യൂഫൊർബിയേസീ സസ്യക്കുടുംബത്തിൽ പ്പെട്ട ഒരു കണ്ടൽ വൃക്ഷമാണ് കടപ്പാല. ശാസ്ത്രനാമം എക്സ്കോക്കേറിയ അഗലോച്ച (Excoecaria agallocha). കണ്ണാമ്പൊട്ടി അഥവാ കമ്മട്ടി എന്നും പേരുണ്ട്. ഇന്ത്യയിൽ നദികളുടെ ഡെൽറ്റാ പ്രദേശങ്ങളിലാണ് ഈ സസ്യം ധാരാളമായി കാണുന്നത്. ബർമ്മയുടെ തീരപ്രദേശങ്ങളിലും, ശ്രീലങ്ക ,ആൻഡമാൻ--നിക്കൊബാർ ദ്വീപുകൾ, ഉത്തര ആസ്ട്രേലിയ, ന്യൂ കലിഡോണിയ എന്നിവിടങ്ങളിലും കടപ്പാല വളരുന്നുണ്ട്.[1]

കടപ്പാല
കടപ്പാല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Excoecaria
Binomial name
Excoecaria agallocha

ഇടതൂർന്ന ശാഖകളോടു കൂടിയ ഒരു ചെറിയ നിത്യഹരിതവൃക്ഷമാണിത്. ഇതിന്റെ എരിവുള്ള കറ തൊലിപൊള്ളിക്കാൻ ശക്തിയുള്ളതാകുന്നു. കണ്ണിൽപ്പെട്ടാൽ അന്ധതയുണ്ടാവാനും മുറിവുകളിലോ പെട്ടാൽ നീറ്റലുണ്ടാവാനും സാധ്യതയുണ്ട്. കടും പച്ചനിറത്തിലുള്ള ഇലകൾ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. അനുപർണങ്ങൾ ഉണ്ട്. കടപ്പാലയുടെ പൂക്കൾ വളലരെ ചെറുതും മഞ്ഞ കലർന്ന പച്ച നിറത്തോടു കൂടിയതുമാണ്. സൗരഭ്യമുള്ള ഈ പൂക്കൾ കുലകളായിട്ടാണ് ഉണ്ടാകുന്നത്. പൂക്കൾ ഏകലിംഗി (unisexual) കൾ ആയിരിക്കും. സഹപത്രത്തോടുകൂടിയ ആൺപൂവിൽ മൂന്നു ചെറിയ ദളങ്ങളും മൂന്നു കേസരങ്ങളും കാണാം; ഇവ പ്രകീലകങ്ങളിൽ (spikes) ക്രമീകരിക്കപ്പെട്ടിരിക്കും. ചെറിയ റെസീം (raceme) പൂങ്കുലകളിൽ ക്രമീകരിക്കപ്പെട്ടിട്ടുള്ള പെൺപുഷ്പങ്ങളിൽ മൂന്ന് അണ്ഡപർണ (carpels) ങ്ങളോടുകൂടിയ ഊർധ്വാവസ്ഥയിലുള്ള അണ്ഡാശയമാണുള്ളത്.[2]

കടപ്പാലയുടെ കറ വിരേചനത്തിനും ഗർഭച്ഛിദ്രത്തിനും ഔഷധമായി ഉപയോഗിക്കാറുണ്ട്; ഇത് മത്സ്യങ്ങൾക്കു വിഷമാണ്. കടപ്പാലയുടെ ഇലയ്ക്കും നേരിയതോതിൽ വിഷാംശമുണ്ട്.[3]

പുറംകണ്ണികൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കടപ്പാല&oldid=3950775" എന്ന താളിൽനിന്ന് ശേഖരിച്ചത്