംവാദം കാണുക. മറുപടി എഴുതുക.--Soumyan (സംവാദം) 17:20, 7 ജൂൺ 2013 (UTC)
മായ്ക്കൽതിരുത്തുക
പെട്ടെന്ന് മായ്ക്കേണ്ട പരസ്യങ്ങളും സ്പാമിങ്ങുകളും മറ്റും കണ്ടാൽ Delete/മായ്ക്കുക എന്നതിനു പകരം SD എന്ന ഫലകം ഉപയോഗിക്കുക. ചർച്ച ചെയ്ത് സമയം അധികം കളയാതെ കഴിച്ചുകൂട്ടാം :)--മനോജ് .കെ (സംവാദം) 17:49, 13 ജൂൺ 2013 (UTC)
റോന്തുചുറ്റാൻ സ്വാഗതംതിരുത്തുക
നമസ്കാരം Vengolis, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --Adv.tksujith (സംവാദം) 18:48, 17 സെപ്റ്റംബർ 2013 (UTC)
മുൻപ്രാപനം ചെയ്യൽതിരുത്തുക
നമസ്കാരം Vengolis, താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ ഇതിനാൽ നൽകുന്നു. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. --Adv.tksujith (സംവാദം) 18:49, 17 സെപ്റ്റംബർ 2013 (UTC)
അപൂർണ്ണഫലകംതിരുത്തുക
ഇവിടെ അപൂർണ്ണ ഫലകം ചാർത്തിയതായി കണ്ടു. ലേഖനം തുടങ്ങി 28 ആമത്തെ മിനുട്ടിൽ ഇത്തരം ഫലകം ചാർത്തരുത്. ചുരുങ്ങിയത് കുറച്ചു ദിവസങ്ങളെങ്കിലും കാത്തിരിക്കുക ബിപിൻ (സംവാദം) 02:17, 26 സെപ്റ്റംബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംതിരുത്തുക
If you are not able to read the below message, please click here for the English version
നമസ്കാരം! Vengolis
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:01, 17 നവംബർ 2013 (UTC)
ടി.പി. ചന്ദ്രശേഖരൻതിരുത്തുക
ടി.പി. ചന്ദ്രശേഖരൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Roshan (സംവാദം) 05:08, 3 മാർച്ച് 2014 (UTC)
ലോകത്തിലെ ഏറ്റവും മുല്യമേറിയ നാണയംതിരുത്തുക
തെളിവ് ചേർത്തിട്ടുണ്ട് . പിന്നെ ഞാൻ ശമ്പളം വാങ്ങുന്നത് ഈ നാണയത്തിൽ ആണ് - Irvin Calicut....ഇർവിനോട് സംവദിക്കാൻ 07:10, 16 ഏപ്രിൽ 2014 (UTC)
ചെറിയ ഒരു സംശയം. ഇപ്പോ ക്ലിയറായി. :) ഏറ്റവും മൂല്യമുള്ള ഒറ്റനോട്ട് $10000ത്തിന്റെ Brunei Dollar ആണെന്നു വായിച്ചിരുന്നു.അങ്ങനെ കൺഫ്യൂഷൻ വന്നതാണ്. Vengolis (സംവാദം) 17:39, 16 ഏപ്രിൽ 2014 (UTC)
- --- Irvin Calicut....ഇർവിനോട് സംവദിക്കാൻ 08:24, 17 ഏപ്രിൽ 2014 (UTC)
ഒറ്റവരി ലേഖനങ്ങൾതിരുത്തുക
പ്രിയ സുഹൃത്തേ താങ്കൾ എഴുതുന്ന കുറേ ലേഖനങ്ങൾ ഒറ്റവരി ലേഖനങ്ങൾ ആയി തുടരുന്നു. ഇവ വികസിപ്പിക്കാൻ ശ്രമിക്കുമല്ലോ? ഒരു ലേഖനം തുടങ്ങുമ്പോൾ മിനിമം ഒരു ഖണ്ഡിക എങ്കിലും എഴുതുന്നത് നന്നായിരിക്കും. ഒറ്റവരി ലേഖനങ്ങൾ വിക്കിപ്പീഡിയയുടെ പൊതു ഉള്ളടക്കത്തിന് അത്ര ആശാസ്യമല്ല എന്ന് ഓർക്കുമല്ലോ --Ranjithsiji (സംവാദം) 10:10, 23 ജൂൺ 2014 (UTC)
കെ.വി. മോഹൻകുമാർതിരുത്തുക
വെങ്ങോലി, കെ.വി. മോഹൻകുമാർ ഇവിടുണ്ട്--കണ്ണൻഷൺമുഖം (സംവാദം) 07:01, 1 ഓഗസ്റ്റ് 2014 (UTC)
ഒറ്റവരി ലേഖനങ്ങൾ കൂടുന്നുതിരുത്തുക
പ്രിയ സുഹൃത്തേ, താങ്കൾ ധാരാളം ഒറ്റവരി ലേഖനങ്ങൾ സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. വിഷയത്തെ സംബന്ധിക്കുന്ന പ്രാഥമിക വിവരങ്ങളെങ്കിലും ദയവായി ചേർക്കുക. അറിവിന്റെ മഹാവിജ്ഞാനകോശത്തിൽ ഒറ്റവരി ലേഖനങ്ങൾ കൊണ്ട് ആർക്കും ഒരു പ്രയോജനമുണ്ടാകില്ല. മറ്റുള്ളവർക്കുവേണ്ടിയാണല്ലോ താങ്കളും ഞാനുമെല്ലാം വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നത്.? ഇക്കാര്യം ഒന്നു ദയവായി ശ്രദ്ധിക്കുക. ശുഭദിനം നേരുന്നു... അരുൺ സുനിൽ കൊല്ലം (സംവാദം) 17:26, 5 ഫെബ്രുവരി 2016 (UTC)
താരകംതിരുത്തുക
പ്രമാണം:8womenday.jpg | വനിതാദിന താരകം 2016 | |
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
വർഗ്ഗം:മാർക്സിസ്റ്റ്കൾതിരുത്തുക
വർഗ്ഗം:മാർക്സിസ്റ്റ്കൾ എന്നതിലെ മാർക്സിസ്റ്റുകൾ ആണ് ശരി--122.174.242.215 11:40, 9 ഏപ്രിൽ 2016 (UTC) തിരുത്തിയിട്ടുണ്ട്.'മാർക്സിസ്റ്റുകാർ' ആണോ 'മാർക്സിസ്റ്റുകൾ' ആണോ ശരി ?---Vengolis (സംവാദം) 13:52, 9 ഏപ്രിൽ 2016 (UTC)
താങ്കൾക്ക് ഒരു താരകം!തിരുത്തുക
തിരുത്തൽ താരകം | |
തിരുത്തിക്കൊണ്ടിരിക്കുന്നതിന് താങ്കൾക്ക് ഒരു താരകം Vinayaraj (സംവാദം) 15:10, 28 ഏപ്രിൽ 2016 (UTC)
|
ഇബ്‌നു ഹജറുൽ അസ്ഖലാനിതിരുത്തുക
താങ്കളുടെ സേവനത്തിന് നന്ദി. തുടര്നും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
വർഗ്ഗംതിരുത്തുക
വർഗ്ഗം:40s ഇത്തരം തിരിച്ചുവിടലുകളുടെ ആവശ്യമെന്തായിരിക്കും?--റോജി പാലാ (സംവാദം) 04:46, 11 ജൂൺ 2016 (UTC)
- ഫലകം വഴി വർഗ്ഗങ്ങൾ ചേർക്കുമ്പോൾ ഇതുപോലുള്ളവയും ശ്രദ്ധിക്കുക.--റോജി പാലാ (സംവാദം) 04:58, 11 ജൂൺ 2016 (UTC)
- ഇതിലെ st എന്നത് ആവശ്യമില്ല. അല്ലെങ്കിൽ ഫലകം ഒഴിവാക്കി വർഗ്ഗം തന്നെ ചേർക്കുക.--റോജി പാലാ (സംവാദം) 05:00, 11 ജൂൺ 2016 (UTC)
- മറ്റൊരു തെറ്റ്. താങ്കളുടെ വിലപ്പെട്ട എഡിറ്റുകൾക്ക് നന്ദി. വർഗ്ഗീകരണം ചെയ്യുമ്പോൾ അല്പം ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും. ചെയ്ത ശേഷം ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടോ എന്ന് സ്വയം പരിശോധിക്കുക. അല്ലെങ്കിൽ അതൊരു തെറ്റായിത്തന്നെ അവിടെ കിടക്കും.--റോജി പാലാ (സംവാദം) 05:02, 11 ജൂൺ 2016 (UTC)
- വർഗ്ഗം:120-കളിൽ മരിച്ചവർ മറ്റൊന്ന്.--റോജി പാലാ (സംവാദം) 05:11, 11 ജൂൺ 2016 (UTC)
ഇനി ശ്രദ്ധിക്കാം. കോപ്പി,പേസ്റ്റ് ചെയ്തപ്പോൾ പറ്റിയതാണ്.---Vengolis (സംവാദം) 06:36, 11 ജൂൺ 2016 (UTC)
- വർഗ്ഗ തിരിച്ചുവിടലുകൾക്കായി ഇപ്രകാരം ചെയ്യാതെ ഇതുപോലെ ഫലകം:Category redirect ഉപയോഗിച്ചു മാത്രം തിരിച്ചു വിടുക.--റോജി പാലാ (സംവാദം) 11:13, 12 ജൂൺ 2016 (UTC)
വിക്കപീഡിയ ഏഷ്യൻ മാസം 2016തിരുത്തുക
താരകംതിരുത്തുക
അധ്വാന താരകം | ||
ലേഖനങ്ങളിൽ വർഗ്ഗങ്ങൾ ചേർക്കുന്നത് ഉൾപ്പടെയുള്ള തിരുത്തുകൾക്കും കഠിനാധ്വാനത്തിനും ഒരു സമ്മാനം.! ഇനിയും പ്രവർത്തനങ്ങൾ തുടരട്ടെ.. ആശംസകൾ - അരുൺ സുനിൽ കൊല്ലം (സംവാദം) 02:51, 11 ഡിസംബർ 2017 (UTC) |
പരിപാലനംതിരുത്തുക
നിലവിലുള്ള ലേഖനങ്ങൾ വൃത്തിയാക്കാനും പരിപാലിക്കാനുമുള്ള ശ്രമങ്ങൾക്ക് നന്ദി. പ്രധാന താൾ പരിപാലിക്കാൻ കൂടുന്നോ? -- റസിമാൻ ടി വി 08:24, 25 ഡിസംബർ 2018 (UTC)
- @ റസിമാൻ എന്തെല്ലാമാണ് ചെയ്യേണ്ടത്?ദിവസേന ചെയ്യേണ്ടതാണെങ്കിൽ സമയം ഒരു പ്രശ്നമാണ്. --Vengolis (സംവാദം) 09:00, 25 ഡിസംബർ 2018 (UTC)
- ദിവസേന വേണമെന്നില്ല. തിരഞ്ഞെടുത്ത ചിത്രം ആഴ്ചയിലൊരിക്കലും തിരഞ്ഞെടുത്ത ലേഖനം മാസത്തിലൊരിക്കലുമാണ് പുതുക്കുന്നത്. പുതിയ ലേഖനങ്ങൾ ആഴ്ചയിലൊരിക്കൽ പുതുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മാസത്തിലൊരിക്കലേ നടക്കൂ എന്ന് തോന്നുന്നു. ഏതിലാണ് താല്പര്യം? -- റസിമാൻ ടി വി 09:25, 25 ഡിസംബർ 2018 (UTC)
- ചിലപ്പോ ആഴ്ചകളോളം ഇങ്ങോട്ട് വരാറില്ല. അതാ ഒരു മടി.പുതിയ ലേഖനങ്ങൾ എന്തൊക്കെയാ ചെയ്യേണ്ടത്? --Vengolis (സംവാദം) 13:50, 25 ഡിസംബർ 2018 (UTC)
- തിരക്കില്ലാത്തപ്പോൾ ചെയ്താൽ മതി. ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്:
- പുതിയ ലേഖനങ്ങളിൽ ഏതുവരെ വിത്തുപുരയിൽ ചേർത്തിട്ടുണ്ട് എന്നത് താളിൽ കൊടുത്തിട്ടുണ്ട്. അതിനു ശേഷമുള്ള പുതിയ ലേഖനങ്ങൾ നോക്കുക
- ഇതിനു ശേഷമുള്ള ലേഖനങ്ങളിൽ ആവശ്യത്തിന് വിവരങ്ങളുള്ളവ വൃത്തിയാക്കുക (ഇന്റർവിക്കി, വർഗ്ഗങ്ങൾ, അക്ഷരത്തെറ്റ് മുതലായവ)
- മെച്ചപ്പെട്ട ലേഖനങ്ങളെക്കുറിച്ച് ഒരു നല്ല വരി (പറ്റുമെങ്കിൽ ഒരു ചിത്രവും) വിത്തുപുരയിൽ ചേർക്കുക
- ഏതു താൾ വരെ ചേർത്തു എന്ന് വിത്തുപുരയിൽ മുകളിൽ അപ്ഡേറ്റ് ചെയ്യുക
- വ്യത്യസ്ത വിഷയങ്ങളിലുള്ള പത്ത് ലേഖനങ്ങൾ (നാലെണ്ണം ചിത്രങ്ങളോടൊപ്പം) വിത്തുപുരയുടെ സംവാദത്താളിൽ ചർച്ച ചെയ്ത ശേഷം പ്രധാന താളിലേക്ക് മാറ്റുക
- --റസിമാൻ ടി വി 03:47, 27 ഡിസംബർ 2018 (UTC)
- തിരക്കില്ലാത്തപ്പോൾ ചെയ്താൽ മതി. ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്:
വിക്കി സംഗമോത്സവം 2018തിരുത്തുക
നമസ്കാരം! Vengolis,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും. രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും. മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും. വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ.. |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Ambadyanands (സംവാദം) 11:39, 15 ജനുവരി 2019 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019തിരുത്തുക
താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നുതിരുത്തുക
നമസ്കാരം ഉപയോക്താവ്:Vengolis,
മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം മുൻകൈ എടുക്കുന്നു. ഉള്ളടക്ക പരിഭാഷാ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക (വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --Elitre (WMF) (സംവാദം) 16:24, 18 സെപ്റ്റംബർ 2019 (UTC)
വിക്കിപീഡിയ:ഏഷ്യൻ മാസം 2019തിരുത്തുക
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നുതിരുത്തുക
പ്രിയപ്പെട്ട @Vengolis:
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 18:12, 2 ജൂൺ 2020 (UTC)
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.
വർഗ്ഗം:കേരളരാഷ്ട്രീയത്തിലെ വനിതകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നുതിരുത്തുക
വർഗ്ഗം:കേരളരാഷ്ട്രീയത്തിലെ വനിതകൾ ഒഴിവാക്കാൻ, ലയിപ്പിക്കാൻ, അഥവാ പുനഃനാമകരണം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. വർഗ്ഗീകരണ നയങ്ങൾക്കനുസരിച്ചാണോ ഈ നിർദ്ദേശം സൃഷ്ടിച്ചത് എന്നതറിയുവാൻ ഒരു ചർച്ച നടക്കുന്നുണ്ട്. താങ്കൾക്ക് ഈ നിർദ്ദേശത്തെക്കുറിച്ച് അഭിപ്രായം അറിയിക്കുന്നതിനായി ദയവായി ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ എന്ന താളിൽ വർഗ്ഗത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. നന്ദി. KG (കിരൺ) 06:05, 29 ഓഗസ്റ്റ് 2020 (UTC)
അഭിനന്ദനങ്ങൾതിരുത്തുക
പ്രമീള ശശിധരൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക
പ്രമീള ശശിധരൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പ്രമീള ശശിധരൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- KG (കിരൺ) 13:05, 27 ജൂൺ 2021 (UTC)
തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യതിരുത്തുക
സുഹൃത്തെ Vengolis,
വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ് ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ് ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ് ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.
ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.
സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.
നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.
ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)